Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
വിണ്ടടർന്ന കാലുകളിൽ ചോരച്ചാലുകളോടെ
പൊരിവെയിലിൽ വരണ്ട ദേഹത്തോടെ
മുഷിഞ്ഞൊരു മാറാപ്പുമായി
കണ്ണുകളിൽ കനലുമായി
നീ നടന്നടുക്കുന്നു
സ്വപ്‌നങ്ങളുടെ ചിറകടിയൊച്ച
നിനക്ക് പിറകിലെവിടെയോ
കേൾക്കവയ്യാത്ത ദൂരത്തിൽ
നിൻ്റെ സ്വരത്തിൽ കരിഞ്ഞ കാടിൻ്റെ വേദന
കടലണയുംമുൻപേ വറ്റിയ പുഴയുടെ രോദനം
ആട്ടിയോടിക്കപ്പെട്ടവൻ്റെ രോഷം..
ഇനിയെത്ര നാൾ കൂടി?
നടന്ന് നടന്ന് പിറന്ന നാടണയാൻ
വീടണയാൻ നിനക്കിനിയുമെത്ര ദൂരം?
എന്നിലേക്കേത്തും മുൻപേ നീ കുഴഞ്ഞുവീഴുന്നത്
കണ്ട് ഞാൻ ഉറക്കം ഞെട്ടുന്നു
നിൻ്റെ നിശ്വാസത്തിലെ അഗ്നിയിൽ
എൻ്റെ കിനാവുകൾ കത്തിയമരുന്നു
ഞാനാകെയൊരു ശ്വാസം മാത്രമാവുന്നു
നീ വരുവോളം ഉയിരോടിരിക്കുവാൻ
ഞാനത് കാത്തുവയ്ക്കുന്നു
ഇനിയുമെത്ര നാൾ?
വീടണയാൻ നിനക്കിനിയുമെത്ര ദൂരം?
1 comment
I am 15,127 km away. No problem. Beautiful city too.