ഏകാന്തത ഒരു സമാന്തര ലോകമാണ് അതിവിശാലമായ ഒരു സ്വതന്ത്രറിപ്പബ്ലിക്ക് മൗനമാണ് ഭാഷ.. ആരെയും കൂസാത്ത ചിന്തകൾ തെരുവുകളിലലഞ്ഞു തിരിയുന്നു ഉണർവിനും ഉറക്കത്തിനുമിടയിലെ നേർത്ത വരമ്പിലൂടെത്തി…
നമുക്ക് മുൻപേ വന്നവരുടെ ചവിട്ടടികളിൽ ഞെരിഞ്ഞ ഇലകളിൽ നോക്കിക്കൊണ്ട് ശലഭക്കൂട്ടങ്ങൾ ഹൃദയങ്ങൾ പോലെ സ്പന്ദിച്ചു കൊണ്ടിരുന്ന തണൽമരത്തിനു കീഴെ നാം വെറുതെ നിന്നു. നിമിഷങ്ങൾ കരിയിലകളിൽ…