2020ലെ കേന്ദ്ര ബജറ്റ് നിർദേശപ്രകാരം ഇൻകം ടാക്സ് നിയമം 1961 വകുപ്പ് 194 N ഭേദഗതി ചെയ്യപ്പെട്ടു. ഈ ഭേദഗതി പ്രകാരം ബാങ്കിൽ നിന്ന് (സഹകരണ ബാങ്കും പോസ്റ്റ് ഓഫീസും ഉൾപ്പെടെ) ഒരു സാമ്പത്തിക വർഷം പിൻവലിക്കുന്ന (കറൻറ് / സേവിംഗ്സ് അക്കൗണ്ടിൽ നിന്ന്) തുക 20 ലക്ഷം രൂപയിൽ കൂടുതലാവുകയും, കഴിഞ്ഞ മൂന്ന് വർഷം ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാതെയിരിക്കുകയും ചെയ്താൽ 20 ലക്ഷത്തിൽ അധികം പിൻവലിക്കുന്ന തുകയുടെ 2% നികുതി ഉറവിടത്തിൽ(TDS) തന്നെ ഈടാക്കുന്നതാണ്.
പിൻവലിക്കുന്ന തുക ഒരു കോടിയിൽ അധികമാണെങ്കിൽ ഈടാക്കുന്ന നികുതി 5% ആയിരിക്കും. കഴിഞ്ഞ മൂന്നു വർഷത്തെ ഇൻകം ടാക്സ് റിട്ടേൺ സമർപ്പിച്ചിരുന്നാലും പിൻവലിക്കുന്ന തുക ഒരു കോടിയിൽ അധികമാവുകയാണെങ്കിൽ 2% നികുതി ഈടാക്കുന്നതാണ്. ഈ നിബന്ധന വിദേശ ഇന്ത്യക്കാരുടെ അക്കൗണ്ടുകൾക്കും(NRE) ബാധകമാണ്. മേല്പറഞ്ഞത് ബാധകമാവുന്നത് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് തുക പണമായി പിൻവലിക്കുന്നതിനാണ്. ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് ചെക്ക് വഴിയോ ഓൺലൈൻ ആയോ മാറ്റുന്നതിന് ഇത് ബാധകമല്ല.
2019ലെ ബജറ്റിൽ ആദ്യമായി ഈ നികുതി ഏർപ്പെടുത്തുമ്പോൾ ഒരു കോടി രൂപയ്ക്ക് മേൽ പിൻവലിക്കുന്ന തുകയ്ക്ക് 2% എന്ന കണക്കിലായിരുന്നു നികുതി. പുതിയ ഭേദഗതി 2020 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. പണമിടപാടുകൾ കുറയ്ക്കുന്നതിനും ഡിജിറ്റൽ പണമിടപാട് വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്.
ധനകാര്യ നിയമം 2019 വകുപ്പ് 198ഇൽ വരുത്തിയ ഭേദഗതി പ്രകാരം വകുപ്പ് 194N വഴി നികുതി ഈടാക്കപ്പെടുന്ന തുക വരുമാനമായി കണക്കാക്കുകയില്ല. ഇങ്ങനെ ഈടാക്കുന്ന നികുതി ഇൻകം ടാക്സ് റിട്ടേണിൽ കാണിച്ച് റീഫണ്ട് വാങ്ങാവുന്നതാണ്.
ഒരു സാമ്പത്തിക വർഷം 20 ലക്ഷത്തിന് മേൽ പണം പിൻവലിക്കാൻ സാധ്യതയുള്ള ഇടപാടുകാർക്ക് തങ്ങളുടെ ഐടി റിട്ടേണിൻ്റെ കോപ്പി യഥാസമയം ബാങ്കുകളിൽ സമർപ്പിച്ച് നികുതി ഈടാക്കുന്നത് ഒഴിവാക്കാവുന്നതാണ്.
RUPIXEN
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