ഒരു കുഞ്ഞുബിന്ദുവിൽ ഒന്നിക്കുന്ന അനാദിയായ രണ്ട് രേഖകളായാണ് നിൻ്റെ കണക്കുപുസ്തകത്തിൽ നമ്മെ നീ അടയാളപ്പെടുത്തിയത് .. ഇപ്പോഴിതാ .. തമ്മിലറിഞ്ഞുകൊണ്ട് ഒരിക്കലും അടുക്കാനാവാത്ത സമാന്തരവരകളായി…
ഒരിക്കൽ കയറിപ്പോയാൽ തിരിച്ചിറങ്ങാനാവാതെ ദിശയറിയാതെയലയാൻ മാത്രം കഴിയുന്ന കണ്ണാടിഗുഹ പോലെയാണ് എനിക്ക് നിൻ്റെ മനസ്സ്. എവിടെത്തിരിഞ്ഞാലും ഒരായിരം പ്രതിബിംബങ്ങളായി വിഭ്രമമുണർത്തി നിന്നിൽ ഞാൻ നിറഞ്ഞുനിൽക്കും…