കോവിഡ് മഹാമാരി മൂലം നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തികരംഗം പ്രതിസന്ധി നേരിടുകയാണ്. കച്ചവടം, വ്യവസായം, തൊഴിൽ മേഖലകളും ഒരു വിഭാഗം വിദേശ ഇന്ത്യക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് മെയ് മാസം 5 ന് ഇന്ത്യയിലെ ബാങ്കുകൾക്ക് വായ്പാ പുനരുദ്ധാരണ നിർദേശം റിസർവ് ബാങ്ക് നൽകിയിരിക്കുന്നത്.
പാക്കേജ് പ്രകാരം പുന:ക്രമീകരണത്തിന് അർഹമായ വായ്പകൾ.
- ഭവന വായ്പയും അനുബന്ധ വായ്പകളും
- വിദ്യാഭ്യാസ വായ്പ
- വാഹന വായ്പ
- മറ്റ് വ്യക്തിഗത വായ്പകൾ ( സ്വർണ്ണ പണയം ഒഴികെ)
- 25 കോടി വരെയുള്ള സൂക്ഷ്മ ചെറുകിട ഇടത്തര വായ്പകൾ ( MSME)
- 31.03.2021 ന് വായ്പ നിഷ്ക്രിയ ആസ്തി (NPA) അല്ലാതെയിരിക്കണം എന്നതാണ് അർഹതയ്ക്കുള്ള പ്രധാന മാനദണ്ഡം
അർഹത ലഭിക്കുന്നവർ:
- ശമ്പളം/ വരുമാനത്തിൽ കുറവ് വന്നവർ
- ജോലി നഷ്ടപ്പെട്ടവർ
- കച്ചവടം അടച്ച് പൂട്ടപ്പെട്ടവർ
- വായ്പ എടുത്ത ആളോ കുടുംബാംഗമോ കോവിഡ് ബാധിതരാവുകയും വലിയ ചെലവ് നേരിടുകയും ചെയ്തവർ
പുന:ക്രമീകരണം എങ്ങനെ:
- വായ്പാ തിരിച്ചടവിന് 24 മാസം വരെ ഒഴിവ് ലഭിക്കും( മോറട്ടോറിയം)
- തിരിച്ചടവ് തവണ തുക പുന:ക്രമീകരിക്കുകയും വായ്പാ തിരിച്ചടവ് കാലാവധി പരമാവധി 2 വർഷത്തേയ്ക്ക് കൂടി നീട്ടുകയും ചെയ്യാം
- സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ (MSME) പ്രവർത്തന മൂലധന വായ്പയുടെ അടുത്ത 24 മാസത്തെ പലിശ കാലാവധി വായ്പയായി മാറ്റുകയും ഈ കാലാവധി വായ്പ തിരിച്ചടക്കുന്നതിന് 24 മാസം കൂടി ലഭിക്കുന്നതുമാണ്
- പ്രവർത്തന മൂലധന വായ്പയുടെ കുടിശ്ശിക മറ്റൊരു കാലാവധി വായ്പയാക്കി മാറ്റുന്നതാണ്. ഈ കാലാവധി വായ്പയ്ക്ക് തിരിച്ചടവിന് 12 മാസത്തെ ഒഴിവ് ലഭിക്കും. അതിന് ശേഷം 7 വർഷം കൊണ്ട് ഈ വായ്പ തിരിച്ചടച്ചാൽ മതിയാകും
ഹാജരാക്കേണ്ട രേഖകൾ:
- അപേക്ഷ
- ഫെബ്രുവരി 2020 ലേതും ഏറ്റവും അവസാന മാസത്തെയും ശമ്പള രസീത്
- ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടവർ അതിൻ്റെ രേഖ നൽകണം
- സ്വയം തൊഴിൽ ചെയ്യുന്നവരും കച്ചവടക്കാരും കോവിഡ് മൂലം വരുമാന നഷ്ടം സംഭവിച്ചു എന്ന് കാണിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ കത്ത് നൽകിയാൽ മതിയാവും
- ചെറുകിട സൂക്ഷ്മ ഇടത്തരം വായ്പക്കാർക്ക് (MSME), ഉദ്യം (Udyam) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
- 01.04.2020 മുതലുള്ള ജി എസ് ടി റിട്ടേൺ
- ജി എസ് ടി റിട്ടേൺ സമർപ്പിക്കേണ്ടതില്ലാത്ത സ്ഥാപനങ്ങൾ 01.01.2020 മുതലുള്ള അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് നൽകിയാൽ മതിയാവും
ബാങ്കുകൾ അവയുടെ വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കുന്നതിന് ഉള്ള ലിങ്ക് ഉടൻ ലഭ്യമാക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ്.
RFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