കാർഷിക സ്വർണ്ണ പണയത്തിനുള്ള സബ്സിഡി ജൂൺ 30 വരെ മാത്രം

കാർഷിക സ്വർണ്ണ പണയത്തിന് ലഭിച്ചിരുന്ന പലിശ സബ്സിഡിയിൽ മാറ്റം വന്നിരിക്കുകയാണ്. 2019 ഡിസംബർ മാസത്തിലെ റിസർവ് ബാങ്ക് ഉത്തരവ് പ്രകാരം കാർഷിക സ്വർണ്ണ പണയം കിസാൻ ക്രെഡിറ്റ് കാർഡ് ആയി മാത്രമേ ലഭിക്കുകയുള്ളൂ. ഈ ഉത്തരവ് ഒക്ടോബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ ആണ് വന്നിരിക്കുന്നത്. നിലവിൽ 2019 എപ്രിൽ ഒന്നിന് ശേഷം കാർഷിക സ്വർണ്ണ പണയം വച്ചിരിക്കുന്ന ഏതൊരാൾക്കും 2020 ജൂൺ 30 വരെ മാത്രമേ പലിശ സബ്സിഡി ലഭിക്കുകയുള്ളൂ. അതിനാൽ ഈ കാലയളവിൽ കാർഷിക…

എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം

കോവിഡ് കാലത്തെ അതിജീവിക്കുവാൻ വേണ്ടി പ്രഖ്യാപിക്കപ്പെട്ട കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക പാക്കേജിലെ ഒരു പദ്ധതിയാണിത്. പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തര മേഖലയെ(MSME) ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ചുരുക്കത്തിൽ പറയുകയാണെങ്കിൽ, സൂക്ഷ്മ ചെറുകിട ഇടത്തര മേഖലയിൽ പെടുന്ന വായ്പക്കാരുടെ, 2020 ഫെബ്രുവരി 29 ന്, അവശേഷിക്കുന്ന മൊത്തം വായ്പ തുകയുടെ 20% ആണ് ഈ പദ്ധതി പ്രകാരം വായ്പ സഹായം ലഭിക്കുക. (ഒരേ ബാങ്കിലോ പല ബാങ്കുകളിലായോ ഉള്ള ആകെ വായ്പതുക ആണ്…