സായ്‌റയുടെ “തിരികെ” കഥാസമാഹാരം വായിച്ചു പൂർത്തിയായി. ഏറ്റവും ഒടുവിൽ വായിച്ച, എനിക്ക് വായന സംതൃപ്തി നൽകിയ ആ കഥാസമാഹാരത്തിൻ്റെ ഒരു വിശകലനം.

അതിരുകളില്ലാത്ത ഒരു ആകാശം പ്രതീക്ഷിച്ചു കഥാസമാഹാരം അവസാനിക്കുന്നുവെങ്കിലും, വായിച്ചു തിരിഞ്ഞു നോക്കുമ്പോൾ വായനക്കാരുടെ ചിന്തകളെ അതിരുകളില്ലാത്ത സ്വപ്‌നങ്ങൾ കാണിച്ചു കൊടുക്കാൻ കഥാകാരി തുറന്നു വെച്ച ഒരു കിളി വാതിൽ തന്നെയായി മാറുന്നു “തിരികെ”.

സ്വാതന്ത്ര്യം എന്ന ആശയം കഥാകാരി ചർച്ച ചെയുന്നത് അതിൻ്റെ പല ഭാവങ്ങളിലൂടെ, അതിലേക്ക് എത്താൻ ത്യജിക്കേണ്ട നിമിഷങ്ങൾ, ജന്മങ്ങൾ ഒക്കെ വെളിപ്പെടുത്തി കൊണ്ടാണ്.

നിത്യജീവിതത്തിലെ ചെറിയ ചെറിയ അംശങ്ങൾ കോർത്തിണക്കി മനോഹരമായ ജീവിത മുഹൂർത്തങ്ങളാണവയൊക്കെ എന്ന് തിരിച്ചറിയാൻ ഈ പുസ്തകം വായനക്കാരനെ പ്രാപ്തനാക്കുന്നു. ഓരോ നിമിഷവും വേറിട്ട ജീവിതങ്ങളാന്നെന്നും അവ കൂടുതൽ മനോഹരമാക്കാൻ നാം നഷ്ടപ്പെടുത്തരുതാത്ത ചേരുവകൾ എന്താണെന്നും നമ്മെ അറിയിക്കുന്നു.

ഓരോ നിമിഷത്തിലെയും ശരിയാണ് ആ നിമിഷത്തിലെ ജീവിതം എന്ന തോന്നൽ വരുത്താനും.. ആ ജീവിതം ആസ്വദിക്കാൻ മറ്റുള്ളവർക്ക് ജീവിതത്തിൽ ജീവനും ഊർജവും കൊടുക്കാനും അൽപ്പമൊന്ന് ഇരുത്തി ചിന്തിക്കാനും എന്നെ ഈ കഥകൾ പ്രചോദിപ്പിച്ചു.

ജീവിതത്തിലെ പ്രധാന അവസ്ഥകളെല്ലാം തന്നെ പെയിന്റ് ബ്രഷ് കൊണ്ട് കോറിയിടുന്ന പോലെ അവിടെ ഇവിടെ ഒക്കെ മനോഹരമായി തൊട്ടു മിനുക്കിയിട്ടുണ്ട്. പ്രണയം, നഷ്ടം, മരണം, സ്വാതന്ത്ര്യ ബോധം, ജൈവീക ചോദനകൾ, അടക്കി നിർത്തിയ തേങ്ങലുകൾ, വിപ്ലവാത്മകത, അടിച്ചമർത്തലുകൾ ഒക്കെ ഇന്നത്തെ കേരളത്തെ സാക്ഷി നിർത്തി നമ്മോട് സംവദിക്കുന്നു. ഇന്നത്തെ ലോകം കൃത്യമായി നിരീക്ഷിച്ഛ്.. “ഹേയ് മനുഷ്യാ, നീ ഇന്ന് ഇതാണ്.. ഒന്ന്‌ ആലോചിച്ചു നോക്കിയേ..” എന്ന് പറയാതെ പറയുന്നുണ്ട് കഥാകാരി.

