1923 ഇൽ ഗ്രേറ്റ്‌ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമാകുവാൻ ഐറിഷ് ജനത നടത്തിയ ആഭ്യന്തരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ‘ദി ബൻഷീസ് ഓഫ് ഇൻഷെറിൻ’ എന്ന സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. ഇൻഷെറിൻ എന്ന ഐറിഷ് ദ്വീപ് ഗ്രാമത്തിലെ രണ്ടു സുഹൃത്തുക്കളിൽ ഒരാൾ സൗഹൃദത്തിൽ നിന്ന് വിടുതൽ ആഗ്രഹിക്കുന്നതും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഘർഷങ്ങളുമാണ് മാർട്ടിൻ മാക്ഡോണ എഴുതി സംവിധാനം ചെയ്ത ‘ദി ബൻഷീസ് ഓഫ് ഇൻഷെറിൻ’ എന്ന സിനിമയുടെ വിഷയം.

ആജീവനാന്ത സുഹൃത്തുക്കളായി അറിയപ്പെട്ടിരുന്നവരാണ് കോളം ഹാരിയും പാഡ്രൈക്കും. ഒരു ദിവസം കോളം ഹാരി ഈ സൗഹൃദത്തിൽ നിന്ന് ഒരു മുന്നറിയിപ്പും കൂടാതെ പിന്മാറാൻ തീരുമാനിക്കുന്നു. തമ്മിൽ പിരിയുന്നത് അംഗീകരിക്കുന്നതിന് പകരം കോളം ഹാരിയുടെ പുറകെ നടന്നും തന്‍റെ സഹോദരിയുടെ സഹായത്തോടെയും മറ്റും കാര്യങ്ങൾ പഴയ പടിയാക്കാനാണ് പാഡ്രൈക്ക് ശ്രമിക്കുന്നത്. എല്ലാം വിഫലമാണ് എന്ന് കാണുമ്പോൾ
സ്വയം വില കെട്ട് കോളം ഹാരിയോട് യാചിക്കാൻ പോലും പാഡ്രൈക്ക് മടിക്കുന്നില്ല. ആ സമയത്താണ് തങ്ങൾ രണ്ടുപേരുടെയും വ്യക്തിത്വം തികച്ചും വ്യത്യസ്തമായിരുന്നു എന്ന യാഥാർഥ്യം മറ്റുള്ളവരിൽ നിന്നും പാഡ്രൈക്ക് മനസ്സിലാക്കുന്നത്. കോളം ഹാരി ഗ്രാമവാസികളുടെ അഭിപ്രായത്തിൽ ഒരു ചിന്തകനാണ്. തന്‍റെ അസ്തിത്വത്തിന്‍റെ അർത്ഥം തേടിയും സംഗീതരചന നടത്തിയും തന്‍റെ ശിഷ്ട ജീവിതം ചെലവഴിച്ച് ലോകത്ത് തന്‍റെതായ ഒരു മുദ്ര പതിപ്പിക്കാൻ അയാൾ ആഗ്രഹിക്കുന്നു, മറുവശത്ത്, ഒരു സാദാ ഗ്രാമീണനാണ് പാഡ്രൈക്ക്, സഹോദരിയും സുഹൃത്തും വളർത്തു മൃഗങ്ങളും അടങ്ങുന്ന ചെറിയ ലോകത്തിൽ തൃപ്തനായ ഒരാൾ.

കോളം ഹാരിയുടെ അകൽച്ച കൊണ്ട് പാടെ തകർന്നു പോകുന്ന പാഡ്രൈക്ക് ആത്മവിശ്വാസവും ആത്മാഭിമാനവും ഇല്ലാത്ത നിരാശഭരിതനായി പരിണമിക്കുന്നു. പാഡ്രൈക്കിനെ തിരിച്ചു കിട്ടാൻ വേണ്ടി ക്രൂരവും ഭ്രാന്തവുമായ കാര്യങ്ങൾ ചെയ്യുന്നു. പാഡ്രൈക്ക് തന്‍റെ അരികിലേക്ക് വരുന്നത് തടയാൻ വേണ്ടി സ്വയം നശിപ്പിക്കാൻ പോലും തയ്യാറാകുന്ന കോളം ഹാരിയും മറ്റൊരു ഭ്രാന്തൻ തന്നെ എന്ന് നമ്മൾക്കു കാണാൻ സാധിക്കും. പാഡ്രൈക്ക് ഒരു ബോറനാണ് എന്ന് കോളം ഹാരി പറയുമ്പോൾ അയാൾ മാത്രമല്ല, ഈ ദ്വീപ് മുഴുവൻ ബോറന്മാരാണ് എന്ന് കോളം ഹാരിയോട് വിളിച്ചു പറയുന്ന സിയോബാൻ (നടി കെറി കൊൻഡോൺ അവതരിപ്പിച്ച പാഡ്രൈക്കിന്‍റെ സഹോദരി) സിനിമയിലെ ശക്തമായ ഒരു കഥാപാത്രമാണ്. ആ ഗ്രാമത്തിൽ സെൻസിബ്ളായി പെരുമാറുന്ന ഏക വ്യക്തിയും അവൾ തന്നെ.

