തലമോടികൾ

ഉറക്കമെണീറ്റാലന്തിവരെയെത്ര തലമോടികൾ വകഞ്ഞും ചീവിയും ചീകാതെയും നരച്ചും ചെമ്പിച്ചും കറുത്തും പിരിഞ്ഞും പിരിയാതെയും നീർത്തും തൂക്കിയും ചുരുട്ടിയും തലമോടിയെച്ചിന്തിച്ചുറക്കമില്ലാരാത്രികൾ അതിലൊരു രാത്രിയിൽ മരണം പാതിമെയ്യായ മാത്രയിൽ ചിന്തയേറിപിളർന്നിതെന്തിനീ മുടി ഈ തടി മുടിചുമെന്നോർത്താൽ. നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ പാതിവഴിയിൽ ഉപേക്ഷിച്ച ഒരു യാത്രയുടെ തുടക്കം. അക്ഷരങ്ങളുടെ ലോകത്തിലൂടെ ഒരു കൊച്ചു പ്രയാണം. ഈ പ്രയാണത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ബന്ധപ്പെടുക, എനിക്കും എഴുതണം കൂടുതൽ വിവരങ്ങൾക്കായി, info@wordket.com എന്ന ഇ-മെയിലിൽ…

യമുനയുടെ ഹർത്താൽ

ഒഴുകില്ല ഞാനിനി പഴയ വഴിയിലെ അഴുകിയ ചെളിക്കുണ്ടു കീറിലൂടെ വെറുമൊരു ഓടയല്ല ഞാൻ, ഹിമവാൻ്റെ ശൗര്യം തുടിക്കും ജ്വലിക്കുന്ന ചോലതാൻ സംസ്‌കാര ഹർമ്യങ്ങൾ പൂത്തതും, കായ്ച്ചതും എന്നുമ്മറത്തിന്നു തന്നെയല്ലെ പൈതൃകപ്പൂജകൾ തൻ പേരിലെന്നെയീ വിഷലിപ്തമാക്കുന്ന തർപ്പണങ്ങൾ ഇനിയെൻ്റെ മാറിലേക്കെറിയല്ലെ മക്കളേ പാഷാണപ്ലാസ്റ്റിക്ക് കഷണങ്ങളെ എൻ്റെ മരണമെത്തും മുമ്പ് കാണുവാനാശയായ്, ഹരിതാഭമായൊരു തട്ടകത്തെ കാളിയൻ തുപ്പിയ വിഷമല്ല, കാലം തളിർക്കാൻ വമിപ്പിച്ച കടും വിഷം ഇന്നെൻ്റെ കണ്ണനില്ല, ഇവിടെ കാർവർണ്ണനെ അമ്പെയ്ത നിഷാദൻ മാത്രം വയ്യെനിക്കെൻ്റെ  പിതാവേ ഹിമവാനെ…

ഓർമ്മയിലേക്ക് ഒരു പന്ഥാവ്

ഒരു ചിത്രം ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം ഓർമ്മകൾ ഉണർത്താൻ ഒരു ചിത്രം എൻ്റെ ബാല്യ ചിത്രം പഴയ ആൽബ ശേഖരത്തിൽ പൊടിയുണർത്തിയ നരയിൽ എൻ്റെ നരപോലെ കാലം എൻ ചിത്രത്തിലും നര പടർത്തി ഓർമ്മകൾ നിരയായ് മനസ്സിൽ പഴമ മണക്കുന്ന തറവാട്ടുമുറ്റം ആടി തീർത്ത ബാല്യം നാട്ടുമാവിൽ ചകിരിമാങ്ങ ചൂടുപൊടിയരിക്കഞ്ഞി, ഉപ്പിലിട്ട മാങ്ങ കായത്തിൻ സുഗന്ധമുള്ള മുത്തശ്ശിക്കൈ എന്നെ ഊട്ടുമ്പോൾ സംതൃപ്തിയുള്ള മുത്തശ്ശിമുഖം മഴ പെയ്യുമ്പോൾ സന്തോഷം ഉമ്മറത്തിണ്ണയിലിരുന്നു മാനത്തേയ്ക്കു നോക്കി മേഘങ്ങളിൽ രൂപങ്ങൾ…