സാമൂഹിക വിമർശനം, ഫെമിനിസം, ഇരുണ്ട കാലത്തിൻ്റെ തിരുശേഷിപ്പുകൾ എടുത്തെറിയാൻ ഉള്ള ആഹ്വാനം, നഷ്ടമായ നന്മകൾ, തുറന്നു വിടേണ്ട ഇഷ്ടങ്ങൾ ചോദനകൾ, റെസിസ്റ്റൻസ് എന്ന വാക്കിൻ്റെ പ്രാധാന്യം, സമൂഹത്തിൽ അലിഞ്ഞു ചേർന്ന കാപട്യം ഇങ്ങനെ കാലികവും അനാദിയുമായ നിരവധി കാര്യങ്ങൾ  കടന്നു പോകുന്നു വാക്യങ്ങളിലൂടെ.

കഥകളിലെ ഭാഷ, നർമ്മം, വേദന, ചിന്ത ഇവയുടെ ഒക്കെ ആഴം അളന്നു തന്നെയാണ് കഥകൾ മുന്നേറുന്നത്. മണ്ഡല കാലത്തിലെ കേരള മനസ്സുകളിലെ സംഘർഷം, ഗംഗാ നഗറിലെ അഴുക്കു ചാലിൻ്റെ വിവരണം, ആംബ്രോസിൻ്റെ ക്ഷണക്കത്തിലെ അഡൾട്ട് ലാംഗ്വേജ്, പോത്തൻ വക്കീലിൻ്റെ വീട് അതിൻ്റെ സൂക്ഷ്മ അംശങ്ങളിലൂടെ നമുക്ക് മുന്നിൽ തെളിഞ്ഞു വരുന്നത്.. ഇതൊക്കെ കഥാകാരിയുടെ ഭാഷാനിപുണത ശ്രദ്ധേയമാക്കുന്നു.

ലളിതമായ ഒരു പുസ്തകമായിട്ടും അൽപ്പമൊന്ന് കണ്ണടച്ച് ഓരോ കഥയും അവലോകനം ചെയ്താൽ ഗഹനമായ മറ്റൊരു വീക്ഷണ കോണും സമ്മാനിക്കുന്ന വാക്യങ്ങൾ. ചില കഥകൾ പൂർണമായും നമ്മൾ അനുഭവിച്ച സന്ദർഭങ്ങളും ബാക്കിയുള്ളത് നമ്മൾ കണ്ടു മറന്നു പോയ മുഹൂർത്തങ്ങൾ അടങ്ങിയവയും. നമ്മളിൽ നിന്നും അകലം പാലിക്കുന്ന ഒരു കഥ പോലും ഇല്ലെന്നുള്ളത് ആസ്വാദനം വളരെയധികം സാധ്യമാക്കുന്നു.

ഉറുമി വായിച്ചു ഞാൻ മറന്നു പോയ സൗഹൃദങ്ങൾ ചികഞ്ഞെടുത്തു പുനഃസംയോജനം സാധ്യമാക്കി. പോത്തൻ വക്കീൽ നല്ല ഒരു പാർട്ണർ എന്നിൽ ഉണ്ടോ എന്ന് ചിന്തിപ്പിച്ചു. കറുത്ത മറിയ “കാഴ്ച വിശാലമാക്കെടോ” എന്ന് പറഞ്ഞത് പോലെ. ആംബ്രോസ് പഴയ കാലത്തെ നേരമ്പോക്കുകൾ തിരിച്ചു തന്നു ഒരു ചിരി സമ്മാനിച്ചു. മണ്ഡല കാലത്തെ പ്രണയം നമ്മളൊക്കെ കടന്നു പോയ അടക്കിപിടിച്ച പൊള്ളത്തരങ്ങളുടെ നഷ്ടമായ എന്നാൽ തിരികെ പിടിക്കേണ്ട നന്മകളുടെ മനുഷ്യൻ എന്ന വാക്കിൻ്റെ പ്രാധാന്യം അരക്കിട്ട് ഉറപ്പിക്കുന്നു. പലതിലും ഉണ്ടായിരുന്ന എന്നെ ഞാൻ തിരിച്ചറിഞ്ഞു അഥവാ “തിരികെ” ആ കാലത്തേക്ക് കൂടണിയാൻ എന്നെ സഹായിച്ചു.

