‘കയറാൻ പറ്റില്ല.. എമർജൻസി നിറയെ ആളുണ്ട്, സഹകരിക്കൂ..’

ഹിന്ദിയിൽ സെക്യൂരിറ്റി ആ സ്ത്രീയോട് പറഞ്ഞു കൊണ്ടേയിരുന്നു…

“എനിക്ക് കാണണം..” എന്നു വാശി പിടിച്ചു കുട്ടികളെ പോലെ ആ സ്ത്രീ തറയിൽ ഇരുന്നു…

സ്ഥിരം കാഴ്ചകളിൽ ഒന്നായതു കൊണ്ട് ശ്രദ്ധിച്ചില്ല.. പക്ഷേ അവർ തറയിൽ നിന്നെഴുനേൽക്കുന്നില്ല.. സെക്യൂരിറ്റി ആവതു ശ്രമിക്കുന്നുണ്ട്..
പ്രശ്‌നം രൂക്ഷമാകാതിരിക്കാനായി അവരുടെ അടുത്തു ചെന്നിരുന്ന്‌ കാര്യമന്വേഷിച്ചു…

എമർജൻസി ഡിപ്പാർട്മെന്റിൽ വളരെ മോശം അവസ്ഥയിൽ അവരുടെ ഭർത്താവു കിടക്കുന്നുണ്ട്.. അവർക്കു അദ്ദേഹത്തെ ഒന്ന് കാണണം..
വിവരങ്ങൾ തിരക്കി വരാം എന്നുറപ്പു കൊടുത്തു അവരെ ഒരു കസേരയിലേക്ക് ഇരുത്തി…

അകത്തു ചെന്നപ്പോഴാണ് കാര്യം നിസ്സാരമല്ലെന്നു മനസ്സിലായത്.. അദ്ദേഹം മരണപ്പെട്ടിരുന്നു.. ചുറ്റിലുംആവശ്യത്തിലേറെ ബന്ധുക്കൾ നിസ്സഹായരായി നില്പുണ്ട്..

ആംബുലൻസിൽ ആണ് അദ്ദേഹത്തെ എത്തിച്ചതെന്ന് അന്തരീക്ഷം കണ്ടപ്പോൾ വ്യക്തമായി..

നിറയെ ആളുകൾ ഉള്ളത് കൊണ്ടാണ് ആ സ്ത്രീയെ സെക്യൂരിറ്റി അകത്തേക്ക് കടത്തി വിടാതിരുന്നത്…

തിരികെ അവരുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ അവരോടെന്തു പറയും എന്ന ധർമ്മസങ്കടത്തിലായിരുന്നു ഞാൻ..

എന്നെ കണ്ടതും അവരെഴുന്നേറ്റു ഓടി വന്നു..

“വരൂ.. നമുക്കദ്ദേഹത്തെ കാണാം..” എന്ന് പറഞ്ഞു അവരുടെ കൈകളെ ചേർത്തു പിടിച്ചു എമർജൻസി ഡിപ്പാർട്മെന്റിലേക്ക് നടന്നു..

എന്‍റെ നെഞ്ചിടിപ്പിന്‍റെ ശബ്ദം പുറത്തേക്ക് കേൾക്കാൻ പാകത്തിലായിരുന്നു…

ഓരോ അടി വെക്കുമ്പോഴും കാലുകൾ പിൻവാങ്ങി കൊണ്ടിരുന്നു…

അവരുടെ തണുത്തുറഞ്ഞ കൈകൾ എന്‍റെ കൈകൾക്കുള്ളിൽ കിടന്നു വിറച്ചു..

മരിക്കുമ്പോൾ മാത്രമല്ല ജീവിച്ചിരിക്കുമ്പോഴും നമ്മൾ മരവിക്കും എന്ന് മനസ്സിലാക്കിയ നിമിഷങ്ങൾ..

