ഇരകളുടെ വേഷമണിഞ്ഞ വേട്ടക്കാർ തെരുവുകളിൽ നടക്കുമ്പോൾ
നീതിയുടെ പ്രശ്നം മനസ്സുകൾ തോറും
അഭയം തേടി അലയുന്നുണ്ട്.
ശബ്‌ദിക്കുന്നവർക്ക് പാർക്കാൻ
ഇരുമ്പഴികളുള്ള അറകൾ ഒരുങ്ങുന്നുണ്ട്.
നിശബ്ദരാക്കപ്പെട്ടവരുടെ
വീടുകൾ മണ്ണുമാന്തികൾക്കു കീഴിൽ ഞെരിഞ്ഞമരുന്നുണ്ട്.
പേരുകളും നിറങ്ങളും ഉടുവസ്ത്രങ്ങളും കൊണ്ട്
ഭൂപടങ്ങൾ മാറ്റി വരയ്ക്കപ്പെടുന്നുണ്ട്.
അപ്പോൾ അടഞ്ഞ തൊണ്ടകളിൽ
ശബ്ദം മോക്ഷം തേടി വിങ്ങിനിൽക്കുന്നു
നിശബ്ദതയുടെ പിഴ ഏറ്റുവാങ്ങിയൊരു ജനത
നിസ്സഹായരായി വിറങ്ങലിച്ച്
ദു:സ്വപ്നങ്ങളിലേക്ക് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു..
PHOTO CREDIT : RUSLAN KHADYEV
ഇവിടെ പ്രകടിപ്പിച്ചിരുക്കുന്ന വീക്ഷണവും അഭിപ്രായവും എഴുത്തുകാരൻ്റെത്/എഴുത്തുകാരിയുടേത് മാത്രമാണ്. ഒരു കാരണവശാലും അത് വേർഡ്കറ്റിൻ്റെ ഔദ്യോഗിക നയത്തിൻ്റെ പ്രതിഫലനം അല്ല. എഴുത്തുകാരോ ബ്ലോഗർമാരോ നൽകുന്ന എഴുത്തിൻ്റെ ഉള്ളടക്കത്തിലെ അഭിപ്രായം അവരുടേത് മാത്രമാണ്. അത് ഏതെങ്കിലും മതത്തെയോ, വംശത്തെയോ, സ്ഥാപനത്തെയോ, ക്ലബ്ബിനെയോ, കമ്പനിയേയോ, വ്യക്തിയേയോ ആരെയെങ്കിലുമോ അപകീർത്തിപെടുത്തണം എന്ന ഉദ്ദേശത്തോട് കൂടിയുള്ളതല്ല.
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