ടർക്കിഷ് എഴുത്തുകാരി എലിഫ് ഷഫാക്കിന്‍റെ ‘ദി ഫോർട്ടി റൂൾസ്‌ ഓഫ് ലവ്’ ബിബിസിയുടെ ‘ലോകത്തെ രൂപപ്പെടുത്തിയ’ മികച്ച 100 നോവലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ പുസ്തകമാണ്. 2009 മാർച്ചിലാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്.

തീവ്രമായ ഇമോഷനുകളിലൂടെ കടന്നുപോകാതെ ഒരാൾക്ക് ഈ പുസ്തകം വായിക്കാനാവില്ലെന്ന് ഉറപ്പ്. മികച്ചതും ലോകോത്തരവുമായ ഒരു കഥ നമ്മളെ സ്വാധീനിക്കുന്ന തരത്തിൽ നമ്മളുടെ ഉള്ളിലേക്കിറങ്ങി പരിവർത്തനം നടത്തുമ്പോഴാണ് അവിസ്മരണീയമായി നമുക്കനുഭവപ്പെടുന്നത്. എലിഫ് ഷഫാക്കിന്‍റെ ഈ സൃഷ്ടി അത്തരത്തിലുള്ള, നമ്മുടെ ഹൃദയത്തെ തീ പിടിപ്പിക്കുന്ന ഒരു മാസ്റ്റർപീസ് ആണ്.

രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലാണ് കഥ മുന്നോട്ട് പോകുന്നത്, അഥവാ ഈ നോവലിലെ രണ്ടു കഥകൾ മുന്നോട്ടു പോകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന എല്ല റൂബെൻസ്റ്റീൻ എന്ന ഒരു വീട്ടമ്മയുടേതാണ് ആദ്യ കഥ. മൂന്ന് കുട്ടികളും ഭർത്താവും ഉള്ള കുടുംബം മുന്നോട്ടു കൊണ്ട് പോകുമ്പോഴും ഒറ്റപ്പെടലും ശൂന്യതയും നിറഞ്ഞ മനസ്സോടെയാണ് അവൾ ജീവിക്കുന്നത്.

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി കവി റൂമിയെയും അദ്ദേഹത്തിന്‍റെ ഗുരുവും ആത്മസുഹൃത്തും ആയി അറിയപ്പെട്ടിരുന്ന തബ്രീസിലെ ഷംസിനെയും കുറിച്ച് അസീസ് സഹറ എന്ന അറിയപ്പെടാത്ത എഴുത്തുകാരൻ എഴുതിയ ‘സ്വീറ്റ് ബ്ലാസ്ഫെമി’ എന്ന ഒരു നോവലിന്‍റെ കൈയെഴുത്തുപ്രതി അവളുടെ കയ്യിൽ ഒരു ജോലിയുടെ ഭാഗമായി എത്തുന്നു.

സ്വന്തം മകളുടെ പ്രണയത്തെക്കുറിച്ച് പരിഹാസത്തോടെ സംസാരിച്ച് അത് ഉപേക്ഷിക്കാൻ അവളെ പ്രേരിപ്പിക്കുന്ന എല്ല അന്ന് തന്നെ ‘സ്വീറ്റ് ബ്ലാസ്ഫെമി’ വായിക്കാൻ തുടങ്ങുമ്പോൾ കാണുന്ന ആദ്യ വരി പ്രണയത്തെ ഉദ്ഘോഷിക്കുന്ന ഒന്നായിരുന്നു. അവൾ മകളോട് പറഞ്ഞ പ്രസ്താവനയുടെ നേർ വിപരീതം! ആ യാദൃശ്ചികത കണ്ട് ഞെട്ടി അവൾ ആ പുസ്തകത്തിന്‍റെ ‘മിസ്റ്റിക്’ ലോകത്തേക്ക് ഇറങ്ങുന്നു.

1244ല്‍ കൊനിയയില്‍ വച്ചാണ് ജലാലുദ്ദീന്‍ റൂമിയും ഷംസും പരസ്പരം കണ്ടുമുട്ടുന്നത്. തന്‍റെ ആത്മാവിന്‍റെ നേർപാതിയെ കണ്ടുമുട്ടുന്നത് പോലെയായിരുന്നു അത് ഇരുവർക്കും. അവർ തമ്മിൽ കണ്ടുമുട്ടേണ്ടവർ ആയിരുന്നു എന്ന് ഇരുവർക്കും അറിയാമായിരുന്നതുപോലെ… റൂമിയുടെ ഖബറിടത്തിന് അല്പം മാത്രം ദൂരത്ത്, ‘അലാത്തിന്‍’ എന്നറിയപ്പെടുന്ന സ്ഥലത്തുവച്ചാണ്, ആ രണ്ടു ജ്ഞാന മഹാസമുദ്രങ്ങള്‍ ആദ്യമായി സംഗമിച്ചത്. 1244 നവംബര്‍ 30-ന് അവർ തമ്മില്‍ നടന്ന ആദ്യ കൂടിക്കാഴ്ച്ചയുടെ സ്മാരകമായി മഖ്ബറയ്ക്കടുത്തുള്ള നഗരത്തെരുവില്‍ ഒരു സ്തൂപം സ്ഥിതി ചെയ്യുന്നു.

