മുൻപ് എപ്പോഴാണ് നമ്മളിതു വഴി വന്നത്?

ഞാനിന്നാദ്യമായി കാണുന്ന ഈ നഗരം അവസാനിക്കുന്നിടത്തെ
അശരീരികൾ പോലെ എവിടുന്നോ
കുട്ടികളുടെ കളിചിരികൾ കേൾക്കുന്ന,
മങ്ങിയ വെളിച്ചം മാത്രമുള്ള,
വിജനമായ ഈ വഴി എൻ്റെ ഓർമ്മയിൽ
തെളിഞ്ഞു കിടക്കുന്നത് എങ്ങനെയാണ്?

വളവിനപ്പുറത്തെ തെരുവിലേക്ക്‌
നാം നടന്നടുക്കുമ്പോൾ
ചാരനിറമുള്ള പ്രാവിൻകൂട്ടങ്ങൾ
നമുക്ക് ചുറ്റും പറന്നുയരുമെന്ന്
കാണുന്നതിന് മുൻപേ ഞാൻ അറിഞ്ഞതെങ്ങനെയാണ്?

തെരുവിലെ ഒരേയൊരു മരത്തിൻ്റെ തണലിൽ
അൽപനേരം വെറുതെ നിന്ന്
വിറ കൊള്ളുന്ന എൻ്റെ ദേഹത്തെ
നീ ചേർത്തു പിടിക്കുമെന്നും
ഈ ലോകത്തിലെ വിരഹികളായവരുടെയെല്ലാം വിഷാദം ഏറ്റുവാങ്ങിയപോലാർദ്രമായ നിൻ്റെ കണ്ണുകൾ
എൻ്റെ മിഴികളെ നോട്ടത്തിൽ കൊരുക്കുമെന്നും
അതിവേഗം സ്പന്ദിക്കുന്ന എൻ്റെ ഹൃദയം
എനിക്ക് മുന്നറിയിപ്പ് തന്നത്‌ എങ്ങനെയാണ്?

നമുക്കിടയിൽ ശബ്ദമില്ലാത്ത വാക്കുകൾ പിറക്കുന്നതും
അവയുടെ അർത്ഥം തേടി
നമ്മുടെ ചുണ്ടുകൾ പരസ്പരം തിരയുന്നതും
എന്നിൽ മുൻപേ എഴുതപ്പെട്ടിരുന്നതെങ്ങനെയാണ്?

പ്രിയനേ, എനിക്കപരിചിതമായ ഈ തെരുവിൻ്റെ
ശബ്ദായമാനമായ വിചിത്ര വിജനതയിൽ
അതിനേക്കാളേറെ ഉച്ചത്തിൽ നമ്മുടെ
മൗനം ഒരു നൂറു ജന്മങ്ങളുടെ
കഥകൾ കൈമാറിയത് എങ്ങനെയാണ്?


PHOTO CREDIT : JR KORPA

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

1 comment

Leave a Reply

You May Also Like
Read More

എൻ്റെ വടക്കൻ കളരി

ഞങ്ങളുടെ വടക്കൻ കളരി.. പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം.. പൂപോലഴകുള്ളൊരായിരുന്നു.. ആണുങ്ങളായി വളർന്നോരെല്ലാം.. അങ്കം ജയിച്ചവരായിരുന്നു.. കുന്നത്തു വെച്ച വിളക്കുപോലെ.. ചന്ദനക്കാതൽ കടഞ്ഞപോലെ.. പുത്തൂരം ആരോമൽ…
Read More

ഒരു പ്രതിധ്വനി

എവിടേക്കെന്നില്ലാതെ വളഞ്ഞ് പുളഞ്ഞൊഴുകുന്നൊരു കുഞ്ഞുപുഴയിലെ ചെറുമീനുകളെന്ന പോൽ നമ്മളങ്ങനെ അനന്തനീലിമയിലേക്ക് ഒന്നു ചേർന്നങ്ങനെ… ഓളങ്ങളിൽ മുങ്ങിപ്പൊങ്ങിയങ്ങനെ ഇടയ്ക്കിടെ നിറം മാറിയും മുഖം മാറ്റിയും കുഞ്ഞിക്കണ്ണുകൾക്ക്…
Read More

അഴികൾക്കിടയിൽ

മെല്ലെ വിരൽകൊണ്ട് പുസ്തകങ്ങൾക്ക് മീതെ തലോടാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി. ബെന്യാമിൻ്റെ ആടുജീവിതവും മാധവിക്കുട്ടിയുടെ കോലാടും ബഷീറിൻ്റെ മതിലുകളും പരിചിതമായ മറ്റു പലതും വിരലിൽ…
Read More

