നിൻ്റെ വാക്കുകളുടെ കടലിൽ പൊരുൾ തേടി, ദിശ തെറ്റിയലഞ്ഞ നാളുകൾ തുറക്കാനാവാത്ത പഴയൊരു മെസ്സേജ് പോലെ പോയ കാലത്തിൻ്റെ ഓർമ്മകളുടെ ഇൻബോക്സിലെവിടെയോ കിടക്കുന്നു ഇപ്പോൾ…
ഉറക്കമില്ലാത്ത രാത്രികളിലാണ് ഞാനെൻ്റെ മുഖം കണ്ണാടിയിൽ നോക്കാറ് അതങ്ങനെ വരണ്ടും കണ്ണുകൾ തളർന്നും നക്ഷത്രങ്ങളില്ലാത്ത രാത്രിയുടെ ആത്മാവ് പോലെ നിശബ്ദമായി കണ്ണാടിയിൽ നിന്നെന്നെ ഉറ്റുനോക്കും…
നിലാവിൽ വിരൽ തൊട്ട് ഞാൻ നിന്നെ വരയ്ക്കാൻ നോക്കുകയായിരുന്നു.. നിൻ്റെ കണ്ണുകൾ വരയ്ക്കാൻ കടലിൻ്റെ നീലിമ തിരയുകയായിരുന്നു.. നിൻ്റെ ചിരി വരയ്ക്കാൻ ഇളം വെയിലിൻ്റെ…