എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം

കോവിഡ് കാലത്തെ അതിജീവിക്കുവാൻ വേണ്ടി പ്രഖ്യാപിക്കപ്പെട്ട കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക പാക്കേജിലെ ഒരു പദ്ധതിയാണിത്. പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തര മേഖലയെ(MSME) ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ചുരുക്കത്തിൽ പറയുകയാണെങ്കിൽ, സൂക്ഷ്മ ചെറുകിട ഇടത്തര മേഖലയിൽ പെടുന്ന വായ്പക്കാരുടെ, 2020 ഫെബ്രുവരി 29 ന്, അവശേഷിക്കുന്ന മൊത്തം വായ്പ തുകയുടെ 20% ആണ് ഈ പദ്ധതി പ്രകാരം വായ്പ സഹായം ലഭിക്കുക. (ഒരേ ബാങ്കിലോ പല ബാങ്കുകളിലായോ ഉള്ള ആകെ വായ്പതുക ആണ്…