കാർഷിക സ്വർണ്ണ പണയത്തിന് ലഭിച്ചിരുന്ന പലിശ സബ്സിഡിയിൽ മാറ്റം വന്നിരിക്കുകയാണ്. 2019 ഡിസംബർ മാസത്തിലെ റിസർവ് ബാങ്ക് ഉത്തരവ് പ്രകാരം കാർഷിക സ്വർണ്ണ പണയം കിസാൻ ക്രെഡിറ്റ് കാർഡ് ആയി മാത്രമേ ലഭിക്കുകയുള്ളൂ. ഈ ഉത്തരവ് ഒക്ടോബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ ആണ് വന്നിരിക്കുന്നത്.
നിലവിൽ 2019 എപ്രിൽ ഒന്നിന് ശേഷം കാർഷിക സ്വർണ്ണ പണയം വച്ചിരിക്കുന്ന ഏതൊരാൾക്കും 2020 ജൂൺ 30 വരെ മാത്രമേ പലിശ സബ്സിഡി ലഭിക്കുകയുള്ളൂ. അതിനാൽ ഈ കാലയളവിൽ കാർഷിക സ്വർണ്ണ പണയം KCC* അല്ലാതെ വച്ചിരിക്കുന്നവർ പണയം തിരിച്ചടയ്ക്കുകയോ KCC ആയി പുതുക്കി വയ്ക്കുകയോ ചെയ്യണം.
കരം തീർത്ത രസീതും സ്വർണ്ണവുമായി ചെന്നാൽ സബ്സിഡിയോട് കൂടിയ സ്വർണ്ണ പണയം ബാങ്കുകളിൽ നിന്ന് ലഭിച്ചിരുന്നു. കൃത്യമായി പണയം തിരിച്ച് അടക്കുന്നവർക്ക് 4% മാത്രമാണ് പലിശ നൽകേണ്ടിയിരുന്നത്. 2019 ഡിസംബർ മാസം 24 വരെ ഇങ്ങനെ വായ്പ ലഭിച്ചിരുന്നു.
റിസർവ് ബാങ്കിൻ്റെ പുതിയ നിർദ്ദേശ പ്രകാരം KCC വായ്പ മാത്രമാണ് തുടർന്ന് ഉണ്ടാവുക. അത് ലഭിക്കുന്നതിനായി കരം തീർത്ത രസീതും കൈവശാവകാശ സർട്ടിഫിക്കറ്റും നൽകണം. നിലവിൽ ബാങ്കിലുള്ള KCC പദ്ധതി പ്രകാരം ഒരു ലക്ഷത്തി അറുപതിനായിരം രൂപ വരെ വസ്തു ഈടില്ലാതെ കാർഷിക വായ്പ ലഭിക്കും. ഒരു ലക്ഷത്തി അറുപതിനായിരം മുതൽ മൂന്ന് ലക്ഷം രൂപ വരെ സ്വർണ്ണം ഈടായി നൽകി KCC എടുക്കാവുന്നതാണ് (വസ്തു ഈടായി നൽകിയും KCC എടുക്കുന്നതാണ്).
മൂന്ന് ലക്ഷം രൂപ വരെ KCC വായ്പയ്ക്ക് 3% പലിശ സബ്സിഡിയും കൃത്യമായി തിരിച്ചടയ്ക്കുനതിന് 2% അധികം പലിശ ഇളവും ലഭിക്കും. അങ്ങനെ വരുമ്പോൾ 4% പലിശയെ കർഷകന് നൽകേണ്ടതുള്ളൂ. പലിശ നഷ്ടം സംഭവിക്കാതിരിക്കാൻ ജൂൺ 30ന് മുൻപ് വായ്പ തിരിച്ചടയ്ക്കുകയോ KCC ആയി പുതുക്കുകയോ ചെയ്യുക.
*(കിസ്സാൻ ക്രെഡിറ്റ് കാർഡിന് KCC എന്ന പദമാണ് ഉപയോഗിക്കുന്നത്)
xxxx xxxxx
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