വായന പുരോഗമിക്കുന്നതോടൊപ്പം എല്ലക്ക് കാരണം മനസ്സിലാക്കാൻ സാധിക്കാത്ത ഒരു ആവേശത്തോടെ അതിന്‍റെ നിഗൂഢത രചയിതാവിലേക്ക്‌ അവൾ മനസ്സുകൊണ്ട് ഒരു യാത്രയാരംഭിക്കുന്നു. എല്ലയും അസീസും തമ്മിലുള്ള ഇ-മെയില്‍ കത്തിടപാടുകള്‍ ഷംസിന്‍റെ പ്രണയ നിയമങ്ങള്‍ക്കൊപ്പം എല്ലയ്ക്കും അസീസിനുമിടയിലെ ആത്മബന്ധമായി വളരുന്നു. അസീസിന്‍റെ ഓരോ മെയിലും അവളെ നവീകരിക്കുകയായിരുന്നു.
ഒറ്റക്കിരിക്കാന്‍ ഇഷ്ടമില്ലാതിരുന്ന എല്ല പതിയെ ഏകാന്തത ഇഷ്ടപ്പെട്ടു തുടങ്ങുന്നു.

റൂമിയും ഷംസും തമ്മിലെ അതിഗാഢമായ സ്‌നേഹബന്ധം കാലത്തിനു അതീതമാണ് എന്നതിന്‍റെ ഉദാഹരണം കൂടിയാണ്, എല്ലയും ഷംസിന്‍റെ സ്വഭാവ സവിശേഷതകളുള്ള നോവലിസ്റ്റ് അസീസ് സഹറയും തമ്മിലുടലെടുക്കുന്ന ഗാഢമായ ആത്മബന്ധം. പതിമൂന്നാം നൂറ്റാണ്ടിലെ കഥയ്‌ക്കൊപ്പം ഈ നൂറ്റാണ്ടിലെ പ്രണയവും മുന്നോട്ട് പോകുന്നു.

കഥയുടെ മറ്റൊരു പ്രത്യേകത ലോകപ്രശസ്തനായ റൂമിയല്ല ഈ പുസ്തകത്തിന്‍റെ കേന്ദ്രബിന്ദു എന്നതാണ്. റൂമിയെ മാത്രമല്ല വായനക്കാരെയും പ്രബുദ്ധരാക്കാൻ സഹായിച്ച, അല്ലെങ്കിൽ സഹായിക്കുന്ന ‘നൊമാഡ്’ ആയ ഷംസ് ഓഫ് തബ്രിസ് ആണ് ഈ പുസ്തകത്തിലെ രണ്ടു കാലഘട്ടത്തിലെയും ഹീറോ.

വിശ്വാസത്തിന്‍റെയും ആത്മീയതയുടെയും എല്ലാ ഭാവത്തിലുമുള്ള സ്നേഹത്തിന്‍റെയും വേർപാടിന്‍റെയും ഹൃദയഭേദകമായ പരീക്ഷണങ്ങൾ നിറഞ്ഞ ഒരു വിചിത്രമായ ലോകത്തേക്ക് എല്ലയെയും നമ്മളെയും കൂട്ടിക്കൊണ്ടുപോകുന്ന സൂഫി മിസ്റ്റിസിസവും വാക്യങ്ങളും ഉൾക്കൊള്ളുന്ന ഒരു അന്വേഷണമാണ് ‘പ്രണയത്തിന്‍റെ നാൽപ്പത് നിയമങ്ങൾ’. ആധുനിക ലോകത്തിനു നഷ്ടപ്പെട്ടുപോയി എന്ന് നമ്മൾ കരുതുന്ന പരിശുദ്ധ സ്നേഹത്തിന്‍റെയും ആത്മീയതയുടെയും ഭാഷയിൽ പുസ്തകം നമ്മളോട് സംസാരിക്കുന്നു.

