19(1)(a) എന്ന ഒ ടി ടി റിലീസ് ചിത്രം ഇന്ദു.വി.എസ് എന്ന സംവിധായികയുടെ ആദ്യ ചിത്രമാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഫ്രീഡം ഓഫ് എക്സ്പ്രഷനെ – പൗരൻ്റെ മൗലികാവകാശമായ അഭിപ്രായ/ആശയവിനിമയത്തിനുള്ള സ്വാതന്ത്ര്യത്തെ-കുറിച്ചാണ് സിനിമ സംസാരിക്കുന്നത്.

ഡയലോഗ്കളെക്കാൾ ഉപരി സിനിമയിൽ ആശയം പ്രകടിപ്പിക്കുന്നത് മനോഹരവും അർത്ഥവത്തായതുമായ ചില ഫ്രെയിമുകളാണ്. തികച്ചും സാധാരണമായ ജീവിതം നയിക്കുന്ന പേര് പരാമർശിക്കാത്ത ഒരു പെൺകുട്ടിയും(നിത്യ മേനോൻ) അവളുടെ ജീവിതത്തിലേക്ക് ചില നിമിഷങ്ങളിലേക്ക് മാത്രമായി കടന്നു വന്നു മരണത്തിലേക്ക് മറഞ്ഞു പോയ വിപ്ലവചിന്താഗതിക്കാരനും എഴുത്തുകാരനും ആയ ഗൗരി ശങ്കറും(വിജയ് സേതുപതി) ആണ് പ്രധാന കഥാപാത്രങ്ങൾ.

സമകാലീന ഇന്ത്യൻ രാഷ്ട്രീയസാഹചര്യത്തിലെ ഗൗരി ലങ്കേഷ്‌, ഗോവിന്ദ് പൻസാരെ തുടങ്ങിയവരുടെ കൊലപാതകങ്ങളെ ഓർമിപ്പിക്കുന്നുതാണ് ഇവിടെ ഗൗരി ശങ്കറിൻ്റെ അന്ത്യം.

തന്റേതായ ആശയങ്ങൾക്കോ അഭിപ്രായങ്ങൾക്കോ പ്രസക്തിയില്ലാത്ത, ഉണ്ടെങ്കിൽ തന്നെ അത് പ്രകടിപ്പിക്കുന്നതിനു സാഹചര്യം ഇല്ലാത്ത ഒരു വ്യക്തിയാണ് പെൺകുട്ടി എങ്കിൽ നേരെ വിപരീതമാണ് ഗൗരി ശങ്കറിൻ്റെ നിലപാട്. തനിക്കു ഈ ലോകത്തോട് സംവദിക്കാനുള്ളത് മുഴുവൻ തൻ്റെ അക്ഷരങ്ങളിലൂടെ അയാൾ പറയുന്നു. തൻ്റെ ചുറ്റുമുള്ള ജീവജാലങ്ങളോടെല്ലാം ഉള്ള അയാളുടെ മമത അയാളുടെ ഓരോ ചെറു പ്രവൃത്തിയിലും സംവിധായിക ഒളിച്ചു വയ്ക്കുന്നുണ്ട്. അയാളുടെ വിപ്ലവം ആ മമതയിൽ അധിഷ്ഠിതമാണ്. ജീവിതത്തിലെ അവസാനനിമിഷം തൻ്റെ നേരെ തോക്കെടുത്ത് നിറ ഒഴിക്കുന്നയാളെയും തുറന്ന ചിരിയോടെയാണ് അയാൾ നോക്കുന്നത്, അമ്പരപ്പോടെ അല്ല. സാർത്ഥകമായ ഒരു ജീവിതം ജീവിച്ച്, ചെയ്യാനുള്ളതെല്ലാം ചെയ്തു തീർത്തു എന്ന തൃപ്തിയാണ് അയാളുടെ മുഖത്തു നമുക്ക് കാണാൻ കഴിയുന്നത്.

