Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

ഉച്ച മയക്കം കഴിഞ്ഞു അലസമായി കട്ടിലിൽ ഇരിക്കുമ്പോഴായിരുന്നു എൻ്റെ സഞ്ചാരിയുടെ കോൾ വന്നത്. യാത്രകളോടുള്ള അവളുടെ അഭിനിവേശമാണ് ഞങ്ങൾ കൂട്ടുകാർ അവളെ ‘സഞ്ചാരി’ എന്ന് വിളിക്കാൻ കാരണം. ഇപ്പോൾ അവളുടെ ശരിക്കുള്ള പേര് പോലും ഇടക്ക് മറക്കുന്നു.

മറു തലക്കൽ അവൾ പറഞ്ഞു..

“ഞാൻ ഇപ്പോൾ റെയിൽവേ സ്റ്റേഷനിൽ ഉണ്ട്. എനിക്ക് നിൻ്റെ നാട്ടിലെ ബീച്ച് കാണണം, നീ എപ്പോഴും പറയാറുള്ള ആ ബീച്ച്.”

എൻ്റെ നാട്ടിലെ ബീച്ചിനെ പറ്റി അവളോട് വാ തോരാതെ പറഞ്ഞത് ഓർമ്മ വന്നു. പക്ഷേ ഒരു മുന്നറിയിപ്പ് ഇല്ലാതെ സഞ്ചാരി ഇങ്ങനെ ചാടി വരുമെന്ന് ആര് അറിഞ്ഞു. സകല കള്ളിയും ഇന്ന് വെളിച്ചത്താകുമല്ലോ ദൈവമേ. സാരമില്ല, അവൾ അല്ലേ!.. അല്ലേലും നുണകൾ കൂട്ടുകാരുടെ മുന്നിൽ പൊളിയുമ്പോൾ ഒരു പ്രത്യേക സുഖമാണ്.

റെയിൽവേ സ്റ്റേഷന് മുന്നിൽ അവൾ അക്ഷമയോടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും പതിവിലും കൂടുതൽ ചിരിയോടെ ഓടി വന്നു. വാ.. ഓട്ടോ പിടിക്കാം. അവൾ വാചാലയായി.

“ആദ്യം വീട്ടിൽ നിന്നൊരു ചായ. എന്നിട്ടാകാം കടലും കരയും.”

വീട്ടിൽ കൊണ്ട് വന്നു അവളെ ആവശ്യത്തിൽ കൂടുതൽ ഞാൻ സൽക്കരിച്ചു. എങ്ങനെയും കടൽ കാണൽ ഒഴിവാക്കാനായിരുന്നു എൻ്റെ ശ്രമം, പക്ഷേ പരാജയപെട്ടു. അവൾക്ക് അത്രേം ആവേശമായിരുന്നു. ഒടുവിൽ പത്തു മിനിറ്റു മാത്രം ഉള്ള കാൽ നടയിൽ ഞങ്ങൾ ബീച്ചിൽ എത്തി. സമയം അഞ്ചു മണി കഴിഞ്ഞിരുന്നു.

“നാണം കുണുങ്ങി തീരം.. അല്ലേ.?”

അവൾ തിരയിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.

ശരിയാണ്..! ഈ തിരകൾ കണ്ടാൽ അവയ്ക്കു എന്തോ ഒരു നാണമുള്ള പോലെ തോന്നാറുണ്ട്.

എൻ്റെ കൈ പിടിച്ചു അവൾ ബീച്ചിൻ്റെ ഇടത് ഭാഗത്തേക്കു നടന്നു. എൻ്റെ നാടിനു അങ്ങനെ ഒരു മനോഹര ഭാഗമുണ്ടെന്ന് ഞാൻ അന്നാണ് അറിഞ്ഞത്.

“സഞ്ചാരി.. ഇവിടെ ഞാൻ ആദ്യമായിട്ടാണ്”. മടിച്ചു ഞാൻ പറഞ്ഞു.

