പാഠം ഒന്ന്

‘ഉയരെ ‘ സിനിമ അല്പം വൈകിയിട്ടായാലും കണ്ടതിൻ്റെ ആവേശത്തിൽ സ്ത്രീപക്ഷപരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇടാനായി വാക്കുകളുമായി മല്പിടിത്തം നടത്തികൊണ്ടിരിക്കുമ്പോഴാണ്  അല്പം  വിഷണ്ണനായിട്ടിരിക്കുന്ന അഞ്ചാം ക്ലാസ്സുകാരൻ മകൻ്റെ മുഖം  ശ്രദ്ധയിൽ പെട്ടത്. കാര്യം തിരക്കി .  ഇ വി എസ് പരീക്ഷയിലെ ഒരു ചോദ്യത്തിന് ഉത്തരം  എഴുതാൻ കഴിഞ്ഞില്ല. അതാണ് കാര്യം. “ചോദ്യം ഏതായിരുന്നെടാ? “. മൊബൈൽ മാറ്റിവച്ചു കാര്യം തിരക്കി. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത ആരാണ്? ‘ബച്ചേന്ദ്രി പാൽ അല്ലെ? ‘…

ഗൃഹാതുരത്വം

മുറ്റം നിറയെ മരങ്ങളും ചെടികളും. ചാമ്പ, വാഴ, വടുകപ്പുളി, വേപ്പ്, തുടങ്ങി പനിനീർ, നാലുമണി, പത്തുമണി, ഡാലിയ എന്നിവയാൽ നിറഞ്ഞു നിൽക്കുന്ന മുറ്റം. മുൻപിൽ മതിലിനോട് ചേർന്ന് നിൽക്കുന്ന കുളം. അതിൽ നിറയെ ആമ്പലും ചെറിയ മീനുകളും, പിന്നെ ഇലകൾക്കടിയിൽ പതുങ്ങിയിരിക്കുന്ന തവളകളും. ചെറുതാണെങ്കിലും കാണാൻ നല്ല ഭംഗിയുള്ള കുളം. ചുറ്റും പച്ചപ്പുല്ലുകൾ പരവതാനി വിരിച്ച പോലെ വളർന്നു നിൽക്കുന്നു. ചേമ്പ് വർഗ്ഗത്തിൽ പെട്ട ചെടികൾ മുറ്റത്തിൻ്റെ ഒരു വശത്തായി വാസമുറപ്പിച്ചിരുന്നു. കരിങ്കല്ലുകൊണ്ട് പണികഴിപ്പിച്ച മതിൽ. ഗേറ്റിനു…

അക്ഷരങ്ങൾ

ചില കാര്യങ്ങൾ അല്ലെങ്കിലും അങ്ങനെയാണ്. മനസ്സിൽ കിടന്നിങ്ങനെ പതിയെ പതിയെ ചൂടുപിടിക്കും. പിന്നെ ചെറിയ നീർകുമിളകൾ ആയിട്ട് അവ മുകളിലോട്ടു ചലിക്കും. അത് കുറച്ച് നേരംകൂടി അതുപോലെ വച്ചാൽ തിളച്ചുമറിയും. അകത്തുള്ളതെല്ലാം വെന്തു പാകപ്പെട്ടു പുറത്തേക്കു വരാൻ പരുവത്തിനാവും. പിന്നെ അവയെ പുറത്തോട്ട് എടുത്ത് ആവശ്യക്കാർക്ക് കൊടുക്കുക എന്നത് നമ്മൾ വിചാരിച്ചാൽ മാത്രമേ നടക്കൂ. ഈ അക്ഷരങ്ങൾ ഇപ്പോൾ ഇവിടെ ജന്മമെടുക്കുന്നതും ആ ഒരു തോന്നൽ ഉണ്ടായതുകൊണ്ടു മാത്രം ആണ്. അക്ഷരങ്ങൾക്ക് പിന്നെ അച്ഛനും അമ്മയും എല്ലാം…