Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
ജൂൺ മാസം 22 മുതൽ എസ്ബിഐയിൽ വിദ്യാഭ്യാസ വായ്പ പലിശ നിരക്ക് EBLR (External Benchmark Lending Rate) ബന്ധിത നിരക്കിലേയ്ക്ക് മാറിയിരിക്കുന്നു. ഈ മാറ്റം പുതുതായി വായ്പ എടുക്കുന്നവർക്ക് ഏറെ പ്രയോജനകരമാണ്. മുൻപ് വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് വെറും 500 രൂപ അടച്ച് പുതിയ നിരക്കിലേയ്ക്ക് മാറാവുന്നതാണ്.
പുതിയ EBLR നിരക്കിലേയ്ക്ക് മാറുന്നതിലൂടെ വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് കേവലം 8.65% മായി മാറും. വായ്പ തുകയ്ക്ക് തുല്യമായ ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിൽ 0.50% അധികം പലിശ ഇളവ് ലഭിക്കും. കൂടാതെ പെൺകുട്ടികൾക്ക് 0.50% പലിശ ഇളവ് വേറെയും ലഭിക്കും. 1.5 കോടി രൂപ വരെയുള്ള വിദേശ പഠന വായ്പയ്ക്കും ഇതേ പലിശ നിരക്കാണ്.
രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുള്ള വായ്പയുടെ പലിശ നിരക്കിൽ വീണ്ടും കുറവുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ മികവ് കണക്കിലെടുത്ത് വിവിധ പട്ടികയിൽ പെടുത്തിയാണ് പലിശ നിരക്ക് ഈടാക്കുന്നത്. 6.85% മുതൽ 8.15% വരെയാണ് ഇത്തരം സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പലിശ നിരക്ക്.
മറ്റ് ബാങ്കുകളിൽ ഈടോട് കൂടിയുള്ള വിദ്യാഭാസ വായ്പ 8.65% പലിശ നിരക്കിൽ എസ്ബിഐ ഏറ്റെടുക്കുന്നതുമാണ്.