യുദ്ധരീതികളെ മാറ്റിമറിച്ച, ലോകഗതിയെ തന്നെ സ്വാധീനിച്ച, അതുവരെ ഉണ്ടായവയിൽ ഏറ്റവും വിനാശകരം എന്ന് വിശേഷിപ്പിക്കാവുന്ന കണ്ടുപിടിത്തമായിരുന്നു ജെ റോബർട്ട്‌ ഓപ്പൻഹൈമറുടേത്-രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിച്ച ആറ്റംബോംബ്. ആറ്റംബോബ് പരീക്ഷണ സ്ഫോടനം നേരിട്ടു വീക്ഷിച്ച ശേഷം ഓപ്പൻഹൈമർ ഉരുവിടുന്നത് ഭഗവത് ഗീതയിലെ വരികളാണ്. ‘ഇപ്പോൾ ഞാൻ മരണമായിരിക്കുന്നു. സർവലോകനാശകനായ അന്തകൻ’. ആറ്റംബോബിന്‍റെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ഭൗതിക ശാസ്ത്രജ്ഞന്‍റെ ജീവിതകഥയുമായിട്ടാണ്, സങ്കീർണമായ ചിത്രങ്ങൾ എടുത്ത് കാണികളെ എന്നും ആശ്ചര്യപ്പെടുത്തിയിട്ടുള്ള ക്രിസ്റ്റഫർ നോളൻ ഇത്തവണ എത്തുന്നത്.

അമേരിക്കന്‍ പ്രൊമിത്ത്യൂസ് എന്ന പേരില്‍ എഴുതപ്പെട്ടിട്ടുള്ള ഓപ്പൻഹൈമറുടെ ജീവചരിത്രം ആധാരമാക്കി നോളൻ ഒരുക്കിയ ചിത്രത്തിൽ ഐൻസ്റ്റീൻ, നീൽസ് ബോർ, എഡ്വെർഡ് ടെല്ലർ തുടങ്ങിയ ഒരുപാട് ലോകോത്തര ശാസ്ത്രജ്ഞർ കഥാപാത്രങ്ങൾ ആയി എത്തുന്നു. മഹാപ്രതിഭകളായ ശാസ്ത്രജ്ഞരുടെ കഥാപാത്രങ്ങൾ സ്‌ക്രീനിൽ വരുമ്പോൾ ഒരു നിമിഷം നമ്മൾ ശരിക്കും കോരിത്തരിച്ചു പോവുകയും ചെയ്യുന്നു.
മനുഷ്യര്‍ക്കു വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നു തീ കൊണ്ടുവന്ന അതിനാല്‍ ദൈവത്തിന്‍റെ ശിക്ഷകള്‍ക്കു പാത്രമായ ഗ്രീക്കു പുരാണനായകൻ പ്രൊമിത്ത്യൂസിനെ കുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെയാണ് ഈ ചലച്ചിത്രം ആരംഭിക്കുന്നത്.

മൂന്ന് ടൈം ലൈനിലാണ് കഥ വികസിക്കുന്നത്. കേംബ്രിഡ്ജ് വിദ്യാർത്ഥി എന്നതിൽ നിന്ന് ലോകമറിയുന്ന ശാസ്ത്രജ്ഞൻ എന്ന നിലയിലേക്ക് ഓപ്പൻഹൈമറുടെ വളർച്ചയും ഓപ്പൻഹൈമർ പിൽക്കാലത്തു നേരിടുന്ന രണ്ടു വിചാരണകളും മൂന്ന് കളർ ടോണിലാണ് ചിത്രീകരിച്ചത്.

