Affiliate Disclosure: Some of the links or advertisements below are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
ഡി സി നോവല്‍ പുരസ്‌കാരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവല്‍ ആണ് പുറ്റ്.

തങ്ങളുടെ ഭൂതകാലങ്ങളുടെ കാണാ ചുമട് താങ്ങി തെക്കു നിന്ന് മലബാറിലേക്ക് കുടിയേറി പാർത്ത കുറെ ഗ്രാമവാസികളുടെ കഥ. ഏത് പരിഷ്‌കൃത മനുഷ്യൻ്റെ ഉള്ളിലും കാടത്തം എങ്ങനെ ഒളിഞ്ഞും തെളിഞ്ഞും ഇരിക്കുന്നു എന്ന് പുറ്റ് നമ്മളോട് പറയുന്നു. കാടത്തത്തില്‍നിന്നും സംസ്‌കൃതിയിലേക്ക് വളരാന്‍ പെടാപ്പാടുപെടുന്നവരുടെ ഈ കഥകള്‍ വേട്ടയാടിയും കൃഷിചെയ്തും കൂട്ടുജീവിതം ആരംഭിച്ചനാള്‍ മുതലുള്ള മനുഷ്യവർഗത്തിന്റേത് തന്നെ എന്ന് വായനക്കാരനെ കൊണ്ട് ചിന്തിപ്പിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.