Use”less” plastic

Every year on June 5th we celebrate environment day. Destruction of forests was our deep concern ten years ago, leaving the rivers in a very pitiable condition. Today, we experience environmental threat in our homes and surroundings. We leave behind a lot of waste and make our surroundings pollute. Manufacturing plastic goods and its use…

മണ്ണ്

‘മണ്ണിനെയേറെ അറിയുന്നത് ആര്..? “കർഷകൻ” എന്ന് മനുഷ്യൻ ..’ “മഴ”യെന്ന് വാനം.. “വേര് ” ആണെന്ന് മരങ്ങൾ… മണ്ണ് ചിരിച്ചു ; “എത്ര ശ്രമിച്ചിട്ടും എന്നിൽ ഒന്നു ചേരാൻ കഴിയാത്ത ‘പ്ലാസ്റ്റിക്’ ആണ്,  ഇന്നെന്നെ ഏറെ അറിഞ്ഞിരിക്കുന്നതെന്ന്… ” ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ പാതിവഴിയിൽ ഉപേക്ഷിച്ച ഒരു യാത്രയുടെ തുടക്കം. അക്ഷരങ്ങളുടെ ലോകത്തിലൂടെ ഒരു കൊച്ചു പ്രയാണം. ഈ പ്രയാണത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ബന്ധപ്പെടുക, എനിക്കും എഴുതണം…

യമുനയുടെ ഹർത്താൽ

ഒഴുകില്ല ഞാനിനി പഴയ വഴിയിലെ അഴുകിയ ചെളിക്കുണ്ടു കീറിലൂടെ വെറുമൊരു ഓടയല്ല ഞാൻ, ഹിമവാൻ്റെ ശൗര്യം തുടിക്കും ജ്വലിക്കുന്ന ചോലതാൻ സംസ്‌കാര ഹർമ്യങ്ങൾ പൂത്തതും, കായ്ച്ചതും എന്നുമ്മറത്തിന്നു തന്നെയല്ലെ പൈതൃകപ്പൂജകൾ തൻ പേരിലെന്നെയീ വിഷലിപ്തമാക്കുന്ന തർപ്പണങ്ങൾ ഇനിയെൻ്റെ മാറിലേക്കെറിയല്ലെ മക്കളേ പാഷാണപ്ലാസ്റ്റിക്ക് കഷണങ്ങളെ എൻ്റെ മരണമെത്തും മുമ്പ് കാണുവാനാശയായ്, ഹരിതാഭമായൊരു തട്ടകത്തെ കാളിയൻ തുപ്പിയ വിഷമല്ല, കാലം തളിർക്കാൻ വമിപ്പിച്ച കടും വിഷം ഇന്നെൻ്റെ കണ്ണനില്ല, ഇവിടെ കാർവർണ്ണനെ അമ്പെയ്ത നിഷാദൻ മാത്രം വയ്യെനിക്കെൻ്റെ  പിതാവേ ഹിമവാനെ…