കൃഷാന്ത്‌ ആർ കെ സംവിധാനം ചെയ്ത ആവാസവ്യൂഹം എല്ലാ അർത്ഥത്തിലും അസാധാരണമായ ഒരു സിനിമയാണ്. നറേറ്റീവ് ശൈലി, പ്രമേയം, തിരക്കഥ എന്നീ മൂന്ന് തലങ്ങളിലും വ്യത്യസ്തത പുലർത്തുന്ന സിനിമ. പരീക്ഷണസിനിമകൾക്ക് മലയാളം അന്യമാണ് എന്ന ആരോപണത്തിനു എതിരെ ഉയർത്തിപ്പിടിക്കാൻ ഇതിലും മികച്ച ഒരു സിനിമ അടുത്ത കാലത്ത് ഇറങ്ങിയിട്ടില്ല എന്ന് പറയാം.

മികച്ച ചിത്രത്തിനും, തിരക്കഥയ്ക്കും ഉള്ള സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ആവാസവ്യൂഹം, ഐഎഫ്എഫ്കെ -യിൽ പ്രദർശിക്കപെടുകയും ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. ചിത്രത്തിൽ രാഹുൽ രാജഗോപാൽ, നിലീൻ സാന്ദ്ര, ഷിൻസ് ഷാൻ, ശ്രീനാഥ് ബാബു തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. വിഷ്ണു പ്രഭാകറിന്‍റെ ഛായാഗ്രഹണവും, അജ്മല്‍ ഹസ്ബുള്ളയുടെ സംഗീതവും പ്രശംസ അർഹിക്കുന്നുണ്ട്.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും, മനുഷ്യൻ എന്ന ഒരൊറ്റ ജീവി വർഗം പരിസ്ഥിതിയിൽ ഏല്പിക്കുന്ന ആഘാതവുമാണ് സിനിമയിലെ പ്രമേയം. ഗൗരവതരമായ ഈ വിഷയം സംവിധായകനും തിരക്കഥാകൃത്തും അഭിനേതാക്കളും ചേർന്ന ടീം നമ്മളിലേക്ക് പകർത്തുന്നത് വ്യത്യസ്തവും നൂതനവുമായ ഒരു സറ്റയറിക്കൽ ശൈലിയിലൂടെയാണ്.

എറണാകുളം ജില്ലയിലെ പുതുവൈപ്പ് എന്ന പ്രദേശമാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. കടലും കരയും ഒന്നുചേരുന്ന പ്രദേശത്തിനു പ്രധാനകഥാപാത്രനിർമിതിയിൽ പ്രാധാന്യം ഉണ്ട്. പശ്ചിമഘട്ടനിരകളിൽ അത്യപൂർവമായ ഒരു ഉഭയജീവിയെ കണ്ടെത്താനായി നടക്കുന്ന ശ്രമങ്ങളും വിചിത്രസ്വഭാവിയും ഉത്ഭവം എവിടെ നിന്നുമെന്ന് ആർക്കുമറിയാത്തവനുമായ ജോയി എന്ന കേന്ദ്ര കഥാപാത്രത്തിനു വേണ്ടിയുള്ള വേട്ടയും സമാന്തരമായി ചിത്രീകരിച്ചിരിക്കുകയാണ് ചിത്രത്തിൽ.

പക്കാ റിയലിസ്റ്റിക് ആയ രീതിയിൽ പറയുന്ന കഥയുടെ ഫ്രെയിം വർക്കിൽ മിത്ത് കലരുന്നത് തന്മയത്വത്തോടെയാണ്.രാഹുൽ രാജഗോപാൽ അവതരിപ്പിക്കുന്ന ജോയി എന്ന കഥാപാത്രത്തിന്‍റെ സരളപ്രകൃതവും മറ്റു മനുഷ്യർക്ക് മനസ്സിലാക്കാൻ സാധിക്കാത്തത്ര പ്രകൃതിയോട് അടുപ്പമുള്ള ജീവിതവുമാണ് കഥാതന്തു. അയാളുടെ ജീവിതം വരച്ചിടുന്നത് അയാളുമായി പോസിറ്റീവും നെഗറ്റീവും ആയ ബന്ധം സൂക്ഷിച്ചിരുന്ന നിരവധി ആളുകളുമായുള്ള അഭിമുഖങ്ങളിലൂടെയാണ്.