ഒരു ഘട്ടത്തിലും വിരസത തോന്നാത്ത തരത്തിൽ കൗതുകമുണർത്തുന്നതാണ് ആഖ്യാനം. ഈ ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ പുസ്തകത്തെക്കുറിച്ചുള്ള ഒരു അവലോകനത്തിനു സത്യത്തിൽ പ്രസക്തിയില്ല. എങ്കിലും വായനക്കാരന് ഒരിക്കലും മറക്കാൻ കഴിയാത്ത മനോഹരമായ ഒരു അനുഭവമായിരിക്കും എലിഫ് ഷഫാക്കിന്‍റെ ഈ കൃതി.

പുസ്തകത്തിൽ പറയുന്നത് പോലെ,

“പ്രണയത്തിൽ ഏർപ്പെടുന്നതിനു മുൻപും ശേഷവും ഒരു വ്യക്തിക്ക് അയാൾ ആയിത്തന്നെ തുടരാൻ കഴിയില്ല.. അഥവാ അയാൾക്ക് മാറ്റമേയില്ലെങ്കിൽ അയാളുടേത് യഥാർത്ഥ പ്രണയം ആയിരിക്കില്ല.”
ഈ പുസ്തകം വായിക്കുന്ന ഒരാളുടെ അവസ്ഥയും അത് തന്നെ. ഈ നാല്പത് പ്രണയനിയമങ്ങളും നമ്മുടെ മനസ്സിന്‍റെ ഏതെല്ലാമോ സൂക്ഷ്മ തലങ്ങളെ തൊടുന്നു, പരിവർത്തനം ചെയ്യുന്നു. നമ്മുടെ ബന്ധങ്ങളിലേക്ക്, യഥാർത്ഥ സ്നേഹങ്ങളിലേക്ക്, എല്ലയെപ്പോലെ നമ്മളും കണ്ണും പൂട്ടിയിറങ്ങുന്നു.. അതും അടുത്ത നിയമമാണ് ‘ഭാവിയെ പറ്റി ഓർക്കാതെ, ഓരോരോ നിമിഷമായി ജീവിച്ചു തീർക്കാൻ വേണ്ടി ഇറങ്ങി തിരിക്കുക’.

PHOTO CREDIT : JUNE

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

അന്ധർ

മൗനമാണ് ഞങ്ങളുടെ കവചം.. കുരുതിക്കളങ്ങൾ ഞങ്ങളെ അസ്വസ്ഥരാക്കുന്നില്ല ഞങ്ങളിൽ എതിർപ്പിൻ്റെ സ്വരം ഉയരുന്നേയില്ല സന്തോഷമാണ് ഞങ്ങളുടെ ഭാവം.. പടനിലങ്ങൾക്കരികിൽ പ്രാണൻ വെടിഞ്ഞു തെരുവിൽ കിടക്കുന്ന…
Read More

കോവിഡ് മഹാമാരി : രണ്ടാം വായ്പാ പുനരുദ്ധാരണ പാക്കേജുമായി റിസർവ്വ് ബാങ്ക്

കോവിഡ് മഹാമാരി മൂലം നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തികരംഗം പ്രതിസന്ധി നേരിടുകയാണ്. കച്ചവടം, വ്യവസായം, തൊഴിൽ മേഖലകളും ഒരു വിഭാഗം വിദേശ ഇന്ത്യക്കാരും കടുത്ത സാമ്പത്തിക…
Read More

ഇമോജികൾക്ക് പറയാനുള്ളത്

നിൻ്റെ വാക്കുകളുടെ കടലിൽ പൊരുൾ തേടി, ദിശ തെറ്റിയലഞ്ഞ നാളുകൾ തുറക്കാനാവാത്ത പഴയൊരു മെസ്സേജ് പോലെ പോയ കാലത്തിൻ്റെ ഓർമ്മകളുടെ ഇൻബോക്സിലെവിടെയോ കിടക്കുന്നു ഇപ്പോൾ…
Read More

കത

ആദ്യമായി ഫേസ്ബുക്കിൽ പ്രസിദ്ധീകരിക്കപ്പെടുകയും വളരെ പെട്ടെന്ന് തന്നെ വായനക്കാരുടെ ശ്രദ്ധയിൽ വരികയും അവിടെ മായാത്ത ഇടം നേടുകയും ചെയ്ത നോവലാണ് ആർ രാജശ്രീ എഴുതിയ…
Read More

കോവിഡ് ചികിത്സ ചിലവിനായ് എസ്ബിഐ യുടെ വായ്പ പദ്ധതി “കവച്”

2021 ഏപ്രിൽ ഒന്നിന് ശേഷം വ്യക്തികളോ അവരുടെ കുടുംബാംഗങ്ങളോ (ഭാര്യ/ഭർത്താവ്, മക്കൾ, ചെറുമക്കൾ, പിതാവ്/മാതാവ് അവരുടെ അച്ഛനമ്മമാർ) കോവിഡ് ബാധിതരായാലുള്ള ചികിത്സാ ചിലവിനായാണ് വായ്പ.…
Read More

