ചിലർ പോകുന്നത് അങ്ങനെയാണ്..
ഒച്ചപ്പാടുകളില്ലാതെ, നിലവിളികൾ ഉയർത്താതെ
കണ്ണീരുപെയ്യുന്ന മുഖങ്ങൾ ചുറ്റിലുമില്ലാതെ..
അധികമാരുമറിയാതെ
ഒരില വീഴും പോലെ
അവരങ്ങനെ കടന്നുപോകും..
ഭൂമിയിൽ സ്വന്തമിടമുണ്ടാക്കാത്തവർ..
ഇടകലരാത്തവർ..
നരച്ച ആകാശങ്ങൾ മാത്രം സ്വപ്നം കണ്ടവർ..
നിറമില്ലാത്ത ഓർമ്മകൾ മാത്രമുതിർത്തവർ
അവരുടെ അഭാവം പോലും ആരുമറിയില്ല
അവർ പറയാതെ ബാക്കി വച്ച കഥകൾ മാത്രം
ചുറ്റുമുള്ളവർ മുഴുമിപ്പിക്കാതെ,
ഓർത്തെടുക്കാൻ നോക്കാതെ അനാഥമായ്
മണ്ണിനടിത്തട്ടിലേക്കേറെ താഴ്ന്നുപോയ
വിത്തുകൾ പോലെയങ്ങനെ വിങ്ങും..
ഒരിക്കലും മുള പൊട്ടാതെ..
മൺകൂനക്കുമേൽ വീണ ഒരു പിടി പൂക്കൾ പോലെ
വാടിയൊതുങ്ങി ചുരുണ്ടുകൂടിയങ്ങനെ കിടക്കും..
ഒരു കാറ്റിലും പറന്നകലാതെ..
KRISTIAN SEEDORFF
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂
1 comment
വരികൾക്കിടയിൽ എനിക്കെന്നെ നഷ്ടമായിരിക്കുന്നു.
ഒരുപക്ഷെ, എപ്പോഴെങ്കിലും ഞാൻ പുറത്തുവരും എന്ന വിശ്വാസമാണ് വീണ്ടുമീ വരികളിൽ ഞാൻ തളക്കപ്പെട്ടത്.
സനു.