ഈ അഭിമുഖങ്ങളിൽ പാരിസ്ഥിതീക പ്രശ്നങ്ങൾ കടന്നു വരുന്നുണ്ട്, അതിന്‍റെ ആഘാതം എത്രയെന്നു കാണിക്കുന്ന ഡാറ്റാ ഉണ്ട്, ചൂഷണം ചെയ്യപ്പെടുന്ന അടിസ്ഥാനവർഗത്തിന്‍റെ ദുരവസ്ഥയുണ്ട്, രാഷ്ട്രീയമുണ്ട്, മനുഷ്യരാശി അഭിമുഖീകരിക്കാൻ പോകുന്ന ദുരന്തങ്ങളുടെ സൂചനകളുണ്ട്. ഇതെല്ലാം പറയുമ്പോഴും കഥയുടെ ഗതിയിൽ നിന്ന് പ്രേക്ഷകന്‍റെ ശ്രദ്ധ വ്യതിചലിക്കാതെ നോക്കുന്ന രസകരമായ ആഖ്യാനമാണ് സിനിമയിലേത്.

ചുരുക്കത്തിൽ, ആവാസവ്യൂഹം നർമ്മബോധത്തോടെ അവതരിപ്പിച്ച, നമ്മെ പിടിച്ചിരുത്തുന്ന ഒരു സിനിമയാണ് എന്നു പറഞ്ഞു മറന്നു കളയാവുന്ന ഒന്നല്ല. നമ്മുടെയുള്ളിൽ സിനിമ ഉണർത്തുന്ന പാരിസ്ഥിതികബോധത്തിന്‍റെ, വരാനിരിക്കുന്ന വിനാശകാലത്തെ പറ്റിയുള്ള മുന്നറിവിന്‍റെ ആഘാതം ഒട്ടുമേ ലഘുവല്ല.


PHOTO CREDIT: KRISHAND FILMS

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

എസ്ബിഐ യിൽ വമ്പിച്ച ഇളവുകളോടെ “ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി”

കോവിഡ്-19 സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ പരിതസ്ഥിതി കണക്കിലെടുത്തു കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ കുടിശ്ശികക്കാർക്കായി വമ്പിച്ച…
Read More

അഴികൾക്കിടയിൽ

മെല്ലെ വിരൽകൊണ്ട് പുസ്തകങ്ങൾക്ക് മീതെ തലോടാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി. ബെന്യാമിൻ്റെ ആടുജീവിതവും മാധവിക്കുട്ടിയുടെ കോലാടും ബഷീറിൻ്റെ മതിലുകളും പരിചിതമായ മറ്റു പലതും വിരലിൽ…
Read More

ഇന്ദ്രജാലനിമിഷങ്ങൾ

ആരെ പ്രണയിച്ചാലും അതൊരിന്ദ്രജാലക്കാരനെ   ആകരുതെന്ന് എന്നെത്തന്നെ ഞാൻ വിലക്കിയിരുന്നു എന്നിട്ടും അയാളുടെ കൺകെട്ട് വിദ്യകളിൽ കുരുങ്ങി, വജ്രസൂചിയായെന്നിൽ തറഞ്ഞ നോട്ടത്തിൽ ചലനമറ്റ് ഉന്മാദത്തിൻ്റെ ഗിരിശൃംഗങ്ങളിൽ ഞാൻ വസിക്കാൻ തുടങ്ങി കാർമേഘം പോലയാളെ മറച്ചഎൻ്റെ മുടിച്ചുരുളുകളിൽ നിന്ന്ഓരോ…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 5

തൻ്റെ ജനതയുടെ വിദ്യാഭ്യാസത്തിനായിരുന്നു ഏറ്റവും പ്രാമുഖ്യം മഹാത്മാ അയ്യങ്കാളി നൽകിയിരുന്നതെങ്കിലും ഒപ്പം മറ്റു പല സാമൂഹികവും തൊഴിൽപരവുമായ അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം പോരാടാൻ ഇറങ്ങി.…
Read More

