എവിടേക്കെന്നില്ലാതെ വളഞ്ഞ് പുളഞ്ഞൊഴുകുന്നൊരു കുഞ്ഞുപുഴയിലെ ചെറുമീനുകളെന്ന പോൽ നമ്മളങ്ങനെ അനന്തനീലിമയിലേക്ക് ഒന്നു ചേർന്നങ്ങനെ… ഓളങ്ങളിൽ മുങ്ങിപ്പൊങ്ങിയങ്ങനെ ഇടയ്ക്കിടെ നിറം മാറിയും മുഖം മാറ്റിയും കുഞ്ഞിക്കണ്ണുകൾക്ക്…
നിൻ്റെ മുറിയുടെ ചുവരുകൾക്കു നീലനിറമായിരുന്നു സ്വപ്നത്തിൻ്റെ കടും നീല നിറം.. കാണാത്ത ലോകങ്ങളിലെ രാത്രിയുടെ നിറം.. ചുറ്റും പകലൊഴുകി നിറയുമ്പോഴും അത് ഇരുണ്ടു തന്നെയിരുന്നു..…