നിലാവിൽ വിരൽ തൊട്ട്
ഞാൻ നിന്നെ വരയ്ക്കാൻ നോക്കുകയായിരുന്നു..
നിൻ്റെ കണ്ണുകൾ വരയ്ക്കാൻ
കടലിൻ്റെ നീലിമ തിരയുകയായിരുന്നു..
നിൻ്റെ ചിരി വരയ്ക്കാൻ
ഇളം വെയിലിൻ്റെ നിറഭേദങ്ങളും..
അപ്പോൾ എൻ്റെ മാറിൽ നിന്ന് മുഖം മാറ്റിക്കൊണ്ട്,
പാൽത്തുള്ളി പറ്റിനിൽകുന്ന ചുണ്ടുവിടർത്തി,
എൻ്റെ കണ്ണുകളിലേക്ക് നോക്കി നീ ചിരിച്ചു
കണ്ണുകൾ നിറയുന്നത് വരെ തിരിച്ചു ഞാനും..
കണ്ണുതട്ടാ കരിംപൊട്ടുള്ള നിൻ്റെ നനുത്ത കവിളിൽ ചുവപ്പ് പടർന്നു
കുഞ്ഞുവിരലുകൾ എൻ്റെ ചുണ്ടിലേക്കുയർന്നു..
കുഞ്ഞിക്കാലുകൾ വായുവിൽ
എനിക്കു കേൾക്കാത്ത പാട്ടിനു ചുവടുകൾ വച്ചു..
ചിത്രം വരച്ചുതീരുന്നതിന് മുൻപേ…
സ്വപ്നത്തിൽ നിന്നുണർന്നുപോയി..
നീ എന്നിൽ നിന്നും ഏറെ ദൂരത്തായിരുന്നു
നീ ഒത്തിരി വലുതായിപ്പോയിരുന്നു..
ഇളംവെയിൽപോലത്തെ ചിരി മാത്രം
മാറാതെ നിന്നു….

GREG RAKOZY PIXABAY

 

Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂

3 comments

Leave a Reply

You May Also Like
Read More

ചിലന്തി വലകൾ

കിടപ്പുമുറിയുടെ വാതിൽ തുറന്ന് ഭാര്യ മെല്ലെ അകത്തു കടക്കുന്നതും, കട്ടിലിനടിയിൽ നിന്ന് അധികം ഒച്ചയുണ്ടാക്കാതെ (ഭർത്താവിൻ്റെ ഉറക്കത്തെ തടസ്സപ്പെടുത്താതിരിക്കാൻ) എന്തോ വലിച്ചെടുക്കുന്നതും, എന്തെല്ലാമോ അടുക്കിവയ്ക്കുന്നതും,…
Read More

മുല്ല

വാടും മുമ്പേ കൊഴിഞ്ഞുവീണ മുല്ലപ്പൂക്കൾ.. അവസാന ഗന്ധം മണ്ണിലേക്ക് കിനിയവേ…. മണ്ണ് പറഞ്ഞു : “ഞാൻ വെറുമൊരു മണ്ണാണ്..” മുല്ലച്ചെടി ചില്ലതാഴ്ത്തി  : “എൻ്റെ…
Read More

ഓർമ്മകൾ

നിന്നിലേക്കുള്ള പാതകളാണ് ഓരോ ഓർമ്മയും. അതിൽ പലതിനും കണ്ണുനീർ നനവുണ്ട്. ചില നനവുകൾ നിന്നെ അകാലത്തിൽ നഷ്ടപെട്ടതിനെയോർത്ത്. മറ്റു ചിലത് ആ നഷ്ടത്തിലൂടെ ഉയർന്ന…
Read More

വിസ്‌മൃതിയിൽ നിലാവ് പെയ്യുമ്പോൾ

വിസ്മൃതിയിലെങ്ങോ നിലാവു പെയ്തൊഴിയവേ.. നിൻ്റെ തീരങ്ങളിൽ ഇളവേൽക്കുവാൻ വന്ന ഒരു മേഘശകലമായ് ഒഴുകിയിരുന്നു ഞാൻ. ഇരുൾ മാഞ്ഞു മെല്ലെ തെളിയുന്ന മാനം പോൽ മറവി…
Read More

കാർഷിക സ്വർണ്ണ പണയത്തിനുള്ള സബ്സിഡി ജൂൺ 30 വരെ മാത്രം

കാർഷിക സ്വർണ്ണ പണയത്തിന് ലഭിച്ചിരുന്ന പലിശ സബ്സിഡിയിൽ മാറ്റം വന്നിരിക്കുകയാണ്. 2019 ഡിസംബർ മാസത്തിലെ റിസർവ് ബാങ്ക് ഉത്തരവ് പ്രകാരം കാർഷിക സ്വർണ്ണ പണയം…
Read More