സിനിമ വ്യക്തിബന്ധങ്ങളെ സംബന്ധിച്ച ഒരുപാട് ചിന്തകളെ ഉയർത്തിവിടുന്നുണ്ട്. പ്രണയമായാലും സൗഹൃദമായാലും ദാമ്പത്യമായാലും ഒരു ബന്ധത്തിൽ നിന്ന് വ്യക്തമായ കാരണം കൊണ്ടോ ഒരു കാരണവും ഇല്ലാതെയോ ഒരാൾ പിന്മാറാൻ തീരുമാനിക്കുമ്പോൾ സ്വന്തം സ്പേസ് വേണം എന്ന് ആഗ്രഹിക്കാൻ ഉള്ള അയാളുടെ അവകാശബോധവും മറ്റേ വ്യക്തി അനുഭവിക്കുന്ന തകർച്ചയും സ്വയംപീഡയും ഒരേസമയം സിനിമ നമുക്ക് അനുഭവവേദ്യമാക്കിത്തരുന്നു .

ഉയർന്ന ചിന്തകൾ വച്ചു പുലർത്തുന്നവരും ലളിതമായ മനസ്സുള്ളവരും ഇട കലർന്നു ജീവിക്കുന്ന ഒരു സമൂഹത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ദാർശനിക സങ്കീർണതകളെ സിനിമ ചിത്രീകരിക്കുന്നു. ഇരുഭാഗത്തും ന്യായങ്ങൾ ഉണ്ട് എന്നിരുന്നാലും എത്ര അടുപ്പമുള്ള ബന്ധത്തിൽ നിന്നും ഒരാൾക്ക് മാറിപ്പോകാനുള്ള അവകാശം ഉണ്ടെന്നും, എത്ര കണ്ട് വേദനിച്ചാലും മറ്റെയാൾ അത് അംഗീകരിച്ച് നിശബ്ദം തിരിഞ്ഞു നടക്കുകയാണ് വേണ്ടത് എന്നും തന്നെയാണ് സിനിമ പറഞ്ഞുവയ്ക്കുന്നത്

‘ത്രീ ബിൽബോർഡ് ഔട്ട്സൈഡ് എബ്ബിങ്, മിസോറി’ പോലെയുള്ള ചിത്രങ്ങളിലൂടെ നിരവധി അക്കാദമി അവാർഡുകൾ നേടിയ മാർട്ടിൻ മക്ഡോണയുടെ മറ്റൊരു മാസ്റ്റർപീസ് തന്നെയാണ് ചിത്രം.

പാഡ്രൈക്കായി അഭിനയിക്കുന്ന കോളിൻ ഫാരലിന്‍റെയും കോളം ഹാരിയായ ബ്രണ്ടൻ ഗ്ലീസണിന്‍റെയും അഭിനയം സിനിമയെ ഒന്നുകൂടി മികവുറ്റത് ആക്കുന്നു.


PHOTO CREDIT : SEARCHLIGHT PICTURES

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

കാഴ്ച്ച

രാത്രിയിൽ എപ്പഴോ മിന്നലിന്‍റെ ഒരിറ്റ് വെളിച്ചം കണ്ണിനെ ഉണർത്തി. മനസ്സ് അപ്പോഴും ഉറക്കത്തിലായിരുന്നു. കൺപീലികൾ കാറ്റിൽ അനങ്ങിക്കൊണ്ടേയിരുന്നു. വലിയ മഴകളിൽ മാത്രം നനയുന്ന ഒരു…
Read More

പരിഭാഷകൾ

എനിക്കും നിനക്കും പൊതുവായിരുന്ന ഒരേയൊരു ഭാഷയിൽ പ്രണയത്തിൻ്റെ മധുവിധുക്കാലത്താണ് നീ പറയുന്നത്.. പുതിയ ഭാഷകൾ പഠിക്കൂ.. നമ്മൾ ഇനിയും കേൾക്കാത്തവ ഓരോന്നിലും പ്രണയത്തിൻ്റെ പരിഭാഷ…
Read More

അവർ

നൂറുനൂറു അരുവികൾ ചേർന്നു കരുത്തയായ വലിയൊരു നദി പോലെ ഞങ്ങൾക്ക് മുന്നിലേക്ക് അവർ ഒഴുകി വന്നു നിറഞ്ഞു. അവർ നിശബ്ദരായിരുന്നു.. പക്ഷേ അവരുടെ നിശബ്ദതയിൽ…
Read More

സാഹിത്യ നൊബേൽ 2021 ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്

ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ടാൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാക്ക് ഗുർണ അർഹനായി. സാഹിത്യ നൊബേല്‍ നേടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ വംശജനാണ് ഗുർണ. കോളനിവത്കരണം…
Read More

അകലെ

ഒരു വാക്കിനപ്പുറത്തു നീയുണ്ടെന്ന് എനിക്കും ഒരു മൂളലിനിപ്പുറം ഞാനുണ്ടെന്നു നിനക്കും അറിയാമായിരുന്നു എന്നിട്ടും ഒരു കടൽദൂരത്തിലെന്ന പോലെ നാം നിശബ്ദരായിരുന്നു…. PHOTO CREDIT :…
Read More

