പെരുച്ചാഴികളെ പോലെയാണ് ചില ജനസമൂഹങ്ങൾ. നമ്മുടെ കാൽകീഴിൽ അവരുടെ ലോകമുണ്ട്. പൊതുസമൂഹത്തിൻ്റെ, സവർണ്ണതയുടെ കാൽകീഴിൽ അമരാൻ വിധിക്കപ്പെട്ട അവർ അതി വിദൂരമല്ലാത്ത ഒരു ഭൂതകാലത്തിൽ ഇവിടെ ജീവിച്ചുമരിച്ചു എന്ന് നമ്മെ ഓർമപ്പെടുത്തുന്ന കൃതി ആണ് ജയമോഹൻ്റെ നൂറു സിംഹാസനങ്ങൾ. വേദനയോടെയും പലപ്പോഴും കുറ്റബോധത്തോടെയുമല്ലാതെ നൂറു സിംഹസനങ്ങൾ നമുക്ക് വായിച്ചു തീർക്കാനാവില്ല.
പലപ്പോഴും നമ്മൾ കണ്ടിട്ടും നമ്മുടെ ദൃഷ്ടികൾക്ക് ഗോചരമാവാത്ത വിധം പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഥ വായിച്ചു പോകുമ്പോൾ സമത്വം എന്ന ആശയം എത്രയോ ശുഷ്കമായിട്ടാണ് സമൂഹത്തിൽ ഉൾകൊള്ളപ്പെട്ടിരിക്കുന്നത് എന്ന് അറിയാതെ ചിന്തിച്ചുപോവുന്നു.
എന്ന് നായകനായ ധർമപാലൻ പറയുന്നുണ്ട്.
സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ധർമപാലൻ തൻ്റെ അമ്മയെ ഭിക്ഷാടകരെ ചികിൽസിക്കുന്ന ശോചനീയമായ സർക്കാർ ആരോഗ്യകേന്ദ്രത്തിൽ സന്ദർശിക്കാൻ പോകുന്നിടത്താണ് കഥ ആരംഭിക്കുന്നത്.
ഉന്നത സ്ഥാനം വഹിക്കുമ്പോഴും താൻ ജനിച്ചു വളർന്നു ബാല്യം കഴിച്ചുകൂട്ടിയ സമൂഹത്തിൻ്റെ നിഴലിൽ നിന്ന് ഒരിക്കലും മോചിതനാവാൻ കഴിയാത്ത നായകൻ്റെ ധർമസങ്കടങ്ങളുടെ പരിപൂർണമായ ഉത്തരവാദിത്വം ഞാനും കൂടി അടങ്ങിയ സമൂഹത്തിനാണ് എന്ന തിരിച്ചറിവ് വരുമ്പോൾ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന അസ്വസ്ഥതയായി വായന നമ്മിൽ നിലനിൽക്കുന്നു.
വെറും അമ്പത്തിനാലു പേജ് മാത്രമുള്ള ഈ പുസ്തകം, ഓർക്കുമ്പോൾ ദീർഘനിശ്വാസം ഉയരുന്ന ഒരു ഭാരമായി ഓർമ്മയിൽ എന്നും ഉണ്ടാവും.
MADHURAJ | JAYAMOHAN
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