അതേ സമയം കഷ്ടിച്ചു ജീവിക്കാൻ മാത്രം ഉതകുന്ന ഒരു ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന പെൺകുട്ടിയുടെ കാര്യത്തിൽ, അടുത്ത ഒരേയൊരു സുഹൃത്തിനോട് മാത്രമാണ് അവൾ തുറന്ന് സംസാരിക്കുന്നത്. നമുക്ക് അജ്ഞാതമായ ഏതോ കാരണത്താൽ നിന്നു പോയ പഠിത്തം പൂർത്തിയാക്കാൻ പോലും ശ്രമിക്കാൻ വയ്യാത്ത വിധം അവളുടെ നൈരന്തര്യത്തിൻ്റെ മടുപ്പ് നിറഞ്ഞ ജീവിതം പ്രത്യാശയറ്റതാണ്.

എന്നിട്ടും അതുവരെ പരസ്പരം അപരിചിതരായിരുന്ന ഈ രണ്ടുപേരുടെയും ജീവിതം, ഒരു മുഹൂർത്തത്തിൽ ഒരു കയ്യെഴുത്തു പ്രതിയാൽ ബന്ധിക്കപ്പെടുന്നു. ഗൗരിയുടെ അവസാന കൃതി മറ്റാരാലും വായിക്കപ്പെടാതെ പെൺകുട്ടിയുടെ കയ്യിൽ എത്തുന്നതോടെ അവളുടെ മുഷിപ്പൻ ജീവിതം തകിടം മറിയുന്നു. ഒരുപാട് ചെയ്യാൻ ശ്രമിച്ച, ഒരുപാട് പറയാൻ ശ്രമിച്ച ഒരാളുടെ ജീവിതത്തിൻ്റെ അധ്വാനഫലം തൻ്റെ കൈകളിലാണ് എന്ന ചിന്ത അവളെ അടിമുടി നവീകരിക്കുന്നു. ആളുകൾ അവളിൽ നിന്ന് പ്രതീക്ഷിക്കുന്നതേ ചെയ്യാറുള്ളൂ എന്ന് സ്വയം വിലയിരുത്തുന്ന പെൺകുട്ടി, അദൃശ്യമായ ലക്ഷ്മണരേഖകളെ ലംഘിക്കാൻ തുടങ്ങുന്നു. സിനിമ ആത്യന്തികമായി സംസാരിക്കുന്നത് സമൂഹത്തെ ചലിപ്പിക്കാൻ ശ്രമിച്ച ഗൗരിയെക്കുറിച്ചല്ല, മറിച്ച് തന്നെ വലയം ചെയ്തിരിക്കുന്ന അദൃശ്യമായ പുറം തോട് ഭേദിക്കാൻ ശ്രമിക്കുന്ന, സാധാരണത്വത്തിൽ നിന്ന് ഉയരാൻ തയ്യാറാവുന്ന പെൺകുട്ടിയെക്കുറിച്ചാണ്.

ഈ കാര്യങ്ങളെല്ലാം സംവദിക്കുന്നത് സൂക്ഷ്മമായ ശ്രദ്ധ ആവശ്യപ്പെടുന്ന ഫ്രെയിമുകളിലൂടെയാണ്. ഓരോ ഫ്രെയിമിനും നമ്മളോട് പലതും പറയാനുണ്ട്.

ലാളിത്യത്തിൻ്റെ മനോഹാരിത നിത്യ മേനോൻ്റെയും സേതുപതിയുടെയും കഥാപാത്ര സൃഷ്ടിയിലുണ്ട്. തികഞ്ഞ സ്വഭാവികതയോടെ തങ്ങളുടെ കഥാപാത്രങ്ങളെ രണ്ടുപേരും ഉൾക്കൊണ്ടിട്ടുണ്ട്. തൻ്റെ കഥാപാത്രം അനുഭവിക്കുന്ന മന:സംഘർഷത്തെ കയ്യടക്കത്തോടെ അതിഭാവുകത്വമില്ലാതെ നിത്യ നമ്മളിലേക്ക് പകരുന്നുണ്ട്.

