ഏകാന്തത ഒരു സമാന്തര ലോകമാണ്
അതിവിശാലമായ ഒരു സ്വതന്ത്രറിപ്പബ്ലിക്ക്
മൗനമാണ് ഭാഷ..
ആരെയും കൂസാത്ത ചിന്തകൾ
തെരുവുകളിലലഞ്ഞു തിരിയുന്നു
ഉണർവിനും ഉറക്കത്തിനുമിടയിലെ
നേർത്ത വരമ്പിലൂടെത്തി
സ്വപ്നങ്ങളിൽ തുടങ്ങുന്ന പകലുകൾ
സ്വപ്നങ്ങളെ തിരഞ്ഞു തന്നെ ഒടുങ്ങുന്നു
അരൂപികളുടെ നിഴലുകൾ തമ്മിലാണ് ഇവിടെ യുദ്ധം
വിലാപങ്ങൾ നിശബ്ദമാണ്..
കിരീടം നഷ്ടമായ വയസ്സൻ രാജാവിനെപ്പോലെ
ദുഃഖം ഉഴറി നടപ്പുണ്ട്
മൗനത്തിൻ്റെ തുറന്ന ജയിൽമുറികളെ പ്രണയിച്ച്
ഇരുൾപ്പാടങ്ങളിൽ വിയർപ്പൊഴുക്കി
പുഞ്ചിരിച്ച് ഞാനും..
PHOTO CREDIT : JR KORPA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