പൊതു ഇടങ്ങളിലെ പ്രവേശനത്തിനുള്ള സമരം
1912: കാർഷിക പണിയില്ലാത്തപ്പോൾ ഉണ്ടാക്കുന്ന പായ, കൊട്ട, വട്ടി, മുറം, പശുവിന് കൊടുക്കാൻ ചെത്തിയെടുക്കുന്ന പുല്ല് തുടങ്ങിയവയുമായെത്തുന്ന പുലയർക്കോ പറയർക്കോ ചന്തയിൽ പ്രവേശിക്കാൻ അനുവാദമില്ല. ദൂരെ കൊണ്ടു വെച്ചിട്ട് പോവുക. ആവശ്യക്കാരൻ വെള്ളം തളിച്ച് അതെടുത്ത് ഇഷ്ടമുള്ളത് വെച്ചിട്ടു പോകും. പലപ്പോഴും ഇടനിലക്കാർ അതെടുത്ത് ചന്തയിൽ കൊണ്ട് വിറ്റ് പണമുണ്ടാക്കും. 1912ൽ നൂറുകണക്കിന് ആളുകളുമായി നെടുമങ്ങാട് ചന്തയിലേക്ക് അയ്യങ്കാളിയും കൂട്ടരും പ്രവേശിച്ചു. തടയാൻ വരുന്നവരെ തിരിച്ചടിക്കാൻ കൊയ്ത്തരിവാളുകളുമായി സ്ത്രീകളും പുരുഷന്മാരും. അങ്ങനെ പൊതു ഇടങ്ങളിലെ പ്രവേശനത്തിനുള്ള തുടക്കം. ‘കേരള ചരിത്രകാരന്മാർ’, പുലയ ലഹള എന്ന് ഈ സമരത്തിന് പേര് വിളിച്ചു. പതിവുപോലെ ഈ സമരം അയൽ പ്രദേശങ്ങളിലേക്കും തുടർന്ന് തിരുവിതാംകൂർ മുഴുവനും വ്യാപിച്ചു. അങ്ങനെ പൊതു ഇടങ്ങളിലും പ്രവേശനം.
RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
2 comments
May we do better in the future.
Congratulations,