മൗനം നിറഞ്ഞ ഇടവേളകളാവട്ടെ, ഗോവിന്ദ് വസന്തയുടെ പശ്ചാത്തല സംഗീതം കൊണ്ട് ഹൃദയത്തെ നിറയ്ക്കുന്നു.

എന്നെങ്കിലും ഒന്ന് എതിർത്തു നോക്കിയിട്ടുണ്ടോ വ്യവസ്ഥിതിയെ എന്ന് നമ്മൾ സ്വയം ചോദിച്ചു പോവുന്നു.

ലളിതമെന്നു പ്രത്യക്ഷാ തോന്നുന്ന സിനിമയിലുള്ളത് സൂക്ഷ്മമായ ആശയങ്ങളാണ്. സംവിധായിക അഭിനന്ദനം അർഹിക്കുന്നു. ഇനിയും മികച്ച ഇന്ദു.വി.എസ് ചിത്രങ്ങൾ നമുക്ക് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു..


PHOTO CREDIT : 19(1)(a)
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

തിര

നിന്നെയറിയാൻ ശ്രമിച്ചതും കടലിൽ നീന്താൻ ശ്രമിച്ചതും ഒരുപോലെയായിരുന്നു.. ഇറങ്ങുമ്പോഴെല്ലാം വൻതിരമാല വന്ന് തുടങ്ങിയിടത്തു നിന്നും പുറകിലേക്ക് കൊണ്ടുപോയി.. എന്നിട്ടും അഗാധമായ ഒരപരിചിതത്വത്തോടെ നീ അലയടിച്ചെന്നിൽ…
Read More

നിൻ്റെ നഗരത്തിൽ

നീയില്ലാത്തൊരു ദിവസം നിൻ്റെ നഗരത്തിൽ എത്തുമ്പോൾ രാത്രിയിലും പകലൊളിച്ചു പാർക്കുന്ന തെരുവുകളിലാവും ഞാൻ അലയുക നിൻ്റെ പഴയ വീടിനു മുന്നിൽ വഴിവിളക്കിനു കീഴെ പണ്ടത്തെ…
Read More

റൂൾ ഓഫ് തേർഡ്സ്

അബ്സ്ട്രാക്ട് ചിത്രങ്ങൾ മാത്രം വരയ്ക്കാറുള്ള നഗരത്തിലെ പ്രധാന ചിത്രകാരൻ മെഹ്‌റൂഫ് ആരാധന ഒന്നുകൊണ്ടു മാത്രം വരച്ചുകൊണ്ടിരിക്കുന്ന ദ്രുപദയുടെ അപൂർണമായ പെയിന്റിംഗിലേക്ക്‌ അവളുടെ ഭർത്താവായ ഞാൻ…
Read More

അയ്യങ്കാളിയുടെ പോരാട്ടം – ചരിത്രവും പശ്ചാത്തലവും : ഭാഗം 4

സ്കൂൾ പ്രവേശന, കാർഷിക, പണിമുടക്ക് സമരം 1904ൽ വെങ്ങാനൂരിൽ അയ്യങ്കാളി  സ്വന്തമായി കുടിപള്ളികൂടം സ്ഥാപിച്ചു. കേരളത്തിൽ ദളിതർക്ക് മാത്രമായി സ്ഥാപിക്കപ്പെട്ട ആദ്യത്തെ സ്കൂളായിരുന്നു. 1905-07…
Read More

പാഠം ഒന്ന്

‘ഉയരെ ‘ സിനിമ അല്പം വൈകിയിട്ടായാലും കണ്ടതിൻ്റെ ആവേശത്തിൽ സ്ത്രീപക്ഷപരമായ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇടാനായി വാക്കുകളുമായി മല്പിടിത്തം നടത്തികൊണ്ടിരിക്കുമ്പോഴാണ്  അല്പം  വിഷണ്ണനായിട്ടിരിക്കുന്ന അഞ്ചാം…
Read More

