ഇന്നീയിടവഴിയിൽ ഏകനായ് ഞാൻ നിൽക്കെ
ഇന്നുമോർക്കുന്നു നിൻ കാൽ ചിലമ്പൊച്ചകൾ
നിന്‍റെ ചിരിയും കളി വാക്കുകളും,
അലതല്ലിടുന്നെൻ കാതിലിപ്പോഴുമെന്നപ്പോൽ
നാണമോടെ നീയെന്നുമെങ്ങോ പാഞ്ഞു പോം
കാൽചിലമ്പൊച്ച മാത്രമീയിടവഴി ഏറ്റു മൂളി
പിന്നെ ഒരു നാളിൽ ചെറു നാണമൊളിപ്പിച്ചു
കുണുങ്ങി കുറുകി നീയെൻ ചാരെ വന്നു
പിന്നീ വഴിയിൽ നാമൊന്നിച്ചു നിന്നതും
കളിയും ചിരിയും, ചെറു പിണക്കങ്ങളുമായി
എത്രനാൾ അങ്ങനെ നാമൊരുമിച്ചീ
വഴിത്താരയിൽ ആയിരം സ്വപ്നങ്ങൾ കണ്ടിരുന്നു..
ഞാൻ വരുമൊരു നാൾ നിൻ വാമഭാഗമായി
വാഴും നാമായിരം സംവത്സരമീ ഭുവനത്തിൽ
പറന്നു പറന്നു നാം പോയിടും ദൂരെ
എന്നു നീ കാതിൽ മൊഴിയവേ
അറിഞ്ഞില്ല നീ തനിച്ചുപറന്നു പോയീടും
നിൻ സ്വപ്ന സ്വർഗത്തിൽ!
കാത്തു നിന്നു അന്നിവിടെ,
നീ വരുമെന്നു നിനച്ചു ഞാൻ,
പറഞ്ഞില്ല നീ എനിക്ക് പങ്കുവച്ചൊരു
ഹൃദയമൊരു ഹിമകണം പോൽ ഉരികിടുകയാണെന്ന്
ഒടുവിലീ വഴിയിലൂടി അല്ലേ
നിൻ ചേതനയറ്റ തളിർ ദേഹവും ചുമന്നവർ വന്നത്,
തരുമായിരുന്നു ഞാനെൻ ഹൃദയവും പ്രാണനും,
ഒരു വാക്കാലെ ഒന്നു പറഞ്ഞുവെങ്കിൽ,
വീണുപോയ് ഞാൻ മണ്ണിൽ,
ഏങ്ങി കരഞ്ഞു പോയി,
കൂട്ടിനായ്മുഖം താഴ്ത്തി കരഞ്ഞു ഗഗനവും
ഒപ്പം കരഞ്ഞിവിടുള്ള മരങ്ങളും
ഇനി വരില്ലീ വഴി ഞാനൊരിക്കലും,
എങ്കിലും എങ്ങിനെ ഞാൻ മറക്കും നിന്നെ
യെൻ പ്രിയേ, നീ തന്ന ആദ്യനുരാഗ സ്മൃതികൾ ഞാൻ….
PHOTO CREDIT : JAMES V SAJEEVE
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