ജയ ജയ ജയ ജയ ഹേ

വിപിൻ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്ന സിനിമയിൽ ‘ഇങ്ങോട്ട് നോക്കണ്ട കണ്ണുകളെ’ എന്ന് തുടങ്ങുന്ന ഒരു ഗാനമുണ്ട്.…
Read More

കാഴ്ച്ച

രാത്രിയിൽ എപ്പഴോ മിന്നലിന്‍റെ ഒരിറ്റ് വെളിച്ചം കണ്ണിനെ ഉണർത്തി. മനസ്സ് അപ്പോഴും ഉറക്കത്തിലായിരുന്നു. കൺപീലികൾ കാറ്റിൽ അനങ്ങിക്കൊണ്ടേയിരുന്നു. വലിയ മഴകളിൽ മാത്രം നനയുന്ന ഒരു…
Read More

രഹസ്യം സൂക്ഷിപ്പ്

പുതിയ വകുപ്പിലേക്ക് മാറ്റം കിട്ടിയപ്പോൾ രഹസ്യം സൂക്ഷിപ്പായിരുന്നു ജോലി. കമ്പനിയുടെ രഹസ്യങ്ങൾ ചോർന്നു പോകാതെ സൂക്ഷിപ്പ്. ഒരറ കവിഞ്ഞുപോകും വിധം രഹസ്യങ്ങൾ, അടുക്കും ചിട്ടയുമില്ലാത്ത…
Read More

കലോത്സവം

കുട്ടികളുടെ ഉത്സവം, മുതിർന്നവർക്ക് മത്സരം…. #കലോത്സവം @ഹൈക്കുകവിതകൾ PHOTO CREDIT : SCHOOL KALOLSAVAM Share via: 23 Shares 4 1 1…
Read More

ആഗസ്റ്റ് 17

‘മീശ’യിലൂടെ മലയാള സാഹിത്യ ലോകത്തേക്ക് ആരാധ്യമായ ധീരതയോടെ നടന്നുകയറി, ജെ സി ബി പുരസ്‌കാരം വരെ നേടിയ എസ്.ഹരീഷിന്‍റെ രണ്ടാമത്തെ നോവൽ ‘ആഗസ്റ്റ് 17’…
Read More

സഞ്ചാര സ്വാതന്ത്ര്യങ്ങളിലെ ലിംഗവിചാരങ്ങൾ

“Result: SARS CoV-2 RNA NOT DETECTED” അക്ഷരങ്ങൾ എൻ്റെ മുൻപിൽ നൃത്തം ചെയ്യുകയായിരുന്നു. മൂന്നു നാലു ദിവസമായി തൊണ്ടയിൽ ഒരു ബുദ്ധിമുട്ട്, നേരിയ…
Read More

ആവാസവ്യൂഹം

കൃഷാന്ത്‌ ആർ കെ സംവിധാനം ചെയ്ത ആവാസവ്യൂഹം എല്ലാ അർത്ഥത്തിലും അസാധാരണമായ ഒരു സിനിമയാണ്. നറേറ്റീവ് ശൈലി, പ്രമേയം, തിരക്കഥ എന്നീ മൂന്ന് തലങ്ങളിലും…
Read More

റൂൾ ഓഫ് തേർഡ്സ്

അബ്സ്ട്രാക്ട് ചിത്രങ്ങൾ മാത്രം വരയ്ക്കാറുള്ള നഗരത്തിലെ പ്രധാന ചിത്രകാരൻ മെഹ്‌റൂഫ് ആരാധന ഒന്നുകൊണ്ടു മാത്രം വരച്ചുകൊണ്ടിരിക്കുന്ന ദ്രുപദയുടെ അപൂർണമായ പെയിന്റിംഗിലേക്ക്‌ അവളുടെ ഭർത്താവായ ഞാൻ…
Read More

താളം

നിശ്ചലതയിൽ നിന്നും ഉയിർ വീണ്ടെടുത്ത രണ്ടു തുടിപ്പുകൾ പോലെ ഭൂഖണ്ഡങ്ങൾ അകലെയെങ്കിലും പുതുതായി പിറവി കൊണ്ട രണ്ടു ചെറുറിപ്പബ്ലിക്കുകളുടെ പാരസ്പര്യത്തോടെ ഞാൻ നിന്നെയും നീയെന്നെയും…