ചില നിശബ്‌ദവൈറസുകൾ

അന്ന് മാർച്ച്‌ 13 ആയിരുന്നു. ഡോമിനിക് ലാപിയറിൻ്റെ ‘സിറ്റി ഓഫ് ജോയ്’ എന്ന നോവലിൽ പ്രളയവും കോളറയും പിന്നാലെ ചുഴലിക്കാറ്റും തകർത്തെഞ്ഞിട്ടും ആനന്ദനഗരമെന്ന് പേരുള്ള…
Read More

പ്രത്യയശാസ്ത്രങ്ങൾ

മോൾക്ക് ഒരു സ്കൂളിൽ ജോലി ശരിയാവുന്നുണ്ടെന്നും അതിനു കുറച്ച് കാശ് മാനേജർക്ക് കൊടുക്കണമെന്നും അത് കൊണ്ട് എല്ലാവരുടെയും ഭാഗമുള്ള സീതത്തോടിലെ രണ്ടര ഏക്കർ വിറ്റാലോ…
Read More

ഈറൻ

ഒരുപാട് കാലത്തിനിടയിൽ കണ്ടതിൽവെച്ച് മികച്ചൊരു ഹ്രസ്വചിത്രം. ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു ഏട് പറിച്ചു നട്ടതു പോലെയുണ്ട്. സാഹചര്യങ്ങളിലും സംസാരത്തിലും എന്തിനു പറയണം കഥാപാത്രങ്ങളുടെ…
Read More

എസ്ബിഐ യിൽ വമ്പിച്ച ഇളവുകളോടെ “ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി”

കോവിഡ്-19 സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ പരിതസ്ഥിതി കണക്കിലെടുത്തു കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ കുടിശ്ശികക്കാർക്കായി വമ്പിച്ച…
Read More

ഓർമ്മകൾ

യാത്രക്കിടയിൽ, പരിചിതമൊരു ഗാനം കാതിൽ; ഓർമ്മയിൽ ഒരു മുഖം.. ഹൈക്കുകവിതകൾ@ആരോ PHOTO CREDIT : YQ Share via: 32 Shares 3 1…
Read More

വിജനത

ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് വിജനതക്കായി വെമ്പൽ കൊള്ളുകയും രാത്രിനക്ഷത്രങ്ങളോട് ഏകാന്തത നിറഞ്ഞ എൻ്റെ വീടിനെപ്പറ്റി പരാതി പറയുകയും ചെയ്യുന്ന ഭ്രാന്തമായ എൻ്റെ മനസ്സിൻ്റെ ദാർശനിക…
Read More

തുരുത്ത്

പുഴയുടെ നടുവിൽ, കൈകാലുകൾ കുഴയുന്നത് വരെ നീന്തിയിട്ടും എത്തിച്ചേരാൻ കഴിയാത്ത, ഒരു തുരുത്ത് ഞാൻ സ്വപ്നം കാണാറുണ്ട്, മിക്കപ്പോഴും. വെളിച്ചത്തിലേക്ക് കണ്ണ് തുറക്കുമ്പോൾ മറയുന്ന…
Read More

വെയിൽചിത്രം

നിലാവിൽ വിരൽ തൊട്ട് ഞാൻ നിന്നെ വരയ്ക്കാൻ നോക്കുകയായിരുന്നു.. നിൻ്റെ കണ്ണുകൾ വരയ്ക്കാൻ കടലിൻ്റെ നീലിമ തിരയുകയായിരുന്നു.. നിൻ്റെ ചിരി വരയ്ക്കാൻ ഇളം വെയിലിൻ്റെ…
Read More

എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം

കോവിഡ് കാലത്തെ അതിജീവിക്കുവാൻ വേണ്ടി പ്രഖ്യാപിക്കപ്പെട്ട കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക പാക്കേജിലെ ഒരു പദ്ധതിയാണിത്. പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തര മേഖലയെ(MSME) ഉത്തേജിപ്പിക്കുക എന്ന…