എനിക്കും നിനക്കും പൊതുവായിരുന്ന ഒരേയൊരു ഭാഷയിൽ പ്രണയത്തിൻ്റെ മധുവിധുക്കാലത്താണ് നീ പറയുന്നത്.. പുതിയ ഭാഷകൾ പഠിക്കൂ.. നമ്മൾ ഇനിയും കേൾക്കാത്തവ ഓരോന്നിലും പ്രണയത്തിൻ്റെ പരിഭാഷ…
അബ്സ്ട്രാക്ട് ചിത്രങ്ങൾ മാത്രം വരയ്ക്കാറുള്ള നഗരത്തിലെ പ്രധാന ചിത്രകാരൻ മെഹ്‌റൂഫ് ആരാധന ഒന്നുകൊണ്ടു മാത്രം വരച്ചുകൊണ്ടിരിക്കുന്ന ദ്രുപദയുടെ അപൂർണമായ പെയിന്റിംഗിലേക്ക് അവളുടെ ഭർത്താവായ ഞാൻ…