അമ്മയും നന്മയും

അമ്മയും നന്മയുമൊന്നാണ് ഞങ്ങളും നിങ്ങളുമൊന്നാണ് അറ്റമില്ലാത്തൊരു ജീവിതത്തിൽ നമ്മളൊറ്റയല്ലൊറ്റയല്ലൊറ്റയല്ല നമ്മളൊറ്റയല്ലൊറ്റയല്ലൊറ്റയല്ല മണവും നിറവും വേറെയാണെങ്കിലും മലരായ മലരൊക്കെ മലരാണ് ഒഴുകുന്ന നാടുകള്‍ വേറെയാണെങ്കിലും പുഴയായ…
Read More

വീണ്ടും

ഓർമ്മകളുടെ നൂലിഴകൾ പതിയെ വലിച്ചുമാറ്റി ജീവിതത്തിൻ്റെ നെയ്ത്തുശാലയിൽ അപരിചിതരായി നമുക്ക് വീണ്ടും കണ്ടുമുട്ടണം പാകമാവാത്ത ഉടുപ്പുകൾ തന്നെ വീണ്ടുമെടുത്തണിയാൻ…. ANTON Share via: 21…
Read More

അമൃതം

രാജാവ് കവിയായിരുന്നു,ഭാവനാവിലാസം കൊണ്ട് സമ്പന്നനും.രാജ്യത്തെ ഓരോ തൂണിനും തുരുമ്പിനുംകവിത തുളുമ്പുന്ന പേരിട്ടു രാജാവ് ആത്മനിർവൃതി കൊണ്ടു.പ്രജകൾക്കിടയിലേക്ക് ജീവനില്ലാത്തതെങ്കിലുംകവിതാമയമായ വാക്കുകളെകൃത്രിമ ചിറകുവച്ച് പറത്തിവിട്ടുഎന്നിട്ടും ‘വാക്കാണ്, അറിവാണ്…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 1

മലയാള നാട്ടിൽ മണ്ണിൻ്റെ ഉടമകളും നാടുവാഴികളുമായിരുന്ന ഒരു ജനതയെ അടിമകളാക്കുകയും തുടർന്ന് പൊതുവഴിയിൽ നടക്കുന്നതും, നല്ല വസ്ത്രം ധരിക്കുന്നതും, വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതും, പണിക്ക് അർഹമായ…
Read More

ഇന്ദ്രജാലനിമിഷങ്ങൾ

ആരെ പ്രണയിച്ചാലും അതൊരിന്ദ്രജാലക്കാരനെ   ആകരുതെന്ന് എന്നെത്തന്നെ ഞാൻ വിലക്കിയിരുന്നു എന്നിട്ടും അയാളുടെ കൺകെട്ട് വിദ്യകളിൽ കുരുങ്ങി, വജ്രസൂചിയായെന്നിൽ തറഞ്ഞ നോട്ടത്തിൽ ചലനമറ്റ് ഉന്മാദത്തിൻ്റെ ഗിരിശൃംഗങ്ങളിൽ ഞാൻ വസിക്കാൻ തുടങ്ങി കാർമേഘം പോലയാളെ മറച്ചഎൻ്റെ മുടിച്ചുരുളുകളിൽ നിന്ന്ഓരോ…
Read More

ആംബ്രോസിൻ്റെ ക്ഷണക്കത്ത്

സ്കള്ളേർസിൻ്റെ ഗ്രൂപ്പിൽ പൊട്ടിച്ചിരി സ്മൈലികളുടെയും അൺപാർലിമെൻ്റെറി വാക്കുകളുടെയും ഒരു പെരുമഴ കണ്ടാണ് ഞാൻ ഫോൺ കയ്യിലെടുത്തത്. മുകളിലോട്ട് സ്ക്രോൾ ചെയ്തു നോക്കുമ്പോൾ കോയ, ഒരു…
Read More

അവസാനത്തെ പെൺകുട്ടി

“ലോകത്തിന് ഒരേയൊരു അതിരേയുള്ളൂ, അത് മനുഷ്യത്വത്തിൻ്റെതാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വത്തിൻ്റെ മഹാകാശത്ത് നമുക്കിടയിലുള്ള വേർതിരിവുകൾ വളരെ വളരെ ചെറുതാണ്. ഈ വേദിയിൽ നിന്ന് ഞാൻ…
Read More

ഒറ്റ ഞരമ്പ്

ഉറക്കമില്ലാത്ത രാത്രികളിലാണ് ഞാനെൻ്റെ മുഖം കണ്ണാടിയിൽ നോക്കാറ് അതങ്ങനെ വരണ്ടും കണ്ണുകൾ തളർന്നും നക്ഷത്രങ്ങളില്ലാത്ത രാത്രിയുടെ ആത്മാവ് പോലെ നിശബ്ദമായി കണ്ണാടിയിൽ നിന്നെന്നെ ഉറ്റുനോക്കും…