മനസ്സിനെ വളരെയധികം സ്വാധീനിക്കാൻ തക്ക ആഴവും പരപ്പും ഒളിഞ്ഞു നിലാവിൽ ശാന്തമായി തെളിഞ്ഞു കിടക്കുന്ന ഒരു ചെറു തടാകം പോലെ നമ്മെ ഒക്കെ “തിരികെ” ക്ഷണിക്കുന്നു….

GREG RAKOZY GOURI
Bookmark (0)
ClosePlease loginn

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

Leave a Reply

You May Also Like
Read More

പത്തൊമ്പതാം നൂറ്റാണ്ട്

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ച വിനയന്‍റെ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് ആമസോൺ പ്രൈമിലൂടെ ഒ.ടി.ടി. റിലീസ് ചെയ്തിരിക്കയാണ്. വിനയൻ തന്നെ സംവിധാനവും തിരക്കഥയും…
Read More

ഏകാന്തതയുടെ രാജകുമാരി

അങ്ങകലെ നീ എന്തുചെയ്യുന്നു എന്നെനിക്കറിയില്ല. മൂടൽമഞ്ഞിലെന്നപോലെ അവ്യക്തമായ്‌ തെളിയുന്ന നിൻ്റെ രൂപം,  പരിഭവങ്ങളും പരാതികളും വിമർശനങ്ങളുമായി വാക്കുകളാലെന്നെ തേടിയണയും നേരങ്ങളിലൊന്നിൽ ഒരു യാത്രമൊഴിപോലെ മിന്നിയകലുന്ന…
Read More

ശബ്ദങ്ങൾ

ഇരകളുടെ വേഷമണിഞ്ഞ വേട്ടക്കാർ തെരുവുകളിൽ നടക്കുമ്പോൾ നീതിയുടെ പ്രശ്നം മനസ്സുകൾ തോറും അഭയം തേടി അലയുന്നുണ്ട്. ശബ്‌ദിക്കുന്നവർക്ക് പാർക്കാൻ ഇരുമ്പഴികളുള്ള അറകൾ ഒരുങ്ങുന്നുണ്ട്. നിശബ്ദരാക്കപ്പെട്ടവരുടെ…
Read More

ശൂന്യത

എഴുതുവാനെന്നോണം തൂലിക പിടിച്ചപ്പോഴൊക്കെ വിരലുകൾ വിസ്സമ്മതിച്ചു, എഴുതി തുടങ്ങിയവ മുഴുവിപ്പിക്കാൻ അവ സമ്മതിച്ചുമില്ല, എന്നാൽ എഴുതിയവ ഓരോന്നായി വായിച്ചു തുടങ്ങുമ്പോഴൊക്കെ മിഴികൾ നിറഞ്ഞു തുടങ്ങി,…
Read More

റൂൾ ഓഫ് തേർഡ്സ്

അബ്സ്ട്രാക്ട് ചിത്രങ്ങൾ മാത്രം വരയ്ക്കാറുള്ള നഗരത്തിലെ പ്രധാന ചിത്രകാരൻ മെഹ്‌റൂഫ് ആരാധന ഒന്നുകൊണ്ടു മാത്രം വരച്ചുകൊണ്ടിരിക്കുന്ന ദ്രുപദയുടെ അപൂർണമായ പെയിന്റിംഗിലേക്ക്‌ അവളുടെ ഭർത്താവായ ഞാൻ…
Read More

