ഇനിയും മാറിയില്ലേ ഇ.എം.വി. ചിപ്പ് കാർഡിലേക്ക്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിബന്ധന പ്രകാരം ഇ.എം.വി. ചിപ്പ് ഇല്ലാത്ത ഡെബിറ്റ്(എ.ടി.എം.), ക്രെഡിറ്റ് കാർഡുകളുടെ പ്രവർത്തനം ഉടൻ തന്നെ നിലയ്ക്കുന്നതാണ്. എന്താണ് ഇ.എം.വി. ചിപ്പ് കാർഡ്? നിലവിലുള്ള എ.ടി.എം. കാർഡുകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും പിൻ വശത്ത് കാണുന്ന ഏതാണ്ട് 5 മില്ലി മീറ്റർ ഖനത്തിലുള്ള കറുത്ത കാന്തിക രേഖയിൽ ആണ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്. ഈ കാന്തിക രേഖയിലെ വിവരങ്ങൾ മോഷ്ടിക്കപ്പെടുന്നതായും അത് വഴി പലർക്കും പണം നഷ്ടപ്പെട്ടതായും  കണ്ടെത്തി. ഈ പ്രശ്നത്തിന് പരിഹാരമായാണ് ഇ.എം.വി. ചിപ്പ്…