Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
എവിടേക്കെന്നില്ലാതെ വളഞ്ഞ് പുളഞ്ഞൊഴുകുന്നൊരു
കുഞ്ഞുപുഴയിലെ ചെറുമീനുകളെന്ന പോൽ നമ്മളങ്ങനെ
അനന്തനീലിമയിലേക്ക്
ഒന്നു ചേർന്നങ്ങനെ…
ഓളങ്ങളിൽ മുങ്ങിപ്പൊങ്ങിയങ്ങനെ
ഇടയ്ക്കിടെ നിറം മാറിയും മുഖം മാറ്റിയും
കുഞ്ഞിക്കണ്ണുകൾക്ക് കാണായ ഒരിത്തിരി മാനവും
മേലെ കൂട്ടിനങ്ങനെ
നിൻ്റെ വിങ്ങലുകൾക്ക് എൻ്റെയുൾത്തുടിപ്പുകൾ കൂട്ട്
എൻ്റെ തീരാനെടുവീർപ്പുകൾക്ക്
നിൻ്റെ മൗനം കൂട്ട്..
നിന്നെയോരോ നിമിഷവും സ്നേഹിച്ച്
നിന്നിൽ എന്നെ നഷ്ടമാവുമെന്നൊ-
രുൾഭയത്തോടു കലഹിച്ചു തോറ്റ് ഞാനുമങ്ങനെ..
അറിയാതെയുടലുകൾ തമ്മിലുരസുമ്പോൾ
ജലത്തിലും അഗ്നിപ്പടർപ്പുകൾ
‘വെറുതെ’ എന്ന് കണ്ണിറുക്കിച്ചിരിച്ച് മുന്നിലേക്ക്
നിൻ്റെ ദ്രുതചലനം..
“അതേ.. വെറുതെ” എന്ന് ജാള്യത്തോടെ
ഓളപരപ്പിൽ മുഖമൊളിപ്പിച്ചു പിറകെ-
യൊപ്പമെത്താനണച്ച് ഞാനും..
കാലമിങ്ങനെ ഇരവുപകലുകളിൽ കാൽ നനച്ചു
ഋതുക്കളിൽ മുങ്ങിനിവർന്നു പായുമ്പോഴും
ഉത്തരമില്ലാത്തൊരു ചോദ്യം തീരത്തിലേക്കൊഴുകി
പ്രതിധ്വനിയോടെയങ്ങനെ..
“ആരാണ് നീ എനിക്ക്?”
J R KORPA
1 comment
Romance is universal. The question eternal. The consumption breathtaking. The surrender blissful. May all these be yours.