ഉച്ചരിക്കാനാകാത്ത വാക്ക് പോലെ എന്‍റെയുള്ളിൽ എന്തോ പിടയ്ക്കുന്നുണ്ട്, നീയുറങ്ങുമ്പോൾ അരികിൽ ഉറങ്ങാതെയിരുന്ന് ഞാനതിനെ തുറന്ന് പറത്തിവിടുന്നതായി നിനച്ചിരിക്കും.. നിന്‍റെയുള്ളിലെ പഴുതുകൾ ഞാൻ തിരയുന്നുണ്ട്, എന്നെങ്കിലുമൊരിക്കലവയിലൊന്നിലൂടെ…
ഇരകളുടെ വേഷമണിഞ്ഞ വേട്ടക്കാർ തെരുവുകളിൽ നടക്കുമ്പോൾ നീതിയുടെ പ്രശ്നം മനസ്സുകൾ തോറും അഭയം തേടി അലയുന്നുണ്ട്. ശബ്‌ദിക്കുന്നവർക്ക് പാർക്കാൻ ഇരുമ്പഴികളുള്ള അറകൾ ഒരുങ്ങുന്നുണ്ട്. നിശബ്ദരാക്കപ്പെട്ടവരുടെ…
ഏകാന്തത ഒരു സമാന്തര ലോകമാണ് അതിവിശാലമായ ഒരു സ്വതന്ത്രറിപ്പബ്ലിക്ക് മൗനമാണ് ഭാഷ.. ആരെയും കൂസാത്ത ചിന്തകൾ തെരുവുകളിലലഞ്ഞു തിരിയുന്നു ഉണർവിനും ഉറക്കത്തിനുമിടയിലെ നേർത്ത വരമ്പിലൂടെത്തി…
ഒരു വാക്കിനപ്പുറത്തു നീയുണ്ടെന്ന് എനിക്കും ഒരു മൂളലിനിപ്പുറം ഞാനുണ്ടെന്നു നിനക്കും അറിയാമായിരുന്നു എന്നിട്ടും ഒരു കടൽദൂരത്തിലെന്ന പോലെ നാം നിശബ്ദരായിരുന്നു…. PHOTO CREDIT :…
ജാലകവാതിൽ കടന്നുവന്ന കാറ്റ് നിറം മങ്ങിയ ചുവരിലെ നിഴലുകൾക്ക് ജീവൻ നൽകി. നിശബ്ദതയെ പഴിച്ചു ചുവരുകൾ വിങ്ങുന്നതുപോലെ തോന്നി. പൂരിപ്പിക്കാൻ വിട്ടുപോയ ഇടങ്ങളിൽ നിന്നായിരുന്നു…