ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ടാൻസാനിയൻ നോവലിസ്റ്റായ അബ്ദുൾറസാക്ക് ഗുർണ അർഹനായി. സാഹിത്യ നൊബേല്‍ നേടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ വംശജനാണ് ഗുർണ. കോളനിവത്കരണം വിവിധ ജനതകളിൽ ഏൽപ്പിച്ച പ്രത്യാഘാതങ്ങളെപ്പറ്റി അദ്ദേഹം എഴുതി. സ്വയം ഒരു അഭയാർത്ഥി ആയിരുന്നത് കൊണ്ട് അദ്ദേഹത്തിൻ്റെ എഴുത്തിനു അനുഭവത്തിൻ്റെ തീക്ഷ്ണതയുണ്ടായിരുന്നു. വ്യത്യസ്ത സംസ്ക്കാരങ്ങൾക്കിടയിൽപെട്ട് സ്വത്വം ഒരു ഭാരമായി മാറുന്ന അഭയാർഥികളുടെ ജീവിതത്തിൻ്റെ നേർസാക്ഷ്യം വരച്ച് കാട്ടിയതിനാണ് ഗുർണയ്ക്ക് പുരസ്ക്കാരം ലഭിച്ചതെന്ന് സ്വീഡിഷ് അക്കാദമി പറഞ്ഞു. ‘കൃതികളിലെ കൊളോണിയലിസത്തോടും അഭയാര്‍ഥികളുടെ ജീവിതത്തോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവം’ ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌ക്കാര ജേതാവിനെ കുറിച്ച് ജൂറി പറഞ്ഞതിങ്ങനെയാണ്.
ടാന്‍സാനിയയിലെ സാന്‍സിബറില്‍ ജനിച്ച ഗുര്‍ണ 1968ല്‍ അഭയര്‍ഥിയായാണ് ഇംഗ്ലണ്ടിലെത്തുന്നത്. 1994ല്‍ പുറത്തിറങ്ങിയ പാരഡൈസ് എന്ന കൃതിയാണ് ഗുര്‍ണയുടെ മാസ്റ്റര്‍പീസ്. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്ബ്രഡ് പ്രൈസിനും ഈ കൃതി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ബൈ ദ സീ എന്ന നോവലാണ് മറ്റൊരു പ്രശസ്ത കൃതി.
PHOTO CREDIT : RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
The human spirit is amazing. Perseverance!