ചിലർ

ഒടുവിൽ പഴി ചാരാനൊരു വിധി പോലും കൂട്ടിനില്ലാത്ത ചിലരുണ്ട്…. എങ്ങുമെത്താനാവാതെ തോറ്റു പോയ ചിലർ…. @ആരോ Share via: 9 Shares 4 1…
Read More

അപരിചിതൻ

വീണ്ടുമൊരു മായക്കാഴ്ചയായി എന്നിൽ നിറയൂ. ഓരോ തിരിവിലും പിൻവിളിയിലും നിന്ന്, നിന്നെത്തിരഞ്ഞു ഞാൻ വീണ്ടുമലയട്ടെ. എനിക്ക് പിന്നിടാനുള്ള വഴികളിൽ കാലത്തിന്‍റെ കണികകൾക്കിടയിൽ എവിടെയോ നീ…
Read More

കുറ്റിച്ചൂടാൻ

കുറ്റിച്ചൂടാൻ.. അതു പിന്നേം വിചിത്രമായ ശബ്ദത്തോടെ മൂളുന്നു.. “വെല്ലിമ്മോ.. ഇതെന്താ രണ്ടീസായി ഈ സമയത്തിങ്ങനെ ഒച്ചയിടുന്നെ..?” ‘ആര്..?’ “വെല്ലിമ്മാക്ക് കേൾക്കണില്ലേ!!!!” നിസ്സംഗതയോടെ വെല്ലിമ്മ ചെവിയോർത്തു……
Read More

ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ

എഴുതപ്പെട്ട ചരിത്രങ്ങളിൽ ഒന്നും ആരും പറയാതെ പോയ ജീവിതങ്ങളെ പറ്റിയാണ് സുധാ മേനോൻ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന തന്‍റെ പുസ്തകത്തിലൂടെ സംസാരിക്കുന്നത്. “ഞാൻ…
Read More

ചിലന്തി വലകൾ

കിടപ്പുമുറിയുടെ വാതിൽ തുറന്ന് ഭാര്യ മെല്ലെ അകത്തു കടക്കുന്നതും, കട്ടിലിനടിയിൽ നിന്ന് അധികം ഒച്ചയുണ്ടാക്കാതെ (ഭർത്താവിൻ്റെ ഉറക്കത്തെ തടസ്സപ്പെടുത്താതിരിക്കാൻ) എന്തോ വലിച്ചെടുക്കുന്നതും, എന്തെല്ലാമോ അടുക്കിവയ്ക്കുന്നതും,…
Read More

സമാന്തരരേഖകൾ

ഒരു കുഞ്ഞുബിന്ദുവിൽ ഒന്നിക്കുന്ന അനാദിയായ രണ്ട് രേഖകളായാണ് നിൻ്റെ കണക്കുപുസ്തകത്തിൽ നമ്മെ നീ അടയാളപ്പെടുത്തിയത് .. ഇപ്പോഴിതാ .. തമ്മിലറിഞ്ഞുകൊണ്ട് ഒരിക്കലും അടുക്കാനാവാത്ത സമാന്തരവരകളായി…
Read More

ഒരിക്കലെങ്കിലും

ഒരിക്കലെങ്കിലും തിരിച്ചു പോകണം വെയിൽ ചായുന്ന നേരത്ത് മുളങ്കാടുകൾ പാട്ടു പാടുന്ന മയിലുകൾ പറന്നിറങ്ങുന്ന നാട്ടുവഴികളിലേക്ക് കൊയിത്തൊഴിഞ്ഞ  പാടങ്ങളിൽ കരിമ്പനത്തലപ്പുകളുടെ നിഴലുകൾ ചിത്രം വരയ്ക്കുന്നത്…
Read More

തിര

വിജനമീ കടൽത്തീരം; തിരകൾ തിരയുന്നതാരെ….? @ഹൈക്കുകവിതകൾ PHOTO CREDIT : SEAN Share via: 25 Shares 6 1 1 2 18…