കോവിഡ്-19 സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും കടുത്ത സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ പരിതസ്ഥിതി കണക്കിലെടുത്തു കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ കുടിശ്ശികക്കാർക്കായി വമ്പിച്ച ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കൊണ്ട് വന്നിരിക്കുകയാണ്. 2021 ജനുവരി 31 വരെയാണ് ഈ പദ്ധതിയുടെ സൗകര്യം ലഭ്യമാവുക.
പ്രധാന ആകർഷണം : വായ്പ കുടിശ്ശികയായ തീയതി മുതലുള്ള പലിശ പൂർണ്ണമായും ഒഴിവാക്കുന്നു. കോടതി ചിലവും മറ്റു എല്ലാവിധ ചിലവുകളും ഒഴിവാക്കുന്നു.
ഇളവുകൾ കണക്കാക്കുന്നതിന് കുടിശ്ശിക കാലാവധി അനുസരിച്ച് വായ്പകളെ എ, ബി, സി എന്ന മൂന്ന് വിഭാഗമായി തരം തിരിക്കാം.
വിഭാഗം എ
31.12.2009 നോ അതിന് ഒരു വർഷം മുൻപായോ കുടിശ്ശികയായ 3 ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പ, 4 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പ, 10 ലക്ഷം രൂപ വരെയുള്ള ബിസിനസ്സ് വായ്പ(SME).
വിഭാഗം ബി
31.03.2020 ന് വായ്പ കുടിശ്ശികയായി ഒരു വർഷം കഴിയുകയും എന്നാൽ രണ്ട് വർഷം പൂർത്തിയാവാത്തതുമായുള്ള ഭവന വായ്പ ഒഴികെയുള്ള 20 ലക്ഷം രൂപ വരെയുള്ള വായ്പകൾ. 5 ലക്ഷം രൂപ വരെയുള്ള ഭവന വായ്പ ഈ വിഭാഗത്തിൽ കണക്കിലെടുക്കും.
വിഭാഗം സി
31.03.2020 ന് വായ്പ കുടിശ്ശികയായി രണ്ട് വർഷം പൂർത്തിയായ ഭവന വായ്പ ഒഴികെയുള്ള 20 ലക്ഷം രൂപ വരെയുള്ള വായ്പകൾ. 5 ലക്ഷം രൂപ വരെയുള്ള ഭവന വായ്പ ഈ വിഭാഗത്തിൽ കണക്കിലെടുക്കും.
ഇളവുകൾ
ഒറ്റത്തവണ തീർപ്പാക്കലിൻ്റെ ഇളവുകൾ വായ്പയുടെ ഈട് കൂടി കണക്കിലെടുത്തിട്ടാണുള്ളത്. തീർപ്പാക്കലിന് കുടിശ്ശിക തുകയിൽ നൽകുന്ന ഇളവ് താഴെ പറയും പ്രകാരമാണ്.
ഈടുള്ളത് | ഈടില്ലാത്തത് | |
വിഭാഗം എ | ഇല്ല | 15% |
വിഭാഗം ബി | 25% | 80% |
വിഭാഗം സി | 30% | 90% |
ഉദാഹരണം : 31.01.2017 ൽ 100,000/- രൂപ കുടിശ്ശികയുള്ള വിദ്യാഭ്യാസ വായ്പ.
ഇത് C പട്ടികയിൽ പെടും. ഈടില്ലാത്ത വായ്പ ആയതിനാൽ വായ്പകാരന് വെറും 10000/- രൂപ അടച്ചാൽ മതി.
തിരിച്ചടവ് വ്യവസ്ഥ :
- ഒറ്റത്തവണ തീർപ്പാക്കൽ തുകയുടെ 10% അപേക്ഷയോടൊപ്പം അടക്കണം.
- അടുത്ത 10% ഒറ്റ തവണ തീർപ്പാക്കൽ അനുവദിച്ചതിന് ശേഷമുള്ള 30 ദിവസത്തിന് മുൻപായി അടക്കണം.
- അടുത്ത 10% ഒറ്റ തവണ തീർപ്പാക്കൽ അനുവദിച്ചതിന് ശേഷമുള്ള 60 ദിവസത്തിന് മുൻപായും
- ബാക്കി തുക ബാങ്കിൻ്റെ 6 മാസ എംസിഎൽആർ പലിശ നിരക്കിൽ ഒറ്റ തവണ തീർപ്പാക്കൽ അനുവദിച്ചതിന് ശേഷമുള്ള 8 മാസത്തിന് മുൻപായി അടച്ചു തീർക്കണം.
ഒറ്റത്തവണയായി അടയ്ക്കുന്നതിന് ഇനിയും ഇളവുണ്ട്.
- 31.12.2020 ന് മുമ്പായി ഒറ്റത്തവണ തീർപ്പാക്കലിൻ്റെ മുഴുവൻ തുകയും അടച്ചാൽ 15% അധിക ഇളവ് ലഭിക്കും.
- 31.01.2021 ന് മുൻപാണെങ്കിൽ 10% അധിക ഇളവ് ലഭിക്കും.
- 31.03.2021 ന് മുൻപാണെങ്കിൽ 5% അധിക ഇളവ് ലഭിക്കും.
എസ്ബിഐ യിലെ കടബാധ്യത ഒഴിവാക്കുന്നതിനുള്ള സുവർണാവസരമാണ് ഈ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. ഈ പദ്ധതിയെ കുറിച്ചുള്ള വിവരം പരമാവധി ആളുകളെ അറിയിക്കുക.
AYANESHU
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