വിശ്വാസം വരാതെ അവൾ എന്നെ നോക്കി നിന്നു.

പണ്ട് തിരയിൽപെട്ട ഒരു നാല് വയസ്സുകാരിക്ക് പിന്നെ കടലും ഉയർന്ന തിരമാലകളും അവളുടെ സ്വപ്നത്തിൽ നിത്യ സന്ദർശകരായി. അങ്ങനെ അവൾ കടലിനും കടൽ തീരങ്ങൾക്കും ഒരു അദൃശ്യ കോട്ട കെട്ടി. കോട്ട പൊളിക്കാൻ ശ്രമിച്ചില്ല.

“എന്നിട്ടും നീ എങ്ങനെ ഇത്ര മനോഹരമായി അവയെ വർണിച്ചു?”

അവൾ ചിരിച്ചുകൊണ്ട് തുടർന്നു, “ഒരു കോട്ടയും പൊളിക്കാൻ പ്രയാസം ഇല്ല. നീ വരൂ.”

എൻ്റെ കൈ പിടിച്ചു അവൾ തിരയിലേക്ക് ഇറങ്ങി. തിരകൾ മത്സരിച്ചു ഞങ്ങളെ നനച്ചുകൊണ്ടിരുന്നു.

അടുത്ത തവണ നമുക്ക് ആ വലതു വശത്തെ പാറയിടുക്ക് വരെ പോകണം.. അടുത്ത തവണ….


PHOTO CREDIT : GANTAS
1 comment

Leave a Reply

You May Also Like
Read More

നീയും ഞാനും 

അപ്പുറത്തെ മുറിയിൽ ക്വാറന്റൈനിൽ നീ ഇപ്പുറത്ത് ഞാനും നമ്മുടെ ശ്വാസനിശ്വാസങ്ങൾ ഒരു ചുവരിൻ്റെ ദൂരത്തിൽ ഒരു കുഞ്ഞൻ അണുവിനാൽ ബന്ധിതരായി നീയും ഞാനും…. KELLY…
Read More

എസ്ബിഐ യിൽ വമ്പിച്ച ഇളവുകളോടെ “ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി”

കോവിഡ്-19 സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ പരിതസ്ഥിതി കണക്കിലെടുത്തു കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ കുടിശ്ശികക്കാർക്കായി വമ്പിച്ച…
Read More

നിഴൽ

നിഴൽ പോലെ അദൃശ്യയായി നിന്നോടൊപ്പം നടന്നത് കൊണ്ട് തമ്മിൽ പിരിഞ്ഞപ്പോഴും മറ്റാരുമത് അറിഞ്ഞതേയില്ല… MARTINO Share via: 34 Shares 4 2 2…
Read More

ഗുൽമോഹർ

ചില്ലകൾ എന്നേ ഉണങ്ങിവീണിരുന്നിട്ടും ആ തണലേറ്റ് നിന്ന സന്ധ്യകൾ കിനാവുകൾക്ക് പോലുമന്യമായി തീർന്നിട്ടും ഇലകളും പൂക്കളും മറവിയുടെയലകളിൽ ഒഴുകിയകന്നിട്ടും വേരുകളിനിയും അടരാതെ നിൽക്കുന്നു നമ്മുടെ…
Read More

ആംബ്രോസിൻ്റെ ക്ഷണക്കത്ത്

സ്കള്ളേർസിൻ്റെ ഗ്രൂപ്പിൽ പൊട്ടിച്ചിരി സ്മൈലികളുടെയും അൺപാർലിമെൻ്റെറി വാക്കുകളുടെയും ഒരു പെരുമഴ കണ്ടാണ് ഞാൻ ഫോൺ കയ്യിലെടുത്തത്. മുകളിലോട്ട് സ്ക്രോൾ ചെയ്തു നോക്കുമ്പോൾ കോയ, ഒരു…
Read More

