അമ്മയും നന്മയുമൊന്നാണ്
ഞങ്ങളും നിങ്ങളുമൊന്നാണ്
അറ്റമില്ലാത്തൊരു ജീവിതത്തിൽ
നമ്മളൊറ്റയല്ലൊറ്റയല്ലൊറ്റയല്ല
നമ്മളൊറ്റയല്ലൊറ്റയല്ലൊറ്റയല്ല

മണവും നിറവും വേറെയാണെങ്കിലും
മലരായ മലരൊക്കെ മലരാണ്
ഒഴുകുന്ന നാടുകള്‍ വേറെയാണെങ്കിലും
പുഴയായ പുഴയൊക്കെ പുഴയാണ്

ഒരു വായു നമ്മൾ ശ്വസിക്കുന്നു
ഒരു വെള്ളം നമ്മൾ കുടിക്കുന്നു
ഒരു ലോകത്തിൽ നമ്മൾ ജീവിക്കുന്നു
ഒരു പോൽ ജനിച്ചു മരിക്കുന്നു

ഒറ്റയായൊന്നുമില്ലൊന്നുമില്ല
ഒന്നു മറ്റൊന്നിന്‍ തുടര്‍ച്ചയല്ലോ
മര്‍ത്ത്യര്‍ നാം എല്ലാരും ഒന്നാണ്
മര്‍ത്ത്യര്‍ നാം എല്ലാരും ഒന്നാണ്

ജീവിതപ്പൂവിന്‍ സുഗന്ധമല്ലോ സ്നേഹം
ആ ഗന്ധമാവുക നാമെല്ലാം
സുഗന്ധമായി നാദമായി ഈ ലോകമാകെ
സുന്ദരമാക്കുക പാടുക നാം

അമ്മയും നന്മയുമൊന്നാണ്
ഞങ്ങളും നിങ്ങളുമൊന്നാണ്
അറ്റമില്ലാത്തൊരു ജീവിതത്തിൽ
നമ്മളൊറ്റയല്ലൊറ്റയല്ലൊറ്റയല്ല
നമ്മളൊറ്റയല്ലൊറ്റയല്ലൊറ്റയല്ല

@മുല്ലനേഴിനീലകണ്ഠൻനമ്പൂതിരി


PHOTO CREDIT : RFP
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

സ്റ്റാർട്ടപ്പും ന്യൂജെൻ തൊഴിലവസരങ്ങളും

പുതുതലമുറ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മേഖലയാണ് സ്റ്റാർട്ടപ്പ്. എന്നാൽ സാധ്യതയുള്ള മേഖലകൾ, വിപണനം, സ്കിൽ വികസനം, നയങ്ങൾ, ലക്ഷ്യങ്ങൾ, സാമ്പത്തികസ്രോതസ്സുകൾ തുടങ്ങി നിരവധി സംശയങ്ങളാണ് മുന്നിൽ…
Read More

ചിത്രേടത്തി

കരിമേഘക്കെട്ടിനൊത്ത മുടിയൊതുക്കി കുസൃതിയൊളിപ്പിച്ച മിഴികൾ പാതിയടച്ച് ധ്യാനത്തിലെന്ന പോലിരുന്ന ചിത്രേടത്തിക്ക് ചുറ്റും ഇരുട്ടിനെ തല വഴി പുതച്ച് അന്ന് ഞങ്ങൾ, കുട്ടികൾ കഥ കേൾക്കാനിരുന്നു.…
Read More

ഭൂകമ്പങ്ങൾ

ഭൂകമ്പങ്ങൾ രൂപപ്പെടുന്നത് ഉള്ളുരുക്കങ്ങളിൽ നിന്നാണ് അടിച്ചമർത്തപ്പെട്ട തേങ്ങലുകളിൽ നിന്ന്.. ഇരുൾപുതപ്പിട്ട് അവസരം പാത്തുകിടക്കുന്ന കനലുകളിൽ നിന്ന്.. ഒരു കുഞ്ഞു ചിന്തയുടെ ലോലമൊരു ചിറകടിയൊച്ച മതി,…
Read More

ഏകാന്തത

കൂട്ടത്തിലിരുന്ന് വാക്കുകളാലുള്ള തനിച്ചാവലുകളിൽ ആനന്ദം കണ്ടെത്തിയവരിൽ പലരുമാണ് വലിയകാര്യത്തിൽ ഏകാന്തതയെ കുറിച്ച്‌ വിസ്തരിച്ചെഴുതിയതും പറഞ്ഞതും. ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ…
Read More

