ഉച്ചരിക്കാനാകാത്ത വാക്ക് പോലെ എന്റെയുള്ളിൽ എന്തോ പിടയ്ക്കുന്നുണ്ട്, നീയുറങ്ങുമ്പോൾ അരികിൽ ഉറങ്ങാതെയിരുന്ന് ഞാനതിനെ തുറന്ന് പറത്തിവിടുന്നതായി നിനച്ചിരിക്കും.. നിന്റെയുള്ളിലെ പഴുതുകൾ ഞാൻ തിരയുന്നുണ്ട്, എന്നെങ്കിലുമൊരിക്കലവയിലൊന്നിലൂടെ…
മെയിൻ റോഡിൽ നിന്ന് പോക്കറ്റ് റോഡിലേക്ക് കടക്കുമ്പോഴേക്കും നേരിയ ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു. ടാക്സി വിളിച്ചാലോ എന്നയാൾ ചോദിച്ചെങ്കിലും അതിനുമാത്രം ദൂരമില്ലെന്ന് അവൾ പറഞ്ഞു.…