ഒരിക്കൽ കയറിപ്പോയാൽ തിരിച്ചിറങ്ങാനാവാതെ
ദിശയറിയാതെയലയാൻ മാത്രം കഴിയുന്ന
കണ്ണാടിഗുഹ പോലെയാണ്
എനിക്ക് നിൻ്റെ മനസ്സ്.
എവിടെത്തിരിഞ്ഞാലും
ഒരായിരം പ്രതിബിംബങ്ങളായി
വിഭ്രമമുണർത്തി
നിന്നിൽ ഞാൻ നിറഞ്ഞുനിൽക്കും
അതിലെൻ്റെ ചെറു ശബ്ദംപോലു-
മൊരായിരം ഞാനേറ്റു ചൊല്ലും
ഒരു മുറിയിൽനിന്ന് അടുത്തതിലേക്ക്
അവിടെനിന്നും ഇടനാഴികളിലേക്ക്
വീണ്ടുമലഞ്ഞുതിരിയാം
യാത്ര തുടങ്ങിയേടത്ത് ഒരിക്കലും
തിരിച്ചെത്തില്ലെന്ന ബോധ്യത്തോടെ
അനന്തതയിലേക്കെന്ന പോലെ നടക്കാം..
അതേ,നിന്നെത്തിരഞ്ഞുള്ള വഴി
ചെന്നെത്തുന്നത്
എവിടെത്തിരിഞ്ഞാലുമെന്നെ കാണു-
ന്നോരിടത്ത് തന്നെയാണ്
തിരിച്ചുവരാൻ കഴിയാത്തൊരിടത്ത്
പ്രവേശനം എനിക്ക് മാത്രമുള്ളൊരു കണ്ണാടിഗുഹയിൽ
JR KORPA
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
❤️❤️❤️