വിജനത

ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് വിജനതക്കായി വെമ്പൽ കൊള്ളുകയും രാത്രിനക്ഷത്രങ്ങളോട് ഏകാന്തത നിറഞ്ഞ എൻ്റെ വീടിനെപ്പറ്റി പരാതി പറയുകയും ചെയ്യുന്ന ഭ്രാന്തമായ എൻ്റെ മനസ്സിൻ്റെ ദാർശനിക…
Read More

വേരുകൾ

എൻ്റെ വേരുകൾ തേടിയുള്ള യാത്ര…. അധികമാരും തന്നെ പോകാത്ത വഴികളിലൂടെയാണ് എൻ്റെ യാത്ര എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്, അതുകൊണ്ടാവാം വളരെ കുറച്ചു സഹയാത്രികർ മാത്രേമേയുള്ളു..…
Read More

വിലക്കപ്പെട്ട താഴ് വര

മെച്ചുകയിൽ ഇപ്പോൾ തണുപ്പാണ് ദേവാ. കിഴക്കൻ ഹിമാലയത്തിൻ്റെ സാമീപ്യം കൊണ്ടുള്ള കൊടും തണുപ്പ്. നിന്നോട് യാത്ര പോലും പറയാതെ ഞാൻ ഏറെ ദൂരം പോന്നിരിക്കുന്നു   …
Read More

അവർ

നൂറുനൂറു അരുവികൾ ചേർന്നു കരുത്തയായ വലിയൊരു നദി പോലെ ഞങ്ങൾക്ക് മുന്നിലേക്ക് അവർ ഒഴുകി വന്നു നിറഞ്ഞു. അവർ നിശബ്ദരായിരുന്നു.. പക്ഷേ അവരുടെ നിശബ്ദതയിൽ…
Read More

പത്തൊമ്പതാം നൂറ്റാണ്ട്

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ച വിനയന്‍റെ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് ആമസോൺ പ്രൈമിലൂടെ ഒ.ടി.ടി. റിലീസ് ചെയ്തിരിക്കയാണ്. വിനയൻ തന്നെ സംവിധാനവും തിരക്കഥയും…
Read More

നഷ്ടങ്ങൾ

അവസാനം, നഷ്ടങ്ങളെല്ലാം എന്റേതു മാത്രമാകുന്നു…. PHOTO CREDIT : SASHA FREEMIND Share via: 17 Shares 2 1 1 1 11…
Read More

റൂൾ ഓഫ് തേർഡ്സ്

അബ്സ്ട്രാക്ട് ചിത്രങ്ങൾ മാത്രം വരയ്ക്കാറുള്ള നഗരത്തിലെ പ്രധാന ചിത്രകാരൻ മെഹ്‌റൂഫ് ആരാധന ഒന്നുകൊണ്ടു മാത്രം വരച്ചുകൊണ്ടിരിക്കുന്ന ദ്രുപദയുടെ അപൂർണമായ പെയിന്റിംഗിലേക്ക്‌ അവളുടെ ഭർത്താവായ ഞാൻ…
Read More

അപരൻ

ഏകാന്തതയും ഞാനും സൊറ പറഞ്ഞിരുന്നൊരു വൈകുന്നേരത്ത് പൊടുന്നനെ മുഴങ്ങിയ കോളിങ് ബെല്ലിൽ നടുങ്ങിയ ഞാനും പഴയൊരു ബാഗും തോളിലിട്ട് അപരിചിതനായ നീയും വീടിൻ്റെ തുറന്ന…
Read More

ഏകാന്തത

കൂട്ടത്തിലിരുന്ന് വാക്കുകളാലുള്ള തനിച്ചാവലുകളിൽ ആനന്ദം കണ്ടെത്തിയവരിൽ പലരുമാണ് വലിയകാര്യത്തിൽ ഏകാന്തതയെ കുറിച്ച്‌ വിസ്തരിച്ചെഴുതിയതും പറഞ്ഞതും. ശുഭം നിങ്ങൾക്കും എഴുതാം..ഒരു പക്ഷേ ഇതൊരു തുടക്കമായിരിക്കാം. പണ്ടെപ്പോഴോ…
Read More

ചിലർ

ഒടുവിൽ പഴി ചാരാനൊരു വിധി പോലും കൂട്ടിനില്ലാത്ത ചിലരുണ്ട്…. എങ്ങുമെത്താനാവാതെ തോറ്റു പോയ ചിലർ…. @ആരോ Share via: 9 Shares 3 1…
Read More

തുരുത്ത്

പുഴയുടെ നടുവിൽ, കൈകാലുകൾ കുഴയുന്നത് വരെ നീന്തിയിട്ടും എത്തിച്ചേരാൻ കഴിയാത്ത, ഒരു തുരുത്ത് ഞാൻ സ്വപ്നം കാണാറുണ്ട്, മിക്കപ്പോഴും. വെളിച്ചത്തിലേക്ക് കണ്ണ് തുറക്കുമ്പോൾ മറയുന്ന…