ചുവപ്പ്

ചിലപ്പോഴെങ്കിലും നിൻ്റെ ഓർമ്മകൾഎന്നെ തിരയാറുണ്ടോ? മഴ പെയ്യുന്ന രാത്രികളിൽഅരിച്ചിറങ്ങുന്ന തണുപ്പിനോടൊപ്പംഎൻ്റെ ഓർമ്മകളും നിന്നെ വേട്ടയാടാറുണ്ടോ? എൻ്റെ ശരീരത്തിൽ ആഴ്ന്നിറങ്ങിയ നിൻ്റെ നഖങ്ങൾക്കടിയിൽ ഇപ്പോഴും എൻ്റെ…
Read More

ഓർമ്മകൾ

നിന്നിലേക്കുള്ള പാതകളാണ് ഓരോ ഓർമ്മയും. അതിൽ പലതിനും കണ്ണുനീർ നനവുണ്ട്. ചില നനവുകൾ നിന്നെ അകാലത്തിൽ നഷ്ടപെട്ടതിനെയോർത്ത്. മറ്റു ചിലത് ആ നഷ്ടത്തിലൂടെ ഉയർന്ന…
Read More

പുഴു

രതീന എന്ന സംവിധായികയുടെ ആദ്യ ചിത്രം ‘പുഴു’ ഇന്ന് ഒടിടിയിൽ റിലീസ് ചെയ്തു. പല അടരുകളിൽ നമ്മളോട് സംവദിക്കുന്ന കോംപ്ലിക്കേറ്റഡ് ആയ സൈക്കോളജിക്കൽ ത്രില്ലറാണ്…
Read More

ഹൃദയം

‘മലർവാടി ആർട്സ് ക്ലബ്ബ്’  എന്ന ആദ്യചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് സംവിധായകനായി കടന്നു വന്ന്  ‘തട്ടത്തിൻ  മറയത്തി’ലൂടെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന കോൺസെപ്റ്റ് മലയാളിയെ…
Read More

“പി എസ്‌ സി ഉദ്യോഗാർത്ഥികളുടെ സമരവും ബാങ്ക് സ്വകാര്യവത്കരണവും”

നമ്മുടെ നാട് അടുത്തിടെ കണ്ട ദുഃഖകരമായ സമരമായിരുന്നു പി എസ് സി ഉദ്യോഗാർത്ഥികളുടെത്. സമരത്തിൻ്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ നമുക്ക് അറിയാവുന്ന ഒരു…
Read More

മഷി

പുസ്തകം ചോദിച്ചു :  “എന്തിനാണ് നീയെന്നെ കോറി വേദനിപ്പിക്കുന്നത്…? പേന പറഞ്ഞു : “ശൂന്യമായ നിന്നിലേക്ക് ഞാനെൻ്റെ പ്രാണനെയാണ് നിറയ്ക്കുന്നത്, ഒടുവിലത് നിലയ്ക്കുമ്പോൾ ഞാൻ…
Read More

എത്തും.. എത്താതിരിക്കില്ല

അറിയാതെ മാറിക്കയറിയ ഒരു ട്രെയിൻ പോലെ നീ എന്നെയും നിന്നിലെടുത്ത് പായുകയായിരുന്നു.. ഞാനറിയാത്ത ഭൂമികകൾ കേൾക്കാത്ത ഭാഷകൾ.. എന്നെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നീണ്ട ചൂളംവിളികൾ..…
Read More

യുറേക്കാ

ഒല്ലൂരു സെന്റ് ജോസഫ്സിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുര്യപ്പന് റഷ്യയോട് കടുത്ത സ്നേഹമായിരുന്നു. ഒല്ലൂരു മണ്ഡലം ചോപ്പ് ആയതു കൊണ്ടാണെന്നു കരുതിയെങ്കിൽ നമുക്ക് തെറ്റി,…