തീവ്രം

മഴമേഘങ്ങളോട് പിണങ്ങിയിറങ്ങി യൊരൊറ്റപ്പെട്ട മിന്നൽ ഈ രാത്രിയുടെ ഉടലിൽ എഴുതിയ കവിത പോലത്രമേൽ തീവ്രമാണ് അകലെയെങ്ങോ മഴയെ ധ്യാനിച്ചിരിക്കുന്ന നിന്നോടെനിക്ക് പറയാനുള്ള വാക്കുകളത്രയും…. AUSTIN…
Read More

പുറ്റ്

ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍ ആണ് പുറ്റ്. തങ്ങളുടെ ഭൂതകാലങ്ങളുടെ കാണാ ചുമട്…
Read More

ഗൃഹാതുരത്വം

മുറ്റം നിറയെ മരങ്ങളും ചെടികളും. ചാമ്പ, വാഴ, വടുകപ്പുളി, വേപ്പ്, തുടങ്ങി പനിനീർ, നാലുമണി, പത്തുമണി, ഡാലിയ എന്നിവയാൽ നിറഞ്ഞു നിൽക്കുന്ന മുറ്റം. മുൻപിൽ…
Read More

മൗനം

“പറയുവാനേറെയുണ്ടായിട്ടും വാക്കുകൾ നിശ്ചലമായപ്പോൾ അവർക്കിടയിൽ മൗനം തിരശ്ശീലയിട്ടു. ഇരുവർക്കുമിടയിലെ മൗനം, ശബ്ദം നഷ്ടപ്പെട്ട വാദ്യം പോലെയായി. നിഴൽ വീണ വഴിയിൽ മൗനത്തിൻ്റെ അകമ്പടിയോടെ പല…
Read More

പഴഞ്ചൊൽ കഥകൾ

ഇന്ന് സന്ദർഭാനുസരണം പ്രയോഗിക്കുന്ന പഴഞ്ചൊല്ലുകൾ ഒരുകാലത്ത് അതേ ജീവിത സന്ദർഭത്തിൽത്തന്നെ പിറന്നതായിരക്കണമെന്നില്ല. കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് ഒരു ചൊല്ലിൻ്റെ പിറവിക്കു പിന്നിൽ ഒരു സന്ദർഭമോ സംഭവമോ…
Read More

ശൂന്യത

എഴുതുവാനെന്നോണം തൂലിക പിടിച്ചപ്പോഴൊക്കെ വിരലുകൾ വിസ്സമ്മതിച്ചു, എഴുതി തുടങ്ങിയവ മുഴുവിപ്പിക്കാൻ അവ സമ്മതിച്ചുമില്ല, എന്നാൽ എഴുതിയവ ഓരോന്നായി വായിച്ചു തുടങ്ങുമ്പോഴൊക്കെ മിഴികൾ നിറഞ്ഞു തുടങ്ങി,…
Read More

നിന്നോട് പറയാനുള്ളത്

പകലിൽ നിന്നെ സ്വതന്ത്രനാക്കുന്ന നിശബ്ദതയല്ല എൻ്റെയുള്ളിൽ രാവു കനക്കുമ്പോൾ മാത്രം രസമുയരുന്ന നിൻ്റെ പ്രണയമാപിനിയുടെ താപോന്മാദത്തിൽ ഞാനുരുവിടുന്ന നിരർത്ഥ ജല്പനങ്ങളുമല്ലത് പകലിനുമിരവിനുമിടയിൽ ഞാനെവിടെയോ സ്വയം…
Read More

രാവ്

രാവ് പെയ്യുകയാണ് പുലരിയുടെ പ്രണയവും തേടി…. ഹൈക്കുകവിതകൾ@ആരോ PHOTO CREDIT : MATT BENNETT Share via: 10 Shares 3 1 2…
Read More

അകലെ

ഒരു വാക്കിനപ്പുറത്തു നീയുണ്ടെന്ന് എനിക്കും ഒരു മൂളലിനിപ്പുറം ഞാനുണ്ടെന്നു നിനക്കും അറിയാമായിരുന്നു എന്നിട്ടും ഒരു കടൽദൂരത്തിലെന്ന പോലെ നാം നിശബ്ദരായിരുന്നു…. PHOTO CREDIT :…