ഉള്ളുനീറുമ്പോഴും
പുഞ്ചിരിതൂകിയൊരു കട്ടനൂതികുടിച്ച്,
ഭൂതക്കാലത്തിലെവിടെയോ മറഞ്ഞ
നിറമാർന്ന ചിത്രങ്ങളുടെ നിഴലിൽ അലിഞ്ഞ്,
ആഗ്രഹിച്ചപ്പോഴൊക്കെയും പെയ്യാതെ
മാറിയകന്ന മഴയുടെ വരവും കാത്ത്,
അർത്ഥമൊഴിഞ്ഞ് കേൾവിക്കാരകന്ന
വർത്തമാനകാലവുമായ്,
മുന്നോട്ടുള്ള പാത മാത്രം കണ്ടൊരു
യാത്രയിന്ന് ഒളിഞ്ഞുനോക്കുന്നുണ്ട്….
PHOTO CREDIT :RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