ഞാൻ അവരെ ആ മനുഷ്യൻ കിടക്കുന്ന മുറിയിലേക്ക് വിട്ടു വാതിലടച്ചു തിരിഞ്ഞു നടന്നു…

“ഉറങ്ങുകയാണോ..? എഴുന്നേൽക്കു.. , എന്തൊരുറക്കമാണ്!”

എന്ന ഉച്ചത്തിലുള്ള അവരുടെ ശബ്ദം എന്‍റെ കാതുകളിൽ അലയടിച്ചു കൊണ്ടേയിരുന്നു..

തിരിഞ്ഞൊന്നു നോക്കാതെ ഞാൻ നേരെ നടന്നു ഓഫീസ് മുറിയിൽ പോയിരുന്നു.

അതല്ലാതെ മറ്റൊന്നും എന്നെ കൊണ്ടാകില്ലായിരുന്നു!!!!


ഫോൺ നിർത്താതെ അടിക്കുന്നു, റിസപ്ഷനിൽ നിന്നാണ്..

“ഒന്നിവിടെ വരെ വരൂ..”

‘ഉം വരുന്നു..’

ഇതുമായി ബന്ധപ്പെട്ട എന്തോ ആണെന്ന് മനസ്സിലാക്കി തന്നെ ഞാൻ താഴേക്ക് ചെന്നു..

“എനിക്ക് ഭക്ഷണമുണ്ടാക്കണം.. വീട്ടിൽ പോകണം.. അദ്ദേഹത്തിനിഷ്ടം മട്ടൻ കറിയാണ്..”

കറുത്ത ചുരിദാറിന്‍റെ ഷാൾ ചുമലിൽ നിന്നിറങ്ങി നിലത്തൂടെ വലിച്ചിഴച്ചു പിറു പിറുത്തു കൊണ്ട് ആ സ്ത്രീ റിസപ്ഷന് മുന്നിൽ ഉലാത്തുന്നു….

അപ്പോഴാണ് ഞാൻ അവരെ കൂടുതൽ ശ്രദ്ധിച്ചത്.. വെളുത്തു സുന്ദരിയായ മുപ്പത്തഞ്ചിൽ കൂടുതൽ പ്രായമില്ലാത്ത സ്ത്രീ..

ആ നടത്തം പന്തിയല്ലെന്ന് കണ്ടു അവരെ പിടിച്ചു നിർത്തി ലൗഞ്ചിൽ കൊണ്ടിരുത്തി…

ഹിന്ദിയിൽ എന്തൊക്കെയോ അവർ പറയുന്നുണ്ട്…

“മാം.. പറയൂ.. എന്താണ്‌ ഞാൻ ചെയ്തു തരേണ്ടത്???

അവരെന്നെ തുറിച്ചു നോക്കി, ആ ഭാവം എന്നെ പേടിപെടുത്തിയെങ്കിലും.. ധൈര്യം സംഭരിച്ചു ഞാൻ വീണ്ടും ചോദിച്ചു.. “മക്കളെ കാണണോ?”

‘വേണ്ട.. എനിക്ക് വീട്ടിൽ പോകണം.. അദ്ദേഹം സാധനങ്ങൾ വാങ്ങാൻ പോയതാണ്.. തിരികെ വരും.. എനിക്ക് ഇപ്പോൾ തന്നെ വീട്ടിൽ തിരിച്ചെത്തണം.’

അവരുടെ മാനസിക നില തകരാറിലാണെന്ന് മാത്രം എനിക്ക് മനസ്സിലായി..

പൊട്ടിക്കരയാതെ.. യാഥാർഥ്യം അംഗീകരിക്കാതെയാണ് അവരുടെ നിൽപ്പ്..

അവരുടെ സഹോദരൻ പുറത്തു എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു..

ഞാൻ പുറത്തിറങ്ങി അയാളോടായി പറഞ്ഞു..

“നോക്കു അവരെ പറഞ്ഞു മനസ്സിലാക്കു.. അവർ കരഞ്ഞില്ലെങ്കിൽ പ്രശ്നമാണ്..”

