അറിയാതെ മാറിക്കയറിയ ഒരു ട്രെയിൻ
പോലെ നീ എന്നെയും നിന്നിലെടുത്ത്
പായുകയായിരുന്നു..
ഞാനറിയാത്ത ഭൂമികകൾ
കേൾക്കാത്ത ഭാഷകൾ..
എന്നെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്
നീണ്ട ചൂളംവിളികൾ..
ആദ്യത്തെ പരിഭ്രാന്തി കഴിഞ്ഞ്
കണ്ണടച്ചിരുന്നു ഞാനും സ്വയം പറഞ്ഞു
“എത്തും.. എവിടെയെങ്കിലും എത്താതിരിക്കില്ല”….
PHOTO CREDIT : NILANTHA SANJEEWA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
ഇഷ്ടപെടുന്ന ഒരിടത്ത് എത്തട്ടെ, ലക്ഷ്യം പോലെ തന്നെ യാത്രയും ഓരോ നിമിഷവും സുന്ദരമാവട്ടേ..