ഉറക്കമില്ലാത്ത രാത്രികളിലാണ് ഞാനെൻ്റെ മുഖം കണ്ണാടിയിൽ നോക്കാറ് അതങ്ങനെ വരണ്ടും കണ്ണുകൾ തളർന്നും നക്ഷത്രങ്ങളില്ലാത്ത രാത്രിയുടെ ആത്മാവ് പോലെ നിശബ്ദമായി കണ്ണാടിയിൽ നിന്നെന്നെ ഉറ്റുനോക്കും…
ഒരിക്കൽ കയറിപ്പോയാൽ തിരിച്ചിറങ്ങാനാവാതെ ദിശയറിയാതെയലയാൻ മാത്രം കഴിയുന്ന കണ്ണാടിഗുഹ പോലെയാണ് എനിക്ക് നിൻ്റെ മനസ്സ്. എവിടെത്തിരിഞ്ഞാലും ഒരായിരം പ്രതിബിംബങ്ങളായി വിഭ്രമമുണർത്തി നിന്നിൽ ഞാൻ നിറഞ്ഞുനിൽക്കും…