‘എന്നെ കൊണ്ടാവില്ല.. അവരുടെ ബന്ധം വളരെയേറെ ആഴത്തിൽ ഉള്ളതാണ്.. നിങ്ങൾ കരുതും പോലെ അത്ര എളുപ്പത്തിൽ എനിക്കവരെ പറഞ്ഞു മനസ്സിലാക്കാൻ ആകില്ല.. ‘

അയാളും പൊട്ടിക്കരഞ്ഞു കൊണ്ട് മാറി നിന്നു…

ഇനി വേറെ നിവർത്തിയില്ല.. റബ്ബേ മനസ്സിനൊരു ധൈര്യം തരണേ എന്ന പ്രാർത്ഥനയോടെ ഞാൻ മുറിയിൽകയറി അവരുടെ അടുത്തിരുന്നു..

“മാം… ആംബുലൻസിൽ ഇങ്ങോട്ട് എത്തിയപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു.. ഞങ്ങൾ പരമാവധിശ്രമിച്ചു.. മക്കളെ എത്തിക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്.. അവരിപ്പോൾ എത്തും.. ഇങ്ങനെ പെരുമാറിയാൽ ആ കുട്ടികൾ പേടിക്കും.. അവർക്കു ഇനി അമ്മ മാത്രമേയുള്ളു.. ആ യാഥാർഥ്യം മനസ്സിലാക്കു… മാം ഒന്ന് കരയു..”

ഇത്രേം പറഞ്ഞൊപ്പിച്ചു അവരെ ചേർത്തു പിടിച്ചു…

നിസ്സഹായായ ആ സ്ത്രീ എന്നെ വട്ടം പിടിച്ചു ഉറക്കെ ഉറക്കെ കരഞ്ഞു..

എന്‍റെ ആരുമല്ലാത്ത…

ജീവിതത്തിൽ ആദ്യമായി മരണപെട്ടതിനു ശേഷം മാത്രം കണ്ട അയാൾക്കു വേണ്ടി ഞാനും കരഞ്ഞു…


നിങ്ങളുടെ പ്രിയപ്പെട്ടവൻ/പ്രിയപ്പെട്ടവൾ മരണപെട്ടു എന്ന് അറിയിക്കേണ്ടി വരുന്ന ദൗത്യം ഒരുപാടു മനോബലം വേണ്ടുന്ന ഒന്നാണ്..

കൂടെ ജോലി ചെയ്യുന്ന എനിക്കേറെ പ്രിയപ്പെട്ട രണ്ടു മൂന്നു കൂട്ടുകാർ പലപ്പോഴും ഈ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്നവരാണ്…

‘നിങ്ങൾക്കിത് ശീലമല്ലേ.. നിങ്ങളുടെ ആരുമല്ലല്ലോ.. നഷ്ടപെട്ടത് അറിയിച്ചാൽ മാത്രം പോരെ’ എന്നൊക്കെ പലരും ചോദിക്കാറുണ്ട്…

അതെ.. ഞങ്ങൾക്കിതു ശീലമാണ്..

ഇതുപോലുള്ള വേദനാജനകമായ പല അവസ്ഥകൾക്കും സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുമുണ്ട്..

ഓർക്കൂ..നിങ്ങളത് ഒരിക്കലേ കേൾക്കുന്നുള്ളു..

പക്ഷേ ഞങ്ങൾക്കതു പലപ്പോഴും പലരോടായും അറിയിക്കേണ്ടതുണ്ട്..

ആരുമല്ലാത്തവർക്കായി കണ്ണീർ പൊഴിക്കുന്നുണ്ട്..

ചടങ്ങുകളും എഴുത്തുകുത്തുകളും കഴിഞ്ഞു മൃതശരീരം കൈമാറും വരെ ബന്ധുക്കളെ മാറി മാറി ആശ്വസിപ്പിക്കേണ്ടതുണ്ട്..

