പകലിൽ നിന്നെ സ്വതന്ത്രനാക്കുന്ന
നിശബ്ദതയല്ല എൻ്റെയുള്ളിൽ
രാവു കനക്കുമ്പോൾ മാത്രം രസമുയരുന്ന
നിൻ്റെ പ്രണയമാപിനിയുടെ
താപോന്മാദത്തിൽ
ഞാനുരുവിടുന്ന
നിരർത്ഥ ജല്പനങ്ങളുമല്ലത്
പകലിനുമിരവിനുമിടയിൽ
ഞാനെവിടെയോ സ്വയം
നഷ്ടപ്പെട്ട് പരിഭ്രാന്തയാകുന്നുണ്ട്
സ്ഥലകാലങ്ങളുടെ സൂചികകളിലെ
ഒളിവിടങ്ങളിൽ എന്നെ തിരഞ്ഞു നടക്കുന്നുണ്ട്
PHOTO CREDIT : EDUARDO BARRIOS
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