Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
നിൻ്റെ വാക്കുകളുടെ കടലിൽ
പൊരുൾ തേടി,
ദിശ തെറ്റിയലഞ്ഞ നാളുകൾ
തുറക്കാനാവാത്ത പഴയൊരു മെസ്സേജ് പോലെ
പോയ കാലത്തിൻ്റെ ഓർമ്മകളുടെ
ഇൻബോക്സിലെവിടെയോ കിടക്കുന്നു
ഇപ്പോൾ വെളുക്കെ ചിരിക്കുകയും
നിലവിളിക്കുകയും പല്ലിറുമ്മുകയും
ചെയ്യുന്ന ഇമോജികൾക്കിടയിൽ നിന്നും
നിൻ്റെ മനസ്സ് വായിക്കുന്നിടത്ത്
ഞാൻ പരാജിതയാകുന്നു..