കൂടെ നിൽക്കേണ്ടതുണ്ട്..

മരവിച്ചു തണുത്തുറഞ്ഞ മനസ്സോടെ ഒരുപാടു തവണ നിൽക്കേണ്ട അവസ്ഥയെ എന്ത് പേരിട്ടു വിളിക്കും എന്നിനിയും അറിയില്ല..

മരണം പോലെ തീർച്ചയുള്ള മറ്റൊന്നും തന്നെയില്ല..

കൂടുതൽ മനക്കരുത്താർജിക്കാം എന്നതിൽ കവിഞ്ഞു ഈ അവസരത്തിൽ മറ്റൊന്നും തന്നെ ചെയ്യാനുമില്ല…


PHOTO CREDIT : JAKE ESPEDIDO
Bookmark (1)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

അവസാനത്തെ പെൺകുട്ടി

“ലോകത്തിന് ഒരേയൊരു അതിരേയുള്ളൂ, അത് മനുഷ്യത്വത്തിൻ്റെതാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വത്തിൻ്റെ മഹാകാശത്ത് നമുക്കിടയിലുള്ള വേർതിരിവുകൾ വളരെ വളരെ ചെറുതാണ്. ഈ വേദിയിൽ നിന്ന് ഞാൻ…
Read More

ശബ്ദങ്ങൾ

ഇരകളുടെ വേഷമണിഞ്ഞ വേട്ടക്കാർ തെരുവുകളിൽ നടക്കുമ്പോൾ നീതിയുടെ പ്രശ്നം മനസ്സുകൾ തോറും അഭയം തേടി അലയുന്നുണ്ട്. ശബ്‌ദിക്കുന്നവർക്ക് പാർക്കാൻ ഇരുമ്പഴികളുള്ള അറകൾ ഒരുങ്ങുന്നുണ്ട്. നിശബ്ദരാക്കപ്പെട്ടവരുടെ…
Read More

ചില്ലോട്

മഴ പെയ്തു തോർന്നിട്ടുംമരം പെയ്തൊഴിയാത്ത, മഴക്കാലമാണ് നീഎൻ്റെ പ്രണയമേ… ഇരുണ്ട തണുത്ത മച്ചിന് പുറത്തെ ചില്ലോടിൽ നിന്നെന്നപോലെ നീ എൻ്റെ ഓർമ്മകളെ എന്നും കീറി…
Read More

അന്ധർ

മൗനമാണ് ഞങ്ങളുടെ കവചം.. കുരുതിക്കളങ്ങൾ ഞങ്ങളെ അസ്വസ്ഥരാക്കുന്നില്ല ഞങ്ങളിൽ എതിർപ്പിൻ്റെ സ്വരം ഉയരുന്നേയില്ല സന്തോഷമാണ് ഞങ്ങളുടെ ഭാവം.. പടനിലങ്ങൾക്കരികിൽ പ്രാണൻ വെടിഞ്ഞു തെരുവിൽ കിടക്കുന്ന…
Read More

വിജയത്തിനെത്ര രഹസ്യങ്ങൾ

പതിറ്റാണ്ടുകളായി മലയാളികളെ നിത്യം പ്രചോദിപ്പിക്കുന്ന ബി.എസ്. വാരിയരുടെ മറ്റൊരു വിശിഷ്ടകൃതി. സ്നേഹം, ബന്ധങ്ങൾ, സത്യസന്ധത, ക്ഷമ തുടങ്ങിയ ശാശ്വതമായ ജീവിത മൂല്യങ്ങൾ വളർത്തിയെടുക്കാൻ വായനക്കാരെ…
Read More

അവൾ

മഞ്ഞുപൊഴിയുന്ന രാത്രിയിൽ നേർത്ത തണുത്ത കാറ്റു അവരെ കടന്നുപോയി. ഇരുളിനെ അകറ്റി നിർത്തി കടന്നുവന്ന പാതിചിരിച്ച ചന്ദ്രൻ അവളുടെ തിളങ്ങുന്ന നീണ്ട നയനങ്ങളെ അവനു…
Read More

ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും

വസന്ത് എസ് സായി സംവിധാനം ചെയ്ത മൂന്ന് കാലഘട്ടങ്ങളിൽ ജീവിച്ച മൂന്ന് പെണ്ണുങ്ങളുടെ കഥ പറയുന്ന ‘ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും’ എന്ന തമിഴ്…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 2

പൊതു വഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള സമരം 1893 : പട്ടിക്കും പൂച്ചയ്ക്കും പോലും നടക്കാവുന്ന പൊതുവഴിയിലൂടെ പുലയരുൾപ്പടെയുള്ള സാധുക്കൾക്ക് നിഷേധിക്കപ്പെട്ടിരുന്ന ഇരുണ്ട കാലഘട്ടം. സഞ്ചരിക്കാനുള്ള അവകാശത്തിനു…
Read More

കത്തുന്ന നഗരങ്ങൾ

മരണങ്ങൾക്ക് നടുവിലാണ് നമ്മൾ അത്രമേൽ ജീവിക്കുക.. രാപ്പൂക്കളെപ്പോലെ നമ്മുടെ ആകാശങ്ങളിൽ യുദ്ധം ജ്വലിച്ചുവിടർന്നുനിൽക്കുമ്പോൾ. ഉത്സവരാവുകളിലെ പ്രകാശധാര കണക്കിന് മിസൈലുകൾ നമ്മുടെ കൂരകൾക്ക് മേലെ വിടർന്നു…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 3

പൊതു ഇടങ്ങളിലെ പ്രവേശനത്തിനുള്ള സമരം 1912: കാർഷിക പണിയില്ലാത്തപ്പോൾ ഉണ്ടാക്കുന്ന പായ, കൊട്ട, വട്ടി, മുറം,  പശുവിന് കൊടുക്കാൻ ചെത്തിയെടുക്കുന്ന പുല്ല് തുടങ്ങിയവയുമായെത്തുന്ന പുലയർക്കോ…
Read More

വേരുകൾ

എൻ്റെ വേരുകൾ തേടിയുള്ള യാത്ര…. അധികമാരും തന്നെ പോകാത്ത വഴികളിലൂടെയാണ് എൻ്റെ യാത്ര എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്, അതുകൊണ്ടാവാം വളരെ കുറച്ചു സഹയാത്രികർ മാത്രേമേയുള്ളു..…
Read More

ബാധ്യത

ബാധ്യതകളാണെൻ്റെ സമ്പത്ത്; മോഷ്ടിക്കാനാരും വരില്ലല്ലോ! @ആരോ PHOTO CREDIT : RFP Share via: 10 Shares 3 1 1 1 4…
Read More

ചിലന്തി വലകൾ

കിടപ്പുമുറിയുടെ വാതിൽ തുറന്ന് ഭാര്യ മെല്ലെ അകത്തു കടക്കുന്നതും, കട്ടിലിനടിയിൽ നിന്ന് അധികം ഒച്ചയുണ്ടാക്കാതെ (ഭർത്താവിൻ്റെ ഉറക്കത്തെ തടസ്സപ്പെടുത്താതിരിക്കാൻ) എന്തോ വലിച്ചെടുക്കുന്നതും, എന്തെല്ലാമോ അടുക്കിവയ്ക്കുന്നതും,…
Read More

പഴഞ്ചൊൽ കഥകൾ

ഇന്ന് സന്ദർഭാനുസരണം പ്രയോഗിക്കുന്ന പഴഞ്ചൊല്ലുകൾ ഒരുകാലത്ത് അതേ ജീവിത സന്ദർഭത്തിൽത്തന്നെ പിറന്നതായിരക്കണമെന്നില്ല. കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് ഒരു ചൊല്ലിൻ്റെ പിറവിക്കു പിന്നിൽ ഒരു സന്ദർഭമോ സംഭവമോ…