ഹിരോഷിമയിലേയും നാഗസാക്കിയിലേയും ബോംബിങ്ങിന്‍റെ ഫലങ്ങൾ ഓപ്പൻഹൈമറെ ആന്തരികമായി തകർത്തു കളയുന്നതായി നമുക്ക് കാണാം. അറിവും ആയുധവും അധികാരകേന്ദ്രങ്ങളിൽ എത്തുന്നതിന്‍റെ ഭവിഷ്യത്ത് ഓപ്പൻഹൈമർ തിരിച്ചറിയുന്നു. ജപ്പാന്‍റെ തകർച്ച കണ്ട് സന്തോഷിച്ചു മതി മറന്ന അമേരിക്കന്‍ ജനതയുടെ കൈയ്യടികള്‍ക്കും ശബ്ദഘോഷങ്ങള്‍ക്കുമിടയിലേക്ക് ഇടറുന്ന മനസ്സോടെയാണ് ഓപ്പൻഹൈമറെത്തുന്നത്. പ്രസിഡന്റ് ട്രൂമാന്‍റെ മുന്നില്‍ ഇരുന്ന് എന്‍റെ കൈകൾ രക്തപങ്കിലമാണ് എന്ന് സംഘർഷത്തോടെ ഓപ്പൻഹൈമർ പറയുന്നുണ്ട് . പിന്നീട് കമ്മ്യൂണിസ്റ്റു അനുഭാവം എന്നത്, കൊടിയ ക്രിമിനൽ കുറ്റം ആയ അമേരിക്കയിൽ അദ്ദേഹത്തിനു എഫ് ബി ഐ വിചാരണ നേരിടേണ്ടി വരികയും വലിയ മാനസികപീഡനങ്ങള്‍ക്കു വിധേയനാകേണ്ടി വരികയും ചെയ്യുന്നു.

പരീക്ഷണ ബോംബ് സ്ഫോടനമാണ് നമുക്ക് സ്‌ക്രീനിൽ കാണാനായി നോളൻ ഒരുക്കിയത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ബോംബിങ് വാർത്തയിലൂടെയാണ് നമ്മൾ സിനിമയിൽ അറിയുന്നത്. ബോംബിങ്ങും അതിന്‍റെ അനന്തരഫലങ്ങളും അല്ല സിനിമ പറയാൻ ഉദ്ദേശിച്ചത്. മറിച്ചു ഓപ്പൻഹൈമർ എന്ന വ്യക്തിയുടെ ആന്തരിക ജീവിതത്തിന്‍റെ സങ്കീർണതകളും ഉയർച്ച താഴ്ചകളുമാണ്. സമാനതകളില്ലാത്ത ആഴത്തിലാണ് നോളൻ, ഓപ്പൻഹൈമറുടെ ആന്തരിക പോരാട്ടങ്ങളെ പകർത്തിയത്. ഓപ്പൺഹൈമറിന്‍റെ ധാർമ്മിക പ്രതിസന്ധികളോടും അണുബോംബിന്‍റെ പിതാവെന്ന ലേബലിലൂടെ അദ്ദേഹം വഹിക്കുന്ന ഭാരത്തോടും നമുക്ക് സഹാനുഭൂതി തോന്നിക്കുന്ന തരത്തിലുള്ള അദ്ദേഹത്തിന്‍റെ ചിത്രീകരണം സൂക്ഷ്മവും മനോഹരവുമാണ്.

ഓപ്പൻഹൈമറായി കിലിയൻ മര്‍ഫിയും, സ്ട്രൗസായി റോബർട്ട് ഡൗണി ജൂനിയറും അസാമാന്യ അഭിനയം കാഴ്ച വക്കുന്നു. എത്ര ശ്രമിച്ചാലും പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കാത്ത, അങ്ങേയറ്റം സങ്കീർണ സ്വഭാവമുള്ള ഓപ്പൻഹൈമറായി അഭിനയിക്കാൻ തീക്ഷ്ണമായ കണ്ണുകളും എക്സ്പ്രഷനുകളും ഉള്ള കിലിയൻ മർഫി ഏറ്റവും മികച്ച ഒരു ചോയ്സ് ആയി തന്നെയാണ് അനുഭവപ്പെട്ടത്.

