2021 ഏപ്രിൽ ഒന്നിന് ശേഷം വ്യക്തികളോ അവരുടെ കുടുംബാംഗങ്ങളോ (ഭാര്യ/ഭർത്താവ്, മക്കൾ, ചെറുമക്കൾ, പിതാവ്/മാതാവ് അവരുടെ അച്ഛനമ്മമാർ) കോവിഡ് ബാധിതരായാലുള്ള ചികിത്സാ ചിലവിനായാണ് വായ്പ.
ശമ്പള അക്കൗണ്ട് എസ്ബിഐ യിലുള്ള 15000 രൂപയ്ക്ക് മേൽ വരുമാനമുള്ളവർക്ക് അവരുടെ വരുമാനത്തിൻ്റെ 6 ഇരട്ടി വരെ വായ്പ ലഭിക്കും.
- കുറഞ്ഞത് 25000/- രൂപ
- പരമാവധി 5 ലക്ഷം രൂപ വരെ
- പ്രായ പരിധി 25 – 58 ആണ്
70 വയസ്സിൽ താഴെയുള്ള പെൻഷൻ അക്കൗണ്ട്കാർക്കും അവരുടെ വരുമാനത്തിൻ്റെ 6 ഇരട്ടി വരെ വായ്പ ലഭിക്കും.
- കുറഞ്ഞത് 25000/- രൂപ
- പരമാവധി 5 ലക്ഷം രൂപ വരെ
മറ്റ് ഇടപാടുകാർക്ക് ബാങ്കുമായുള്ള അവരുടെ ബന്ധുത്വ മൂല്യം കണക്കാക്കി പ്രസ്തുത മൂല്യത്തിൻ്റെ മൂന്നിരട്ടി വരെ വായ്പ ലഭിക്കും.
- കുറഞ്ഞത് 25000/- രൂപ
- പരമാവധി 3 ലക്ഷം രൂപ വരെ
- പ്രായ പരിധി 25 – 65 ആണ്
ബാങ്ക് കണക്കാക്കുന്ന ബന്ധുത്വ മൂല്യം കുറഞ്ഞത് 25000 രൂപ ആയിരിക്കണം എന്ന നിബന്ധനയുണ്ട്. കൂടാതെ ഇത്തരം അക്കൗണ്ടുകളിൽ അവസാന ആറ് മാസം കുറഞ്ഞത് 15000 രൂപ വച്ചുള്ള പ്രതിമാസ ശരാശരി നിക്ഷേപവും ഉണ്ടായിരിക്കേണ്ടതാണ്.
- പലിശ നിരക്ക് – 8.5%
- തിരിച്ചടവ് കാലാവധി ആദ്യ മൂന്ന് മാസത്തെ ഇളവോട് കൂടി (പലിശയോട് കൂടി) അഞ്ച് വർഷം വരെ ലഭിക്കും.
- തിരിച്ചറിയൽ രേഖയോടൊപ്പം കോവിഡ് പോസിറ്റീവ് റിപ്പോർട്ട് കൂടി സമർപ്പിക്കേണ്ടതാണ്.
- സിബിൽ സ്കോർ 700 നു മീതെ നിർബന്ധം
പ്രോസസ്സിംഗ് ചാർജ് ഇല്ല എന്നതാണ് ഈ വായ്പയുടെ ആകർഷണം. അത് പോലെ പ്രീ പെയ്‌മെന്റ് പെനാൽറ്റിയും ഇല്ല.
SBI
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