തൻ്റെ ജനതയുടെ വിദ്യാഭ്യാസത്തിനായിരുന്നു ഏറ്റവും പ്രാമുഖ്യം മഹാത്മാ അയ്യങ്കാളി നൽകിയിരുന്നതെങ്കിലും ഒപ്പം മറ്റു പല സാമൂഹികവും തൊഴിൽപരവുമായ അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം പോരാടാൻ ഇറങ്ങി.
പണിക്കു അർഹമായ കൂലി, പണിക്കിറങ്ങാനും കയറാനും കൃത്യമായ പണി സമയം, ആഴ്ചയിൽ ഒരു ദിവസം അവധി..ഇങ്ങനെ തൊഴിലുമായി ബന്ധപ്പെട്ട കാർഷിക അവകാശ സമരത്തിന് അദ്ദേഹം നേതൃത്വം നൽകി.
മാറുമറയ്ക്കൽ, അടിമചിഹ്നങ്ങൾ വലിച്ചെറിയൽ തുടങ്ങിയവയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നയിക്കപ്പെട്ട പ്രക്ഷോഭങ്ങളാണ്.
1915 : ഒക്ടോബറിൽ പെരിനാട് വിശാഖം തേവൻ്റെ കീഴിൽ “കല്ലയും മാലയും” എന്ന ദളിതരുടെ അടിമത്ത ചിഹ്നങ്ങൾക്കെതിരെയുള്ള സമരം തുടങ്ങി.
ഡിസംബർ 19 ന് മഹാത്മാ അയ്യങ്കാളി പെരിനാട്ടെത്തി ലഹള ശമിപ്പിച്ചു.. ബുദ്ധിപൂർവ്വം ജഡ്ജിയുടെ സാന്നിദ്ധ്യത്തിൽ മാറുമറയ്ക്കൽ പുലയരുടെയും പറയരുടെയും അവകാശമാണെന്ന് പ്രഖ്യാപിച്ചു. ഒപ്പം അവിടെ ഉണ്ടായിരുന്ന സ്ത്രീകളെ കൊണ്ട് അടിമത്ത ചിഹ്നങ്ങളായ കല്ലയും മാലയും മുറിച്ചു കളയിച്ചു. 1855 ൽ അടിമത്തത്തിൽ നിന്ന് മോചിതരായെങ്കിലും വർണ്ണവെറിയന്മാരുടെ അധികാരത്തിൻ്റെ മുന്നിൽ 60 വർഷങ്ങൾക്ക് ശേഷമാണ് അടിമത്ത ചിഹ്നങ്ങൾ പൊട്ടിച്ചെറിയുന്നത്. വിശാഖം തേവൻ്റെയും മറ്റുള്ളവരുടെയും പേരിലുണ്ടായിരുന്ന കേസുകൾ വാദിച്ച വക്കീലിന് ഫീസ് ആയി നല്കിയത് പറമ്പിൽ കുമ്മൻകുളം എന്ന് പിന്നീട് അറിയപ്പെട്ട ഒരു കുളം നിർമ്മിച്ചു കൊടുത്തായിരുന്നു.
RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
Onam samshayangal 💐