സിനിമയിലെ ശ്രദ്ധേയമായ വശങ്ങളിലൊന്ന് അതിന്‍റെ മികച്ച തിരക്കഥയാണ്. യുദ്ധസമയത്തെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെപ്പറ്റിയുള്ള ധാർമ്മിക സങ്കീർണതകൾ, ശാസ്ത്രജ്ഞരുടെ ധാർമ്മിക ഉത്തരവാദിത്തങ്ങൾ, വിനാശകാരികൾ ആയ ആയുധങ്ങളുണ്ടാക്കുന്ന അനന്തരഫലങ്ങളെ കുറിച്ചുള്ള അവരുടെ വേവലാതികൾ എന്നിവ ആഴത്തിൽ പഠിച്ച് തിരക്കഥ ഒരുക്കിയതിനു, നോളനു തിരക്കഥാകൃത്ത് എന്ന നിലയിലും അഭിനന്ദനങ്ങൾ അർഹിക്കുന്നു. 3 മണിക്കൂർ നീളമുള്ളതാണ് എങ്കിലും സംഭാഷണങ്ങൾ നിറഞ്ഞ, സംഭവബഹുലമായ സിനിമ ഒരു നിമിഷം പോലും ശ്രദ്ധ വ്യതിചലിക്കാതെ നമ്മൾ കണ്ടിരിക്കും.

ചരിത്ര സംഭവങ്ങളെ, തീവ്ര വികാരങ്ങളോടും ദാർശനിക പ്രശ്നങ്ങളോടും ഇഴചേർത്ത് നോളൻ പ്രേക്ഷകരെ പല തിരിച്ചറിവുകളിലേക്കും സമർത്ഥമായി നയിക്കുന്നു. ഏത് തരത്തിൽ നോക്കിയാലും ലോക ചരിത്രത്തിലെ പ്രധാനിയായ ഒരാളെ കുറിച്ച് ഗഹനവും മികവുറ്റതുമായ ഒരു ബയോപിക് എടുത്ത്, സംവിധാനകലയിലെ മഹാപ്രതിഭയാണ് താൻ എന്ന് നോളൻ വീണ്ടും തെളിയിച്ചിരിക്കുന്നു.


PHOTO CREDIT : OPPENHEIMER
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

കർമയോഗി

ജീവിതത്തിലെയും പ്രവര്‍ത്തനമേഖലയിലെയും പ്രതികൂലസാഹചര്യങ്ങളെ ചെറുത്ത്, ഭാരതത്തിൻ്റെ മര്‍മസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെ ഇന്ത്യയുടെ മെട്രോമാനായി മാറിയ ഇ.ശ്രീധരന്‍ എന്ന തളരാത്ത…
Read More

പരിസ്ഥിതിലോലം

വീടിനു ചുറ്റും ടൈൽ വിരിച്ച് മണ്ണ് കാണാതെ മനോഹരമാക്കി എലിമുതൽ ഉറുമ്പ് പാറ്റ വരെയുള്ള സകല ജീവികളെയും വിഷം വച്ചും തീവച്ചും ‘ഹിറ്റ്‌’ അടിച്ചും…
Read More

ജയ ജയ ജയ ജയ ഹേ

വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന സിനിമയിൽ ‘ഇങ്ങോട്ട് നോക്കണ്ട കണ്ണുകളെ’ എന്ന് തുടങ്ങുന്ന ഒരു ഗാനമുണ്ട്.…
Read More

ചില്ലോട്

മഴ പെയ്തു തോർന്നിട്ടുംമരം പെയ്തൊഴിയാത്ത, മഴക്കാലമാണ് നീഎൻ്റെ പ്രണയമേ… ഇരുണ്ട തണുത്ത മച്ചിന് പുറത്തെ ചില്ലോടിൽ നിന്നെന്നപോലെ നീ എൻ്റെ ഓർമ്മകളെ എന്നും കീറി…
Read More

അപരൻ

ഏകാന്തതയും ഞാനും സൊറ പറഞ്ഞിരുന്നൊരു വൈകുന്നേരത്ത് പൊടുന്നനെ മുഴങ്ങിയ കോളിങ് ബെല്ലിൽ നടുങ്ങിയ ഞാനും പഴയൊരു ബാഗും തോളിലിട്ട് അപരിചിതനായ നീയും വീടിൻ്റെ തുറന്ന…
Read More

മനപ്രയാസം

‘പൊരിഞ്ഞ വെയിലിൽ,  ഇരു കാലുമില്ലാതെ ലോട്ടറി വിൽക്കുമ്പോഴും അയാളിൽ ചിരി നിറഞ്ഞു നിന്നു. എങ്ങനെ സാധിക്കുന്നുവെന്ന് ആരാഞ്ഞപ്പോൾ, “കോടികളുടെ ബിസിനസ്സിനിടയിൽ എന്ത് മനപ്രയാസം…..” എന്ന്…
Read More

