കോവിഡ് കാലത്തെ അതിജീവിക്കുവാൻ വേണ്ടി പ്രഖ്യാപിക്കപ്പെട്ട കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക പാക്കേജിലെ ഒരു പദ്ധതിയാണിത്. പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തര മേഖലയെ(MSME) ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ചുരുക്കത്തിൽ പറയുകയാണെങ്കിൽ, സൂക്ഷ്മ ചെറുകിട ഇടത്തര മേഖലയിൽ പെടുന്ന വായ്പക്കാരുടെ, 2020 ഫെബ്രുവരി 29 ന്, അവശേഷിക്കുന്ന മൊത്തം വായ്പ തുകയുടെ 20% ആണ് ഈ പദ്ധതി പ്രകാരം വായ്പ സഹായം ലഭിക്കുക. (ഒരേ ബാങ്കിലോ പല ബാങ്കുകളിലായോ ഉള്ള ആകെ വായ്പതുക ആണ് കണക്കിലെടുക്കുക. വ്യക്തിഗത ആവശ്യങ്ങൾക്കുള്ള വായ്പ പരിഗണിക്കില്ല).
25 കോടി രൂപ വരെയുള്ള അവശേഷിക്കുന്ന വായ്പ തുകയ്ക്ക്, പരമാവധി 5 കോടി രൂപ വരെയാണ് സഹായം ലഭിക്കുക. 2019-20 സാമ്പത്തിക വർഷത്തിലെ വിറ്റുവരവ് 100 കോടിയിൽ താഴെ ആവണം എന്ന നിബന്ധനയുമുണ്ട്. മുദ്ര വായ്പ എടുത്തവർക്കും ഈ പദ്ധതിയിൽ അർഹതയുണ്ട്. ഈ വായ്പക്ക് പ്രത്യേക ഈട് നൽകേണ്ടതില്ല (സർക്കാർ ഗ്യാരണ്ടി ഉണ്ട്).
തിരിച്ചടവ് കാലാവധി 48 മാസമാണ്. 12 മാസത്തിന് ശേഷം തിരിച്ചടവ് തുടങ്ങിയാൽ മതി. അതായത് വായ്പ തിരിച്ചടക്കാൻ 36 മാസം ലഭിക്കുന്നതാണ്.
2020 ഒക്ടോബർ 31 ആണ് വായ്പക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി. ഈ പദ്ധതി വഴി പരമാവധി 3 ലക്ഷം കോടി രൂപ വരെയാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നതിനാൽ ആകെ വായ്പ തുക 3 ലക്ഷം കോടി എത്തുമ്പോൾ ഈ പദ്ധതി അവസാനിക്കുന്നതാണ്. ഇങ്ങനെ ഒരു നിബന്ധന ഉള്ളതിനാൽ എത്രയും പെട്ടെന്ന് തന്നെ വായ്പ ആവശ്യമുള്ള കച്ചവടക്കാർ ബാങ്കുകളെ സമീപിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനോ സംശയങ്ങൾ പരിഹരിക്കുന്നതിനോ കമെന്റ് സെക്ഷനിൽ ബന്ധപ്പെടാവുന്നതാണ്, അതുപോലെ ചുവടെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിലും വിളിക്കാവുന്നതാണ്..
പ്രവീൺ : 9446506969
RUPIXEN
Affiliate Disclosure: Some of the links or advertisements in the wordket website are affiliate links or advertisements, meaning, at no additional cost to you. We will earn a commission, if you click through and make a purchase. Thank you 🙂