ചിലന്തി വലകൾ

കിടപ്പുമുറിയുടെ വാതിൽ തുറന്ന് ഭാര്യ മെല്ലെ അകത്തു കടക്കുന്നതും, കട്ടിലിനടിയിൽ നിന്ന് അധികം ഒച്ചയുണ്ടാക്കാതെ (ഭർത്താവിൻ്റെ ഉറക്കത്തെ തടസ്സപ്പെടുത്താതിരിക്കാൻ) എന്തോ വലിച്ചെടുക്കുന്നതും, എന്തെല്ലാമോ അടുക്കിവയ്ക്കുന്നതും,…
Read More

യാ ഇലാഹി ടൈംസ്

ലളിതമായ ഭാഷയിൽ നോൺ ലീനിയർ ശൈലിയിൽ എഴുതപ്പെട്ട നോവലാണ് അനിൽ ദേവസ്സിയുടെ ‘യാ ഇലാഹി ടൈംസ്’. ദുബായിൽ പ്രവാസിയായി ജീവിക്കുന്ന പ്രധാന കഥാപാത്രം സിറിയൻ…
Read More

മുൾക്കാടുകൾ

നിൻ്റെ കോട്ടയിൽ കാടും പടലും നിറഞ്ഞിരുന്നു മാനത്തേയ്ക്ക് കൂർത്തുനിൽക്കുന്ന പച്ചപ്പിൻ്റെ ശിഖരമായി അത്‌ ലോകത്തോട് ഇടഞ്ഞു നിന്നു ഒരിക്കൽ കടും ചുവപ്പായിരുന്ന ചുമരിൽ കാട്ടുവള്ളികൾ…
Read More

നോവ്

“തിരമാലകളാൽ തീരത്തേക്ക് ഉപേക്ഷിക്കപ്പെട്ട ശംഖ് കണ്ണാടിക്കൂട്ടിൽ സ്ഥാനമുറപ്പിച്ചിട്ടേറെ നാളായിട്ടും, കാതോരം ചേർക്കുമ്പോൾ അതിനുള്ളിൽ നിന്നുമുയർന്നത് കടലാഴങ്ങളുടെ നേർത്ത അലയടി മാത്രമായിരുന്നു… “ ശുഭം നിങ്ങൾക്കും…
Read More

അവർ

നൂറുനൂറു അരുവികൾ ചേർന്നു കരുത്തയായ വലിയൊരു നദി പോലെ ഞങ്ങൾക്ക് മുന്നിലേക്ക് അവർ ഒഴുകി വന്നു നിറഞ്ഞു. അവർ നിശബ്ദരായിരുന്നു.. പക്ഷേ അവരുടെ നിശബ്ദതയിൽ…
Read More

പുറ്റ്

ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍ ആണ് പുറ്റ്. തങ്ങളുടെ ഭൂതകാലങ്ങളുടെ കാണാ ചുമട്…
Read More

വൃദ്ധസദ….

പേമാരി കഴിഞ്ഞതിൻ്റെ അവശിഷ്ടങ്ങൾ ബാക്കി നിൽക്കേ കേമനെന്നത് വിളിച്ച് അറിയിച്ചു കൊണ്ട് കണ്ണാടി ചില്ലുകളും മറ്റു സാമഗ്രികളും തൊട്ട് തലോടി മിന്നിച്ചെടുക്കാൻ സൂര്യൻ്റെ പരാക്രമങ്ങൾ…
Read More

വിജയത്തിനെത്ര രഹസ്യങ്ങൾ

പതിറ്റാണ്ടുകളായി മലയാളികളെ നിത്യം പ്രചോദിപ്പിക്കുന്ന ബി.എസ്. വാരിയരുടെ മറ്റൊരു വിശിഷ്ടകൃതി. സ്നേഹം, ബന്ധങ്ങൾ, സത്യസന്ധത, ക്ഷമ തുടങ്ങിയ ശാശ്വതമായ ജീവിത മൂല്യങ്ങൾ വളർത്തിയെടുക്കാൻ വായനക്കാരെ…
Read More

മിന്നൽ മുരളി

അങ്ങനെ ഇന്ത്യയുടെ സ്വന്തം സൂപ്പർഹീറോ മിന്നൽ മുരളി ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ മലയാളികളുടെ മനസ്സിലേക്ക്. വൻ ബഡ്ജറ്റ് ഹോളിവുഡ് സൂപ്പർഹീറോ സിനിമകളുമായി താരതമ്യം ചെയ്യാൻ…