മരണങ്ങൾക്ക് നടുവിലാണ്
നമ്മൾ അത്രമേൽ ജീവിക്കുക..
രാപ്പൂക്കളെപ്പോലെ
നമ്മുടെ ആകാശങ്ങളിൽ
യുദ്ധം ജ്വലിച്ചുവിടർന്നുനിൽക്കുമ്പോൾ.
ഉത്സവരാവുകളിലെ പ്രകാശധാര കണക്കിന്
മിസൈലുകൾ നമ്മുടെ കൂരകൾക്ക് മേലെ
വിടർന്നു ചിതറുമ്പോൾ.
നിസ്സഹായതയുടെ നിലവിളികളെ കൊന്ന്
പൊട്ടിത്തെറികൾ കാതടപ്പിക്കുമ്പോൾ.
ഓരോ നിമിഷത്തെയും മാറോടടുക്കി
മരണവുമായി നാം മുഖാമുഖം നിൽക്കുമ്പോൾ
കുഞ്ഞു മുഖങ്ങളിലെ പേടിച്ചരണ്ട ചോദ്യങ്ങൾക്ക്
സാന്ത്വനം പോലും ഉത്തരമായി കൊടുക്കാനാവാതെ
ഒളിവിടങ്ങളിൽ നാം മരവിച്ചിരിക്കുമ്പോൾ
അവരുടെ ഉപേക്ഷിക്കപ്പെട്ട
പാഠപുസ്തകങ്ങളെ ചുട്ടരിച്ചുകൊണ്ട്
വെറുപ്പിൻ്റെയഗ്നി വിജയം കാണുമ്പോൾ
എല്ലാ വികാരങ്ങൾക്കും മീതെ
ഒരു പുലരിയിലേക്ക് കൂടി ഉണരാനുള്ള
മോഹം മാത്രം ഉയർന്നു നിൽക്കുമ്പോൾ
പലായനങ്ങൾക്ക് പറയാനുള്ളത്
രക്തവും കണ്ണീരും വിശപ്പും നിറഞ്ഞ
കഥകൾ മാത്രമാവുമ്പോൾ
യുദ്ധത്തിനും മരണത്തിനും നടുവിലാണ്
നമ്മൾ അത്രമേൽ ജിവിക്കുക..
AFP
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
Peace is an outcome of justice. Power is a projection of self. We can do better.