സാക്ഷി

കൊടും തണുപ്പിൽ ചൂടിനെ ആവാഹിക്കാൻ കഴിവുള്ള ആ പുതപ്പ് ദേഹത്തോട് ചേർത്ത് പിടിച്ചു കൊണ്ട് പൊള്ളുന്ന ദേഹം തണുപ്പിൻ്റെ ആവരണത്തിൽ നിന്നും മുക്തമാക്കാൻ അയാളുടെ…
Read More

സഞ്ചാരി

ഉച്ച മയക്കം കഴിഞ്ഞു അലസമായി കട്ടിലിൽ ഇരിക്കുമ്പോഴായിരുന്നു എൻ്റെ സഞ്ചാരിയുടെ കോൾ വന്നത്. യാത്രകളോടുള്ള അവളുടെ അഭിനിവേശമാണ് ഞങ്ങൾ കൂട്ടുകാർ അവളെ ‘സഞ്ചാരി’ എന്ന്…
Read More

ഓർമ്മകൾ

യാത്രക്കിടയിൽ, പരിചിതമൊരു ഗാനം കാതിൽ; ഓർമ്മയിൽ ഒരു മുഖം.. ഹൈക്കുകവിതകൾ@ആരോ PHOTO CREDIT : YQ Share via: 32 Shares 3 1…
Read More

വിസ്‌മൃതിയിൽ നിലാവ് പെയ്യുമ്പോൾ

വിസ്മൃതിയിലെങ്ങോ നിലാവു പെയ്തൊഴിയവേ.. നിൻ്റെ തീരങ്ങളിൽ ഇളവേൽക്കുവാൻ വന്ന ഒരു മേഘശകലമായ് ഒഴുകിയിരുന്നു ഞാൻ. ഇരുൾ മാഞ്ഞു മെല്ലെ തെളിയുന്ന മാനം പോൽ മറവി…
Read More

യുദ്ധമുഖം

നിന്നിൽ നിന്ന് എന്നിലേക്ക്‌ തന്നെ, പരിചിതമായ ഈ ഏകാന്തതയിലേക്ക്‌ തന്നെ മടങ്ങിവന്ന എനിക്ക് യുദ്ധം കഴിഞ്ഞ് സ്വന്തം ഗ്രാമത്തിലെ വിരസമായ ജീവിതത്തിലേക്ക് തിരിച്ചെത്തിയ പോരാളിയുടെ…
Read More

വേനൽക്കിനാവ്

“ഇങ്ങളാ കയ്യൊന്ന് നീട്ട്” ചുറ്റും പെരുകിയുയരുന്ന പ്രളയജലത്തിൽ മുങ്ങിത്താഴുമ്പോൾ മറന്നേപോയൊരു തെളിവെയിലല പോലെ ജലവിതാനത്തിൽമേലൊരു മഴവില്ലുപോലെ നീ…. “ഇത് സ്വപ്നമോ! ” നില തെറ്റി…
Read More

തീവ്രം

മഴമേഘങ്ങളോട് പിണങ്ങിയിറങ്ങി യൊരൊറ്റപ്പെട്ട മിന്നൽ ഈ രാത്രിയുടെ ഉടലിൽ എഴുതിയ കവിത പോലത്രമേൽ തീവ്രമാണ് അകലെയെങ്ങോ മഴയെ ധ്യാനിച്ചിരിക്കുന്ന നിന്നോടെനിക്ക് പറയാനുള്ള വാക്കുകളത്രയും…. AUSTIN…
Read More

കത്തുന്ന നഗരങ്ങൾ

മരണങ്ങൾക്ക് നടുവിലാണ് നമ്മൾ അത്രമേൽ ജീവിക്കുക.. രാപ്പൂക്കളെപ്പോലെ നമ്മുടെ ആകാശങ്ങളിൽ യുദ്ധം ജ്വലിച്ചുവിടർന്നുനിൽക്കുമ്പോൾ. ഉത്സവരാവുകളിലെ പ്രകാശധാര കണക്കിന് മിസൈലുകൾ നമ്മുടെ കൂരകൾക്ക് മേലെ വിടർന്നു…
Read More

രാവ്

രാവ് പെയ്യുകയാണ് പുലരിയുടെ പ്രണയവും തേടി…. ഹൈക്കുകവിതകൾ@ആരോ PHOTO CREDIT : MATT BENNETT Share via: 10 Shares 4 1 2…