രതീന എന്ന സംവിധായികയുടെ ആദ്യ ചിത്രം ‘പുഴു’ ഇന്ന് ഒടിടിയിൽ റിലീസ് ചെയ്തു. പല അടരുകളിൽ നമ്മളോട് സംവദിക്കുന്ന കോംപ്ലിക്കേറ്റഡ് ആയ സൈക്കോളജിക്കൽ ത്രില്ലറാണ് പുഴു. രതീനയിലൂടെ തികച്ചും വ്യത്യസ്തസമീപനം ഉള്ള ഒരു ത്രില്ലർ മലയാളത്തിനു ലഭിച്ചിരിക്കയാണ്. ഹർഷാദ്, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് ‘പുഴു’വിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. പരീക്ഷിത്ത് രാജാവിനെ കൊല്ലാൻ ശപഥം എടുത്ത തക്ഷകൻ എന്ന സർപ്പത്തെകുറിച്ചുള്ള പുരാണകഥ ‘പുഴു’വിൽ ഉടനീളം ഒരു നാടകമായി കളിക്കുന്നുണ്ട്. അത് തന്നെയാണ് സിനിമയുടെ അടിയൊഴുക്കായി വരുന്നതും.
മമ്മൂട്ടിയുടെ ഹരി എന്ന കഥാപാത്രം ഏറെ സങ്കീർണവും സൂക്ഷ്മവുമായ ഭാവങ്ങൾ നിറഞ്ഞതാണ്. ഏറെ കാലത്തിനു ശേഷം മമ്മൂട്ടിക്കു ലഭിച്ച അടിമുടി നെഗറ്റീവ് ആയ കഥാപാത്രം എന്നത്തേയും പോലെ പൂർണതയോടെ ഉൾക്കൊണ്ട് നമ്മുടെയുള്ളിൽ പലപ്പോഴും നടുക്കമുണർത്തിക്കൊണ്ട് അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ മമ്മൂട്ടിയുടെ മകനായി വരുന്ന വാസുദേവ് സജീഷ് മാരാറും, സഹോദരിയായി വേഷമിട്ട പാർവതിയും, പി കെ എന്ന കാരക്റ്റർ ചെയ്ത അപ്പുണ്ണി ശശിയും ‘പുഴു’വിനെ സ്വാഭാവിക അഭിനയം കൊണ്ട് സമ്പന്നമാക്കി. ജാതീയതയുടെയും ദുരഭിമാനത്തിൻ്റെയും ഒക്കെ പുഴുക്കുത്ത് ഏറ്റ സമൂഹത്തിൻ്റെ ഏറ്റവും വികൃതവും ഭയാനകവുമായ മുഖം ‘പുഴു’ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
PHOTO CREDIT : PUZHU
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
Oh “puzhu” is based on pareekshith maharaja s story !! Ok 👍