യുറേക്കാ

ഒല്ലൂരു സെന്റ് ജോസഫ്സിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുര്യപ്പന് റഷ്യയോട് കടുത്ത സ്നേഹമായിരുന്നു. ഒല്ലൂരു മണ്ഡലം ചോപ്പ് ആയതു കൊണ്ടാണെന്നു കരുതിയെങ്കിൽ നമുക്ക് തെറ്റി,…
Read More

തുടക്കം

യാത്രയുടെ തയ്യാറെടുപ്പുകൾക്കിടയിൽ രേവതി കാണണമെന്ന് അറിയിച്ചപ്പോൾ ഉറപ്പിച്ചിരുന്നു അവസാനത്തെ കണ്ടുമുട്ടലാണ് ഇതെന്ന്. വീട്ടുകാരുടെ നിർബന്ധവും അവസരങ്ങളുടെ വാതിലുകളും അവളെ ആ തീരുമാനത്തിൽ എത്തിച്ചിട്ടുണ്ടാവാം. ഇടവ…
Read More

എസ്ബിഐയിൽ വിദ്യാഭ്യാസ വായ്പ പലിശ ഇപ്പോൾ കുറഞ്ഞ നിരക്കിൽ

ജൂൺ മാസം 22 മുതൽ എസ്ബിഐയിൽ വിദ്യാഭ്യാസ വായ്പ പലിശ നിരക്ക് EBLR (External Benchmark Lending Rate) ബന്ധിത നിരക്കിലേയ്ക്ക് മാറിയിരിക്കുന്നു. ഈ…
Read More

വാഗ്ദാനങ്ങൾ

പൊള്ളയായ വാഗ്ദാനങ്ങളിൽ പാഴായിപോയ കുറെ ജന്മങ്ങളുണ്ട്‌. വാക്കിലും നോക്കിലും ഇഷ്ടങ്ങളൊന്നുത്തന്നെ എന്ന് കരുതിപോയവർ. അവരത്രേ ശരിക്കും പ്രണയിച്ചിരുന്നവർ! ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു…
Read More

ഒരു റിയലിസ്റ്റിക് സ്വപ്നം

അതൊരു സ്വപ്നമാവാനാണിട. സത്യമെന്ന് തോന്നിക്കുന്നത്രയും റിയലിസ്റ്റിക്കായൊരു സ്വപ്നം. എന്‍റെ നിശ്വാസങ്ങൾ മാത്രമേറ്റിരുന്ന ജാലകത്തിനരികിലിരുന്ന് വേനൽ രാത്രിയുടെ ക്ഷീണിതമായ കുളിരിലേക്ക് പരിചിതനായൊരാൾ സിഗരറ്റ് പുകച്ചുരുളുകളുതിർക്കുന്നു. അതിഥികൾ…
Read More

ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് നികുതി കൊടുക്കേണ്ടതുണ്ടോ?

2020ലെ കേന്ദ്ര ബജറ്റ് നിർദേശപ്രകാരം ഇൻകം ടാക്സ് നിയമം 1961 വകുപ്പ് 194 N ഭേദഗതി ചെയ്യപ്പെട്ടു. ഈ ഭേദഗതി പ്രകാരം ബാങ്കിൽ നിന്ന്…
Read More

ദി ബൻഷീസ് ഓഫ് ഇൻഷെറിൻ

1923 ഇൽ ഗ്രേറ്റ്‌ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമാകുവാൻ ഐറിഷ് ജനത നടത്തിയ ആഭ്യന്തരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ‘ദി ബൻഷീസ് ഓഫ് ഇൻഷെറിൻ’ എന്ന സിനിമയുടെ കഥ…
Read More

വേനൽക്കിനാവ്

“ഇങ്ങളാ കയ്യൊന്ന് നീട്ട്” ചുറ്റും പെരുകിയുയരുന്ന പ്രളയജലത്തിൽ മുങ്ങിത്താഴുമ്പോൾ മറന്നേപോയൊരു തെളിവെയിലല പോലെ ജലവിതാനത്തിൽമേലൊരു മഴവില്ലുപോലെ നീ…. “ഇത് സ്വപ്നമോ! ” നില തെറ്റി…